പ്രാർത്ഥന
ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരേയും ഞങ്ങൾ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അങ്ങുതന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നല്കുകയും ചെയ്യണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാനിടയായാൽ ഞങ്ങളോട് ക്ഷമിക്കണമേ. ഈ കുടുംബത്തില്ലുള്ളവരെയും ഇവിടെനിന്ന് അകന്നിരിക്കുന്നവരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ. അങ്ങയെ കണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.
മറിയത്തിൻറെ വിമലഹൃദയവും മാർ യൗസേപ്പിതാവും ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേക്കു സമർപ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിൻറെ സജീവസ്മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ.
ഈശോ മിശിഹായുടെ തിരുഹൃദയമേ!
ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിൻറെ വിമലഹൃദയമേ!
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ യൗസേപ്പേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മാർഗ്ഗരീത്താ മറിയമേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
മറിയത്തിൻറെ വിമലഹൃദയവും മാർ യൗസേപ്പിതാവും ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേക്കു സമർപ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിൻറെ സജീവസ്മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ.
ഈശോ മിശിഹായുടെ തിരുഹൃദയമേ!
ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിൻറെ വിമലഹൃദയമേ!
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ യൗസേപ്പേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മാർഗ്ഗരീത്താ മറിയമേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.