എത്രയും ദയയുളള മാതാവേ

The Memorare

പ്രാർത്ഥന
എത്രയും ദയയുളള മാതാവേ, നിന്റെ സങ്കേതത്തിൽ ഒാടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഒാർക്കണമേ; കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുളള മാതാവേ, ഇൗ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാനണയുന്നു. വിലപിച്ച് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിദ്ധിയിൽ നില്ക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമെ. ആമ്മേൻ.