Daily Catholic Liturgy Readings

Syro-Malabar Qurbana Bible Readings (ബൈബിൾ വായനകൾ)

തീയതി തിരഞ്ഞെടുക്കുക

Select a date to view daily Bible readings

ഏലിയാ-സ്ലീവാ-മൂശക്കാലം

മൂശെ ഒന്നാം ബുധന്‍

October 14, 2026

നമുക്കു കൃപയെ മുറുകെപ്പിടിക്കാം.

ഹെബ്രാ 12:25-29
ഹെബ്രാ 12:25-29 നമുക്കു കൃപയെ മുറുകെപ്പിടിക്കാം.
25 സംസാരിച്ചു കൊണ്ടിരിക്കുന്നവനെ നിരസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയവനെ നിരസിച്ചവര്‍ രക്ഷപെട്ടില്ലെങ്കില്‍, സ്വര്‍ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്കരിച്ചാല്‍ രക്ഷപെടുക കൂടുതല്‍ പ്രയാസമാണ്.26 അന്ന് അവന്‍റെ സ്വരം ഭൂമിയെ ഇളക്കി. എന്നാല്‍, ഇനിയും ഒരിക്കല്‍ക്കൂടി ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും എന്ന് ഇപ്പോള്‍ അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.27 ഇനിയും ഒരിക്കല്‍ക്കൂടി എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ഇളക്കപ്പെട്ടവ സൃഷ്ടിക്കപ്പെട്ടവ നീക്കം ചെയ്യപ്പെടുമെന്നാണ്. ഇളക്കപ്പെടാന്‍ പാടില്ലാത്തവനിലനില്‍ക്കാന്‍വേണ്ടിയാണ് ഇത്.28 സുസ്ഥിരമായ ഒരു രാജ്യം ലഭിച്ച തില്‍ നമുക്കു നന്ദിയുള്ളവരായിരിക്കാം; അങ്ങനെ, ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്ത്യാദരങ്ങളോടെ സമര്‍പ്പിക്കാം.29 കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്.

മനുഷ്യപുത്രന്‍റെ ആഗമനം.

മര്‍ക്കോ 13:24-31
മര്‍ക്കോ 13:24-31 മനുഷ്യപുത്രന്‍റെ ആഗമനം.
24 ആ പീഡനങ്ങള്‍ക്കുശേഷമുള്ള ദിവ സങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല.25 നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആ കാശശക്തികള്‍ ഇളകുകയും ചെയ്യും.26 അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും.27 അപ്പോള്‍, അവന്‍ ദൂതന്‍മാരെ അയയ്ക്കും. അവര്‍ ഭൂമിയുടെ അതിര്‍ത്തികള്‍ മുതല്‍ ആകാശത്തിന്‍റെ അതിര്‍ത്തികള്‍ വരെ നാലു ദിക്കുകളിലുംനിന്ന് അവന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.28 അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്‍റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം.29 അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക.30 ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.31 ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്‍റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
About Catholic Liturgy Readings

This page provides the daily liturgical Bible readings used in the Syro-Malabar Holy Qurbana. Catholic believers can access today's mass readings in Malayalam and prepare spiritually for the Holy Eucharist. Our lectionary texts include the Old Testament, Epistles, and the Holy Gospel readings tailored to the specific seasons of the liturgical calendar.