☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

നിയമാവർത്തനം (Deuteronomy)

☩ Introduction
Tools:
നിയമാവര്‍ത്തനം എന്ന പേരും ഗ്രന്ഥത്തിന്റെ ഉള്ളടക്കവും തമ്മില്‍ കാര്യമായ ബന്ധമില്ല. പരമ്പരാഗതമായി നല്‍കിപ്പോന്നിട്ടുള്ള ഈ പേരു തെറ്റായ ഒരു വിവര്‍ത്തനത്തില്‍ നിന്നുദ്ഭവിച്ചതാകാനാണ് സാധ്യത. ഇസ്രായേലില്‍ ഒരു രാജാവുണ്ടാകുന്ന അവസരത്തില്‍ അദ്‌ദേഹം ലേവ്യരുടെ അധീനതയിലുള്ള ദൈവിക നിയമപുസ്തകത്തിന്റെ ഒരു പകര്‍പ്പ് ഉണ്ടാക്കി സൂക്ഷിച്ച് തദനുസരണം ജീവിക്കാനും ഭരിക്കാനും പരിശ്രമിക്കണം എന്ന് നിയമാവര്‍ത്തനം 17, 18-ല്‍ നിര്‍ദേശിച്ചിരിക്കുന്നു. ഈ നിര്‍ദേശത്തിലെ പകര്‍പ്പ് എന്ന അര്‍ഥമുള്ള ഹീബ്രുപദം നിയമാവര്‍ത്തനം എന്നാണ് ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തത്. അതില്‍നിന്നാണ് നിയമാവര്‍ത്തനം എന്ന പേര് ഈ ഗ്രന്ഥത്തിനു ലഭിച്ചത്. ഭാഗികമായി നിയമത്തിന്റെ ആവര്‍ത്തനം കാണാമെങ്കിലും ചരിത്ര സംഭവങ്ങളുടെ വിലയിരുത്തലും സീനായ് ഉടമ്പടിയിലെ കല്‍പനകളുടെ വിശദീകരണവും നിയമത്തിന്റെ പുതിയ വ്യാഖ്യാനങ്ങളും ഈ ഗ്രന്ഥത്തില്‍ കാണാം. പ്രസംഗ ശൈലി ആദ്യന്തം പ്രകടമാണ്.
ദൈവവുമായി ഉടമ്പടി ബന്ധത്തിലേര്‍പ്പെട്ട ജനം ആ ബന്ധത്തിന്റെ വിശുദ്ധിക്കൊത്തു ജീവിച്ചില്ല. ഒരു ദൈവം, ഒരു ജനം, ഒരു ഭൂമി, ഒരു ആരാധനസ്ഥലം എന്നീ ആദര്‍ശങ്ങളാല്‍ ഒരുമയിലേക്കു വിളിക്കപ്പെട്ട ജനം ബി.സി. 931-ല്‍ രണ്ടു വ്യത്യസ്ത ജനങ്ങളായിത്തീര്‍ന്നു. കലഹങ്ങളും വിഗ്രഹാരാധനയും നിമിത്തം ദൈവം താത്കാലികമായി അവരെ കൈവിടുകയും അവര്‍ക്കു കഷ്ടതകള്‍ വരുത്തുകയും ചെയ്തു. വിപ്രവാസത്തില്‍നിന്നു തിരിച്ചുചെല്ലുന്ന സമൂഹത്തിന് ഈ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കണം. അതിനുവേണ്ട നിര്‍ദേശങ്ങളും നിയമങ്ങളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. സംഖ്യാ ഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ള മോശയുടെ അന്ത്യശാസനത്തിന്റെ വിശദമായൊരു പ്രബോധനരൂപം ഇവിടെ കാണാന്‍ കഴിയും. നിയമങ്ങള്‍ ലംഘിച്ച ഇസ്രായേല്‍ ജനത്തിനു മൊവാബില്‍വച്ചു മോശതന്നെ നല്‍കുന്ന അന്ത്യശാസനമായിട്ടാണ് ഈ പ്രബോധനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
സീനായ്മലയില്‍ നിന്നു പുറപ്പെട്ടതു മുതലുള്ള സംഭവങ്ങള്‍ മോശ വിവരിക്കുന്നു; വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു; നിയമങ്ങള്‍ അനുസരിക്കുന്നതിന്റെ ആവശ്യകത യുക്തിപൂര്‍വം സമര്‍ഥിക്കുന്നു. ദൈവം ദാനങ്ങള്‍ നല്‍കുന്നതില്‍ ഉദാരനും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാണ്. അവിടുന്നു തന്റെ ജനത്തെ സ്‌നേഹിക്കുന്നു; പ്രമാണങ്ങള്‍ പാലിച്ച് വിശ്വസ്തത കാണിക്കുകയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട പ്രതികരണം. നിയമത്തിന്റെ ബാഹ്യമായ അനുഷ്ഠാനത്തിലുപരി, അതിന്റെ ഹൃദയപൂര്‍വമായ നിര്‍വഹണം വഴിയാണ് ഈ കടമ നിറവേറ്റേണ്ടത്. നിയമം ആന്തരികമാണ്. അതിന്റെ കാതല്‍ സ്‌നേഹവും. ക്രിസ്തു ഏറ്റവും അധികം ഉദ്ധരിച്ചിട്ടുള്ള പഴയനിയമ ഗ്രന്ഥം നിയമാവര്‍ത്തനമാണ്.
#ഘടന
1, 1 - 11, 32 : മോശയുടെ പ്രബോധനങ്ങള്‍(ഇസ്രായേലും ദൈവവുമായുള്ള ബന്ധത്തിന്റെ അവലോകനം, ആ ബന്ധം ഭദ്രമാക്കാനുള്ള ആഹ്വാനം)12, 1 - 26, 19 : നിയമസമാഹാരം27, 1 - 28, 68 : കാനാന്‍ദേശത്തു പ്രവേശിക്കുന്നതിനു നിര്‍ദേശങ്ങള്‍29, 1 - 30, 20 : ഉടമ്പടി നവീകരണം31, 1 - 33, 29 : മോശയുടെ അന്തിമവചസ്‌സുകള്‍34, 1 - 12 : മോശയുടെ മരണം
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven