കര്‍ത്താവ് ദാവീദിനെ സകല ശത്രുക്കളില്‍നിന്നും സാവൂളില്‍നിന്നും രക്ഷിച്ച ദിവസം ദാവീദ് അവിടുത്തേക്ക് ഈ കീര്‍ത്തനം ആലപിച്ചു:
2
കര്‍ത്താവല്ലോ ഉന്നതശിലയും
3
ദുര്‍ഗവും എന്റെ വിമോചകനും എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും; എന്റെ രക്ഷകനും അവിടുന്നാണ്. അങ്ങ് എന്നെ അക്രമത്തില്‍ നിന്നു രക്ഷിക്കുന്നു.
മൃത്യുതരംഗങ്ങള്‍ എന്നെ വലയം ചെയ്തു. വിനാശത്തിന്റെ മഹാപ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.
6
പാതാളപാശങ്ങള്‍ എന്നെ ചുറ്റി. മരണം എനിക്കു കെണിയൊരുക്കി.
7
കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. എന്റെ ദൈവത്തോടു ഞാന്‍ നിലവിളിച്ചു. അവിടുന്നു തന്റെ ആലയത്തില്‍ നിന്ന് എന്റെ അപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
8
കര്‍ത്താവിന്റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു. ആകാശത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകി.
9
അവിടുത്തെ നാസികയില്‍ നിന്നു ധൂമപടലമുയര്‍ന്നു. വായില്‍നിന്നു സര്‍വവും വിഴുങ്ങുന്ന അഗ്‌നി പുറപ്പെട്ടു, ജ്വലിക്കുന്ന കനലുകള്‍ ആളിക്കത്തി.
10
ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങിവന്നു; കൂരിരുട്ടിനുമേല്‍ അവിടുന്ന് പാദമുറപ്പിച്ചു.
11
കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു. കാറ്റിന്റെ ചിറകുകളില്‍ അവിടുന്നു പ്രത്യക്ഷനായി.
12
അന്ധകാരം കൊണ്ട് അവിടുന്ന് ആവരണം ചമച്ചു, ജലം നിറഞ്ഞ കാര്‍മേഘങ്ങള്‍ വിതാനവും.
13
അവിടുത്തെ മുന്‍പില്‍ ജ്വലിക്കുന്ന തേജസ്‌സില്‍ നിന്നു തീക്കനല്‍ പാറി.
14
കര്‍ത്താവ് ആകാശത്തില്‍ ഇടിമുഴക്കി.അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു.
15
അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു. മിന്നല്‍പ്പിണര്‍കൊണ്ട് അവരെ പായിച്ചു.
16
അവിടുത്തെ നാസികയില്‍നിന്നുദ്ഗമിച്ച ക്രുദ്ധനിശ്വാസത്താല്‍ സമുദ്രത്തിന്റെ ഉള്‍ച്ചാലുകള്‍ കാണപ്പെട്ടു. ഭൂമിയുടെ അടിസ്ഥാനങ്ങള്‍ നഗ്‌നമാക്കപ്പെട്ടു.
17
അത്യുന്നതങ്ങളില്‍ നിന്നു കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു. പെരുവെള്ളത്തില്‍ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു.
18
പ്രബലനായ ശത്രുവില്‍ നിന്നും എന്നെ വെറുത്തവരില്‍ നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു. അവര്‍ എന്റെ ശക്തിക്ക് അതീതരായിരുന്നു.
19
അനര്‍ഥകാലത്ത് അവര്‍ എന്റെ മേല്‍ ചാടിവീണു. കര്‍ത്താവ് എനിക്ക് അഭയസ്ഥാനമായിരുന്നു.
20
അവിടുന്ന് എന്നെ വിശാലസ്ഥലത്തേക്ക് ആനയിച്ചു. എന്നില്‍ പ്രസാദിച്ചതിനാല്‍ എന്നെ വിമോചിപ്പിച്ചു.
21
എന്റെ നീതിക്കൊത്തവിധം കര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി. എന്റെ കൈകളുടെ നിര്‍മലതയ്ക്കു ചേര്‍ന്നവിധം എനിക്കു പകരം തന്നു.
22
കര്‍ത്താവിന്റെ വഴിയില്‍നിന്നു ഞാന്‍ വ്യതിചലിച്ചില്ല. തിന്‍മചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നു പോയില്ല.
23
അവിടുത്തെ കല്‍പനകള്‍ എന്റെ കണ്‍മുന്‍പിലുണ്ടായിരുന്നു. അവിടുത്തെ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല.
24
തിരുമുന്‍പില്‍ ഞാന്‍ നിര്‍മലനായിരുന്നു. കുറ്റങ്ങളില്‍നിന്നു ഞാന്‍ അകന്നു നിന്നു.
25
ആകയാല്‍, എന്റെ നീതിയും നിഷ്‌കളങ്കതയും കണ്ട് കര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി.