☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

യൂദിത്ത് (Judith)

☩ Chapter 3
Tools:
സമാധാനത്തിനുവേണ്ടിയാചിക്കുന്നു
1
അവര്‍ ദൂതന്‍മാരെ അയച്ച് സമാധാനത്തിന് അപേക്ഷിച്ചു:
2
ഇതാ നബുക്കദ്‌നേസര്‍ മഹാരാജാവിന്റെ ദാസന്‍മാരായ ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു അങ്ങേക്ക് ഇഷ്ടമുള്ളതു ഞങ്ങളോടു ചെയ്തുകൊള്ളുക.
3
ഞങ്ങളുടെ കെട്ടിടങ്ങളും നിലങ്ങളും ഗോതമ്പുവയലുകളും കന്നുകാലികളും ആട്ടിന്‍പറ്റങ്ങളും മേച്ചില്‍പുറങ്ങളും അവയുടെ ആലകളും എല്ലാം ഞങ്ങള്‍ അങ്ങേക്ക് അടിയറവയ്ക്കുന്നു. അവയോട് എന്തും ചെയ്തുകൊള്ളുക.
4
ഞങ്ങളുടെ നഗരങ്ങളും അതിലെ നിവാസികളും അങ്ങയുടെ അടിമകളാണ്. അങ്ങയുടെ ഇഷ്ടംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക.
5
ജനങ്ങള്‍ വന്ന് ഇതെല്ലാം ഹോളോഫര്‍ണസിനോടു പറഞ്ഞു.
6
അവന്‍ സൈന്യസമേതം കടല്‍ത്തീരത്തേക്കിറങ്ങിച്ചെന്നു. മലമുകളിലെ നഗരങ്ങളില്‍ സൈനികത്താവളങ്ങള്‍ സ്ഥാപിക്കുകയും അവരില്‍ നിന്നു സമര്‍ഥരായ ആളുകളെ തന്നെ സഹായിക്കാന്‍ നിയോഗിക്കുകയും ചെയ്തു.
7
ഇവരും സമീപപ്രദേശങ്ങളിലെ ജനങ്ങളും അവനെ മാലയിട്ട് നൃത്തവാദ്യങ്ങളോടെ സ്വീകരിച്ചു.
8
അവന്‍ അവരുടെ ആരാധനാമന്ദിരങ്ങള്‍ തട്ടിത്തകര്‍ത്തു. അവരുടെ വിശുദ്ധമായ ഉപവനങ്ങള്‍ വെട്ടിക്കളഞ്ഞു. കാരണം, ജനതകളെല്ലാം നബുക്കദ്‌നേസറിനെമാത്രം ആരാധിക്കുന്നതിനും എല്ലാ നാവുകളും ഗോത്രങ്ങളും അവനെ ദൈവമെന്നു വിളിക്കുന്നതിനും വേണ്ടി, സ്ഥലത്തെ സകല ദേവന്‍മാരെയും നിര്‍മൂലനം ചെയ്യണമെന്നു ഹോളോഫര്‍ണസിന് ആജ്ഞ ലഭിച്ചിരുന്നു.
9
അനന്തരം, അവന്‍ ദോഥാനു സമീപം ഉന്നതമായ യൂദാപര്‍വതനിരയ്ക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന എസ്ത്രായേലോണിന്റെ അതിര്‍ത്തിയിലെത്തി.
10
അവന്‍ ഇവിടെ ഗേബായ്ക്കും സ്‌കിഥോപ്പോളിസിനും മധ്യേ പാളയമടിച്ചു. സൈന്യത്തിനാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കാന്‍ ഒരു മാസം മുഴുവന്‍ അവിടെ താമസിച്ചു.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven