☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

എസ്തേർ (Esther)

☩ Chapter 1
Tools:
മൊര്‍ദെക്കായുടെ സ്വപ്നം, അദ്ധ്യായം 11
1
മഹാനായ അഹസ്വേരൂസിന്റെ രണ്ടാം ഭരണവര്‍ഷം നീസാന്‍മാസം ഒന്നാം തീയതി ജായീറിന്റെ മകന്‍ മൊര്‍ദെക്കായ് ഒരു സ്വപ്നം കണ്ടു.
2
ജായീര്‍ ബഞ്ചമിന്‍ഗോത്രത്തിലെ കിഷിന്റെ മകന്‍ ഷിമെയിയുടെ പുത്രനായിരുന്നു.
3
സൂസാനഗരത്തില്‍ ജീവിച്ചുകൊണ്ട് രാജകൊട്ടാരത്തില്‍ സേവനം ചെയ്തിരുന്ന മഹാനായ ഒരു യഹൂദനായിരുന്നു, മൊര്‍ദെക്കായ്.
4
ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ യൂദാരാജാവായയക്കോണിയായോടൊപ്പം ജറുസലെമില്‍ നിന്നു കൊണ്ടുപോന്നതടവുകാരില്‍ ഒരുവനായിരുന്നു അവന്‍ .
5
സ്വപ്നം ഇതായിരുന്നു: ഭൂമുഖത്ത് ബഹളവും സംഭ്രാന്തിയും ഇടിമുഴക്കവും ഭൂകമ്പങ്ങളും ലഹളയും!
6
രണ്ടു ഭീകര സത്വങ്ങള്‍ പൊരുതാന്‍ ഒരുങ്ങി മുന്നോട്ടു വന്നു; അവ അതിഭയങ്കരമായി അലറിക്കൊണ്ടിരുന്നു.
7
അവയുടെ അലര്‍ച്ച കേട്ട് സകല ജനതകളും നീതിമാന്‍മാരുടെ ജനതയ്ക്ക് എതിരേയുദ്ധത്തിനൊരുങ്ങി.
8
ഭൂമുഖത്ത് അന്ധകാരത്തിന്റെയും നൈരാശ്യത്തിന്റെയും കഷ്ടതയുടെയും ദുരിതത്തിന്റെയും പീഡനത്തിന്റെയും മഹാകലാപത്തിന്റെയും ഒരു ദിവസം!
9
നീതിമാന്‍മാരുടെ ജനതമുഴുവന്‍ കഷ്ടതയിലായി. തങ്ങളെ ഭീഷണിപ്പെടുത്തുന്ന ദുഷ്ടതകളെ അവര്‍ ഭയപ്പെട്ടു; നശിക്കാന്‍ അവര്‍ തയ്യാറായി.
10
അപ്പോള്‍ അവര്‍ ദൈവത്തെ വിളിച്ചു; അവരുടെ കരച്ചിലില്‍നിന്ന് ചെറിയ ഉറവയില്‍ നിന്നെന്നപോലെ ധാരാളം ജലമുള്ള ഒരു മഹാനദി ഉണ്ടായി.
11
പ്രകാശം വന്നു; സൂര്യന്‍ ഉദിച്ചുയര്‍ന്നു; എളിയവര്‍ ഉയര്‍ത്തപ്പെട്ടു; ഉന്നതര്‍ നശിപ്പിക്കപ്പെട്ടു.
12
ദൈവം ചെയ്യാനുറച്ചിരിക്കുന്നതെന്തെന്നു മൊര്‍ദെക്കായ് ഈ സ്വപ്നത്തില്‍ കണ്ടു. ഉണര്‍ന്നപ്പോള്‍ അത് അവന്റെ മനസ്‌സില്‍ തങ്ങിനിന്നു; അത് എല്ലാ വിശദാംശങ്ങളോടുംകൂടെ ഗ്രഹിക്കാന്‍ അവന്‍ ദിവസം മുഴുവന്‍ ശ്രമിച്ചു.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven