അലസരായ സ്ത്രീകളേ, വിറകൊള്ളുവിന്‍, അലംഭാവം നിറഞ്ഞവരേ, നടുങ്ങുവിന്‍. വസ്ത്രം ഉരിഞ്ഞുകളഞ്ഞ് അരയില്‍ ചാക്കുടുക്കുവിന്‍.
12
മനോഹരമായ വയലുകളെയും ഫലപുഷ്ടിയുള്ള മുന്തിരിത്തോട്ടത്തെയുംചൊല്ലി മാറത്തടിച്ചു വിലപിക്കുവിന്‍.
13
മുള്ളും മുള്‍ച്ചെടിയും നിറഞ്ഞഎന്റെ ജനത്തിന്റെ മണ്ണിനെച്ചൊല്ലി, സന്തുഷ്ടമായ നഗരത്തിലെ സന്തുഷ്ടഭവനങ്ങളെച്ചൊല്ലി വിലപിക്കുവിന്‍.
14
ഉന്നതത്തില്‍ നിന്ന് നമ്മുടെമേല്‍ ആത്മാവ് വര്‍ഷിക്കപ്പെടുകയും
15
മരുഭൂമി ഫലപുഷ്ടിയുള്ള വയലും ഫലപുഷ്ടിയുള്ള വയല്‍ വനവും ആയി മാറുകയും ചെയ്യുന്നതുവരെ കൊട്ടാരം പരിത്യക്തമായി കിടക്കും. ജനസാന്ദ്രതയുള്ള നഗരം വിജനമാകും. കുന്നുകളും കാവല്‍മാടങ്ങളും വന്യമൃഗങ്ങളുടെ ഗുഹകളായി മാറും. അവ കാട്ടുകഴുതകളുടെ സന്തോഷ വും ആടുകളുടെ മേച്ചില്‍പുറവും ആകും. അപ്പോള്‍ മരുഭൂമിയില്‍ നീതി വസിക്കും.
16
ഫലപുഷ്ടിയുള്ള വയലില്‍ ധര്‍മനിഷ്ഠകുടികൊള്ളും.
17
നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും.
18
എന്റെ ജനം സമാധാന പൂര്‍ണമായ വസതിയില്‍ പാര്‍ക്കും; സുര ക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും തന്നെ.
19
വനം നിശ്‌ശേഷം നശിക്കുകയും നഗരം നിലംപതിക്കുകയും ചെയ്യും.
20
ജലാശയങ്ങള്‍ക്കരികേ വിതയ്ക്കുകയും കാളകളെയും കഴുതകളെയും സ്വതന്ത്രമായി അഴിച്ചുവിടുകയും ചെയ്യുന്നവര്‍ക്കു ഭാഗ്യം!