☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

ജറെമിയാ (Jeremiah)

☩ Chapter 5
Tools:
ജറുസലെമിന്റെ പാപം
1
ജറുസലെമിന്റെ തെരുവീഥികളില്‍ ചുറ്റി നടന്ന് അന്വേഷിക്കുക; പൊതുസ്ഥലങ്ങള്‍ പരിശോധിക്കുക. നീതി പ്രവര്‍ത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരുവനെയെങ്കിലും കണ്ടുമുട്ടിയാല്‍ ഞാന്‍ അവളോടു ക്ഷമിക്കാം.
2
കര്‍ത്താവിന്റെ നാമത്തിലാണ് ആണയിടുന്നതെങ്കിലും അവര്‍ ചെയ്യുന്നത് കള്ളസത്യമാണ്.
3
കര്‍ത്താവേ, അവിടുത്തെനയനങ്ങള്‍ തേടുന്നതു സത്യത്തെയല്ലേ? അവിടുന്ന് അവരെ പ്രഹരിച്ചു; അവര്‍ക്കു വേദനിച്ചില്ല. അവരെ ക്ഷയിപ്പിച്ചു; അവര്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ല. അവര്‍ തങ്ങളുടെ മുഖങ്ങള്‍ കല്ലിനേക്കാള്‍ കടുപ്പമുള്ളതാക്കി; മടങ്ങിവരാന്‍ അവര്‍ കൂട്ടാക്കിയില്ല.
4
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇവര്‍ സാധുക്കളാണ്; ബുദ്ധിയില്ലാത്തവര്‍! ഇവര്‍ക്കു കര്‍ത്താവിന്റെ വഴിയും ദൈവത്തിന്റെ നിയമവും അറിഞ്ഞുകൂടാ.
5
ഞാന്‍ മഹാന്‍മാരെ സമീപിച്ചു സംസാരിക്കും. അവര്‍ക്കാണെങ്കില്‍ കര്‍ത്താവിന്റെ വഴി അറിയാം; ദൈവത്തിന്റെ നിയമവും അറിയാം. എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ തങ്ങളുടെ നുകം തകര്‍ത്തിരുന്നു; കെട്ടുകള്‍ പൊട്ടിച്ചിരുന്നു.
6
അതുകൊണ്ടു കാട്ടില്‍നിന്നു സിംഹം വന്ന് അവരെ കൊല്ലും. മരുഭൂമിയില്‍നിന്നു ചെന്നായ് വന്ന് അവരെ നശിപ്പിക്കും. പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കു ചുറ്റും പതിയിരിക്കുന്നു. പുറത്തേക്കിറങ്ങുന്നവനെ അതു പിച്ചിച്ചീന്തും. എന്തെന്നാല്‍, അവരുടെ കുറ്റങ്ങള്‍ നിരവധിയാണ്; അവരുടെ അവിശ്വസ്തത നിസ്‌സീമമാണ്.
7
ഞാന്‍ നിന്നോട് എങ്ങനെ ക്ഷമിക്കും? നിന്റെ മക്കള്‍ എന്നെ ഉപേക്ഷിച്ചു. ദൈവമല്ലാത്ത ദേവന്‍മാരെക്കൊണ്ട് അവര്‍ ആണയിട്ടു. ഞാന്‍ അവര്‍ക്കു വയറുനിറയെ ഭക്ഷണം നല്‍കി. അവരാകട്ടെ വ്യഭിചാരത്തില്‍ മുഴുകി; വേശ്യാഗൃഹങ്ങളില്‍ അവര്‍ സംഘംചേര്‍ന്നു.
8
തിന്നുമദിച്ച കുതിരകളാണവര്‍. അയല്‍ക്കാരന്റെ ഭാര്യയ്ക്കുവേണ്ടി അവര്‍ ഹേഷാരവം മുഴക്കുന്നു.
9
ഈ പ്രവൃത്തികള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കേണ്ടതല്ലേ?ഇത്തരം ഒരു ജനതയോടു ഞാന്‍ പ്രതികാരം ചെയ്യേണ്ടതല്ലേ - കര്‍ത്താവ് ചോദിക്കുന്നു.
10
അവളുടെ മുന്തിരിത്തോട്ടത്തില്‍ കടന്നു നാശം ചെയ്യുവിന്‍; എന്നാല്‍, പാടേ നശിപ്പിക്കരുത്. അവളുടെ കമ്പുകള്‍ മുറിച്ചുകളയുവിന്‍; അവയൊന്നും കര്‍ത്താവിന്‍േറതല്ല.
11
ഇസ്രായേല്‍ഭവനവുംയൂദാഭവനവും എന്നെതീര്‍ത്തും വഞ്ചിച്ചു- കര്‍ത്താവ് അരുളിച്ചെയ്യുന്നു.
12
അവര്‍ കര്‍ത്താവിനെ പരിത്യജിച്ചു. അവര്‍ പറഞ്ഞു: അവിടുന്ന് ഒന്നുമല്ല; ഞങ്ങള്‍ക്ക്‌യാതൊരു തിന്‍മയും സംഭവിക്കുകയില്ല.യുദ്ധമോ പട്ടിണിയോ ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുകയില്ല.
13
പ്രവാചകന്‍മാര്‍ കാറ്റായിത്തീരും; ദൈവത്തിന്റെ വചനം അവരിലില്ല; അവരുടെ ഭീഷണികള്‍ അവരുടെമേല്‍ത്തന്നെ പതിക്കട്ടെ.
14
സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട് എന്റെ വചനം നിന്റെ നാവില്‍ ഞാന്‍ അഗ്‌നിയാക്കും; അവരെ ഞാന്‍ വിറകാക്കും; അഗ്‌നി അവരെ വിഴുങ്ങും.
15
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനമേ, വിദൂരത്തുനിന്ന് ഒരു ജനതയെ നിനക്കെതിരേ ഞാന്‍ കൊണ്ടുവരുന്നു. അജയ്യവും പുരാതനവു മായ ഒരു ജനതയാണത്. അവരുടെ ഭാഷ നിനക്കറിഞ്ഞുകൂടാ; അവരുടെ സംസാരം നിനക്കു മനസ്‌സിലാവുകയില്ല.
16
അവരുടെ ആവനാഴി മരണം വിതയ്ക്കുന്നു; അവരെല്ലാവരുംയുദ്ധവീരന്‍മാരാണ്.
17
നിന്റെ വിളശേഖരവും ഭക്ഷ്യവസ്തുക്കളും അവര്‍ തിന്നുതീര്‍ക്കും. നിന്റെ പുത്രന്‍മാരെയും പുത്രിമാരെയും അവര്‍ വധിക്കും; നിന്റെ ആടുമാടുകളെ അവര്‍ ഭക്ഷിക്കും. നിന്റെ മുന്തിരിച്ചെടികളും അത്തിമരങ്ങളും അവര്‍ നശിപ്പിക്കും. നിന്റെ ആലംബമായി നീ കരുതുന്ന സുരക്ഷിത നഗരങ്ങളെ അവര്‍ നിലംപരിചാക്കും.
18
എന്നാല്‍, ആ നാളുകളില്‍പോലും നിന്നെ ഞാന്‍ പൂര്‍ണമായി നശിപ്പിക്കുകയില്ല- കര്‍ത്താവ് അരുളിച്ചെയ്യുന്നു.
19
നമ്മുടെ ദൈവമായ കര്‍ത്താവ് ഇപ്രകാരമെല്ലാം എന്തിനു ഞങ്ങളോടു ചെയ്തു എന്ന് നിന്റെ ജനം ചോദിക്കുമ്പോള്‍ നീ അവരോടു പറയണം: നിങ്ങള്‍ നിങ്ങളുടെ ദേശത്തുവച്ച് എന്നെ ഉപേക്ഷിച്ച് അന്യദേവന്‍മാര്‍ക്കു ശുശ്രൂഷ ചെയ്തു. അതുപോലെ നിങ്ങളുടേതല്ലാത്ത ദേശത്തു നിങ്ങള്‍ അന്യര്‍ക്കു ശുശ്രൂഷ ചെയ്യും.
20
യാക്കോബിന്റെ ഭവനത്തില്‍ ഇതു പ്രഘോഷിക്കുക;
21
യൂദായില്‍ ഇതു വിളിച്ചുപറയുക: ഭോഷരും അവിവേകികളുമായ ജനമേ, ശ്രവിക്കുവിന്‍. കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല.
22
കര്‍ത്താവ് ചോദിക്കുന്നു: നിങ്ങള്‍ക്ക് എന്നെ ഭയമില്ലേ? എന്റെ മുന്‍പില്‍ നിങ്ങള്‍ വിറകൊള്ളുന്നില്ലേ? കടലിന് അതിരായി ഞാന്‍ മണല്‍ത്തീരം സ്ഥാപിച്ചു, അലംഘ്യമായ അതിര്‍ത്തി. തിരകള്‍ ആഞ്ഞടിച്ചാലും വിജയിക്കുകയില്ല; അവ ആര്‍ത്തിരമ്പിയാലും അതിനെ മറികടക്കുകയില്ല.
23
എന്നാല്‍ ഈ ജനത്തിന്റെ ഹൃദയം കടുപ്പമേറിയതും ധിക്കാരം നിറഞ്ഞതുമാണ്. അവര്‍ പുറംതിരിഞ്ഞു പൊയ്ക്കളഞ്ഞു.
24
നമ്മുടെ ദൈവമായ കര്‍ത്താവിനെ നമുക്കു ഭയപ്പെടാം; അവിടുന്ന്‌യഥാസമയം മഴപെയ്യിക്കുന്നു; ശരത്കാലവര്‍ഷവും വസന്ത കാലവര്‍ഷവും അവിടുന്ന് നല്‍കുന്നു. വിളവെടുപ്പിനുള്ള ആഴ്ചകള്‍ തെറ്റാതെ നമുക്കു നിയോഗിച്ചു തരുന്നു എന്ന് അവര്‍ കരുതിയില്ല.
25
നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ ഇവയെല്ലാം നിങ്ങള്‍ക്കു നഷ്ടപ്പെടുത്തി. നിങ്ങളുടെ പാപങ്ങള്‍ ഈ നന്‍മയെല്ലാം നിങ്ങളില്‍നിന്ന് അകറ്റിയിരിക്കുന്നു.
26
എന്റെ ജനത്തിനിടയില്‍ ദുഷ്ടന്‍മാര്‍ കടന്നൂകൂടി, വേടന്‍മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കെണിയൊരുക്കി മനുഷ്യരെ കുടുക്കിലാക്കുന്നു.
27
കൂട്ടില്‍ പക്ഷികളെന്നപോലെ അവരുടെ ഭവനങ്ങളില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു. അങ്ങനെ അവര്‍ വമ്പന്‍മാരും പണക്കാരുമായി.
28
അവര്‍ തടിച്ചുകൊഴുത്തു. അവരുടെ ദുഷ്ടതയ്ക്ക് അതിരില്ല. അവരുടെ വിധികള്‍ നീതിയുക്തമല്ല. അനാഥര്‍ക്കുവേണ്ടി അവര്‍ നിലകൊള്ളുന്നില്ല; ദരിദ്രരുടെ അവകാശം സംരക്ഷിക്കുന്നില്ല.
29
ഈ പ്രവൃത്തികള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കേണ്ടതല്ലേ? ഇത്തരം ഒരു ജനതയോടു ഞാന്‍ പ്രതികാരം ചെയ്യേണ്ടതല്ലേ - കര്‍ത്താവു ചോദിക്കുന്നു.
30
ബീഭത്‌സവും സംഭ്രമജനകവുമായ ഒന്ന് നാട്ടില്‍ സംഭവിച്ചിരിക്കുന്നു.
31
പ്രവാചകന്‍മാര്‍ വ്യാജപ്രവചനങ്ങള്‍ നടത്തുന്നു. അവരുടെ നിര്‍ദേശമനുസരിച്ച് പുരോഹിതന്‍മാര്‍ ഭരിക്കുന്നു. എന്റെ ജനത്തിന് അതിഷ്ടമാണ്. എന്നാല്‍ അവസാനം വരുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യും?
- Advertisement -
☩ Books
പഴയOld
പുതിയNew
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)
Link to Heaven