☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സഖറിയാ (Zechariah)

☩ Chapter 4
Tools:
വിളക്കുതണ്ട്
1
എന്നോടു സംസാരിച്ച ദൂതന്‍ വീണ്ടും വന്ന് എന്നെ ഉറക്കത്തില്‍നിന്നെന്നപോലെ ഉണര്‍ത്തി, ചോദിച്ചു:
2
നീ എന്തു കാണുന്നു? ഞാന്‍ പറഞ്ഞു: പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടിന്റെ മുകളില്‍ ഒരു കോപ്പയും അതില്‍ ഏഴു ദീപങ്ങളും. ഓരോന്നിനും മുകളില്‍ ഏഴു ദലങ്ങള്‍.
3
കോപ്പയുടെ വലത്തും ഇടത്തും ഓരോ ഒലിവുവൃക്ഷം.
4
എന്നോടു സംസാരിച്ച ദൂതനോടു ഞാന്‍ ചോദിച്ചു: പ്രഭോ, എന്താണിത്?
5
ദൂതന്‍ പറഞ്ഞു: ഇത് എന്താണെന്ന് നിനക്കറിഞ്ഞുകൂടേ? ഇല്ല, പ്രഭോ - ഞാന്‍ പറഞ്ഞു.
6
അവന്‍ എന്നോടു പറഞ്ഞു: കര്‍ത്താവ് സെറുബാബേലിനോട് അരുളിച്ചെയ്യുന്നു: സൈന്യബലത്താലല്ല, കരബലത്താലുമല്ല, എന്റെ ആത്മാവിനാലാണ് - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
7
മഹാപര്‍വതമേ, നീ എന്താണ്? സെറുബാബേലിന്റെ മുന്‍പില്‍ നീ സമതലമാകും. അവസാനത്തെ കല്ലു വച്ചുകഴിയുമ്പോള്‍ ജനം, എത്ര മനോഹരം എന്ന് ആര്‍പ്പുവിളിക്കും.
8
കര്‍ത്താവു വീണ്ടും എന്നോട് അരുളിച്ചെയ്തു:
9
സെറുബാബേലിന്റെ കരം ഈ ആലയത്തിന് അടിസ്ഥാനമിട്ടിരിക്കുന്നു; അവന്‍ ഇതു പൂര്‍ത്തിയാക്കുകയുംചെയ്യും. സൈന്യങ്ങളുടെ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോള്‍ നീ അറിയും.
10
ചെറിയ കാര്യങ്ങളുടെ ദിവസത്തെനിസ്‌സാരമാക്കിയവര്‍ ആഹ്ലാദിക്കും. സെറുബാബേലിന്റെ കൈയിലെ തൂക്കുകട്ട അവര്‍ കാണും. ഈ ഏഴെണ്ണം ഭൂമി മുഴുവന്‍ പരിശോധിക്കുന്ന കര്‍ത്താ വിന്റെ ഏഴു കണ്ണുകളാണ്.
11
ഞാന്‍ അവനോടു ചോദിച്ചു: വിളക്കു തണ്ടിന് ഇടത്തും വലത്തും ഉള്ള രണ്ട് ഒലിവുമരങ്ങള്‍ എന്താണ്?
12
ഞാന്‍ വീണ്ടും ചോദിച്ചു: എണ്ണ പക രുന്ന പൊന്‍കുഴലിന്റെ സമീപമുള്ള ഒലിവു ശാഖകള്‍ എന്താണ്?
13
അവന്‍ പറഞ്ഞു: ഇത് എന്താണെന്ന് നിനക്കറിഞ്ഞുകൂടെ? ഇല്ല, പ്രഭോ, ഞാന്‍ പറഞ്ഞു.
14
അവന്‍ പറഞ്ഞു: ഭൂമി മുഴുവന്റെയും കര്‍ത്താവിനു ശുശ്രൂഷ ചെയ്യുന്ന രണ്ട് അഭിഷിക്തരാണ് അത്.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven