അവരുടെ ഹൃദയ കാഠിന്യത്തില് ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന് കൈനീട്ടി; അതു സുഖപ്പെട്ടു.
6
ഫരിസേയര് ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാന്വേണ്ടി ഹേറോദേസ്പക്ഷക്കാരുമായി ആലോചന നടത്തി.
7
യേശു ശിഷ്യന്മാരോടുകൂടെ കടല്ത്തീരത്തേക്കു പോയി. ഗലീലിയില്നിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
8
യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്നിന്നും ജോര്ദാന്റെ മറുകരെനിന്നും ടയിര്, സീദോന് എന്നിവയുടെ പരിസരങ്ങളില്നിന്നും ധാരാളം ആളുകള്, അവന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി.
9
ആള്ത്തിരക്കില്പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്, അവന് ശിഷ്യന്മാരോട് ഒരു വള്ളം ഒരുക്കിനിറുത്താന് ആവശ്യപ്പെട്ടു.
10
എന്തെന്നാല്, അവന് പലര്ക്കും രോഗശാന്തി നല്കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പര്ശിക്കാന് തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
11
അശുദ്ധാത്മാക്കള് അവനെ കണ്ടപ്പോള് അവന്റെ മുമ്പില് വീണ്, നീ ദൈവപുത്രനാണ് എന്നു വിളിച്ചുപറഞ്ഞു.
12
തന്നെ വെളിപ്പെടുത്തരുതെന്ന് അവന് അവയ്ക്കു കര്ശനമായ താക്കീതു നല്കി.
13
പിന്നെ, അവന് മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര് അവന്റെ സമീപത്തേക്കു ചെന്നു.