☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ (Acts)

☩ Chapter 5
Tools:
അനനിയാസും സഫീറായും
അദ്ഭുതങ്ങളും അടയാളങ്ങളും
കാരാഗൃഹത്തില്‍നിന്നു മോചനം
സംഘത്തിന്റെ മുമ്പില്‍
ഗമാലിയേല്‍ ഇടപെടുന്നു
1
അനനിയാസ് എന്നൊരാളും അവന്റെ ഭാര്യ സഫീറായുംകൂടെ തങ്ങളുടെ പറമ്പു വിറ്റു.
2
വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി അപ്പസ്‌തോലന്‍മാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.
3
പത്രോസ് ചോദിച്ചു: അനനിയാസേ, പരിശുദ്ധാത്മാവിനെ വഞ്ചിക്കാനും പറമ്പിന്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും സാത്താന്‍ നിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചതെന്ത്?
4
പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്റെ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യനോടല്ല ദൈവത്തോടാണ്.
5
ഈ വാക്കുകേട്ട ഉടനെ അനനിയാസ് നിലത്തുവീണു മരിച്ചു. ഇതു കേട്ടവരെല്ലാം ഭയവിഹ്വലരായി.
6
ചെറുപ്പക്കാര്‍ അവനെ വസ്ത്രത്തില്‍പൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്‌കരിച്ചു.
7
ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞ് അവന്റെ ഭാര്യയും വന്നു. നടന്നതൊന്നും അവള്‍ അറിഞ്ഞിരുന്നില്ല.
8
പത്രോസ് അവളോടു ചോദിച്ചു: ഈ തുകയ്ക്കുതന്നെയാണോ നിങ്ങള്‍ പറമ്പു വിറ്റത് എന്ന് എന്നോടു പറയുക. അവള്‍ പറഞ്ഞു: അതേ, ഈ തുകയ്ക്കുതന്നെ.
9
അപ്പോള്‍ പത്രോസ് പറഞ്ഞു: കര്‍ത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നതെന്ത്? ഇതാ, നിന്റെ ഭര്‍ത്താവിനെ സംസ് കരിച്ചവരുടെ കാലൊച്ചവാതിലിനു പുറത്തു കേള്‍ക്കാം. അവര്‍ നിന്നെയും കൊണ്ടുപോ കും.
10
തത്ക്ഷണം അവള്‍ അവന്റെ കാല്‍ക്കല്‍ മരിച്ചുവീണു. ചെറുപ്പക്കാര്‍ അകത്തു പ്രവേശിച്ചപ്പോള്‍ അവള്‍ മരിച്ചുകിടക്കുന്നതു കണ്ടു. അവര്‍ അവളെ എടുത്തുകൊണ്ടുപോയി ഭര്‍ത്താവിനു സമീപം സംസ്‌കരിച്ചു.
11
സഭ മുഴുവനിലും ഇതുകേട്ട എല്ലാവരിലും വലിയ ഭയമുണ്ടായി.
12
അപ്പസ്‌തോലന്‍മാരുടെ കരങ്ങള്‍വഴി ജനമധ്യത്തില്‍ വളരെ അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. അവര്‍ ഏകമനസ്‌സോടെ സോളമന്റെ മണ്‍ഡ പത്തില്‍ ഒന്നിച്ചുകൂടുക പതിവായിരുന്നു.
13
മറ്റുള്ളവരില്‍ ആരുംതന്നെ അവരോടുചേരാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍, ജനം അവരെ ബഹുമാനിച്ചുപോന്നു.
14
കര്‍ത്താവില്‍ വിശ്വസിച്ച പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സംഖ്യ വര്‍ധിച്ചുകൊണ്ടേയിരുന്നു.
15
അവര്‍ രോഗികളെ തെരുവീഥികളില്‍കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകു മ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
16
അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചു റ്റുമുള്ള പട്ടണങ്ങളില്‍ നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗശാന്തി ലഭിച്ചു.
17
എന്നാല്‍, പ്രധാനപുരോഹിതനും അവനോടു ചേര്‍ന്നുനിന്നിരുന്ന സദുക്കായവിഭാഗവും അസൂയ നിറഞ്ഞ്
18
അപ്പസ്‌തോലന്‍മാരെ പിടിച്ച് ബന്ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു.
19
രാത്രി കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതിലുകള്‍ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു:
20
നിങ്ങള്‍ ദേവാലയത്തില്‍ ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്റെ ഈ വചനം പ്രസംഗിക്കുവിന്‍.
21
അവര്‍ ഇതുകേട്ട് പ്രഭാതമായപ്പോള്‍ ദേവാലയത്തില്‍ പ്രവേശിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാനപുരോഹിതനും അനുചരന്‍മാരും ഒന്നിച്ചുകൂടിന്യായാധിപസംഘത്തെയും, ഇസ്രായേലിലെ എല്ലാ ജനപ്രമുഖന്‍മാരെയും, വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാന്‍ ജയിലിലേക്ക് ആളയയ്ക്കുകയുംചെയ്തു.
22
ആ സേവകര്‍ കാരാഗൃഹത്തില്‍ ചെന്നപ്പോള്‍ അവരെ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുചെന്നു വിവരമറിയിച്ചു:
23
കാരാഗൃഹത്തിന്റെ വാതിലുകള്‍ ഭദ്രമായി ബന്ധിക്കപ്പെട്ടിരിക്കുന്നതും പടയാളികള്‍ കാവല്‍ നില്‍ക്കുന്നതും ഞങ്ങള്‍ കണ്ടു. എന്നാല്‍, വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരെയും കണ്ടില്ല.
24
ഇതു കേട്ടപ്പോള്‍ ദേവാലയസേനാധിപനും പുരോഹിതപ്രമുഖന്‍മാരും ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി.
25
അപ്പോള്‍ ഒരാള്‍ വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങള്‍ കാരാഗൃഹത്തിലടച്ച മനുഷ്യര്‍ ദേവാലയത്തില്‍നിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു.
26
അപ്പോള്‍ സേനാധിപന്‍ സേവകരോടുകൂടെച്ചെന്ന് ബലപ്രയോഗം കൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങള്‍ തങ്ങളെ കല്ലെറിയുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു.
27
അവര്‍ അവരെ കൊണ്ടുവന്നു സംഘത്തിന്റെ മുമ്പില്‍ നിര്‍ത്തി. പ്രധാന പുരോഹിതന്‍ അവരോടു പറഞ്ഞു:
28
ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്‍പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയും ചെയ്യുന്നു.
29
പത്രോസും അപ്പസ്‌തോലന്‍മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്.
30
നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്‍മാരുടെദൈവം ഉയിര്‍പ്പിച്ചു.
31
ഇസ്രായേലിന് അനുതാപവും പാപമോചനവും നല്‍കാന്‍ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തി.
32
ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവര്‍ക്കു ദൈവം പ്രദാനംചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്.
33
ഇതുകേട്ടപ്പോള്‍ അവര്‍ ക്ഷുഭിതരാവുകയും അപ്പസ്‌തോലന്‍മാരെ വധിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു.
34
എന്നാല്‍, നിയമോപദേഷ്ടാവും സകലര്‍ക്കും ആദരണീയനുമായ ഗമാലിയേല്‍ എന്ന ഫരിസേയന്‍ സംഘത്തില്‍ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താന്‍ ആവശ്യപ്പെട്ടു.
35
അനന്തരം അവന്‍ പറഞ്ഞു: ഇസ്രായേല്‍ ജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂ ക്ഷിച്ചുവേണം.
36
കുറെനാളുകള്‍ക്കു മുമ്പ്, താന്‍ ഒരു വലിയവനാണെന്ന ഭാവത്തില്‍തെവുദാസ് രംഗപ്രവേശം ചെയ്തു. ഏകദേശം നാനൂറു പേര്‍ അവന്റെ കൂടെച്ചേര്‍ന്നു. എന്നാല്‍, അവന്‍ വധിക്കപ്പെടുകയും അവന്റെ അനുയായികള്‍ ചിതറുകയും നാമാവശേഷമാവുകയും ചെയ്തു.
37
അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ ആ കര്‍ഷിച്ച് അനുയായികളാക്കി. അവനും ന ശിച്ചുപോയി; അനുയായികള്‍ തൂത്തെറിയപ്പെടുകയും ചെയ്തു.
38
അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന് അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും.
39
മറിച്ച്, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്ര മല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും. അവര്‍ അവന്റെ ഉപദേശം സ്വീകരിച്ചു.
40
അവര്‍ അപ്പസ്‌തോലന്‍മാരെ അകത്തുവിളിച്ചുപ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തില്‍ സംസാരിച്ചു പോകരുതെന്നു കല്‍പിച്ച്, അവരെ വിട്ടയച്ചു.
41
അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി.
42
എല്ലാ ദിവസവും ദേവാലയത്തില്‍വച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും നിന്ന് അവര്‍ വിരമിച്ചില്ല.
- Advertisement -
☩ Books
പഴയOld
പുതിയNew
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)
Link to Heaven