കാരണം, വിശ്വാസം എല്ലാവര്ക്കുമില്ല. എന്നാല്, കര്ത്താവ് വിശ്വസ്തനാണ്. അവിടുന്നു നിങ്ങളെ ശ ക്തിപ്പെടുത്തുകയും ദുഷ്ടനില്നിന്നു കാത്തുകൊള്ളുകയും ചെയ്യും.
4
നിങ്ങളെ സംബന്ധിച്ചാകട്ടെ, ഞങ്ങള് കല്പിക്കുന്ന കാര്യങ്ങള് നിങ്ങള് നിവര്ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇനിയും നിവര്ത്തിക്കുമെന്നും കര്ത്താവില് ഞങ്ങള്ക്കു ദൃഢമായ വിശ്വാസമുണ്ട്.
5
ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തു നല്കുന്ന സ്ഥൈര്യത്തിലേക്കും കര്ത്താവ് നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ.
6
അലസതയിലും, ഞങ്ങളില്നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന് ഒഴിഞ്ഞു നില്ക്കണമെന്നു സഹോദരരേ, കര്ത്താവിന്റെ നാമത്തില് ഞങ്ങള് നിങ്ങളോടു കല്പിക്കുന്നു.
ഈ കത്തില് ഞങ്ങള് പറയുന്ന കാര്യങ്ങള് ആരെങ്കിലും അനുസരിക്കുന്നില്ലെങ്കില് അവനെ പ്രത്യേകം ശ്രദ്ധിക്കുക. അവന് ലജ്ജിക്കേണ്ടതിന് അവനുമായി ഇടപെടാതിരിക്കുക.
15
അവനെ ഒരു ശത്രുവായി പരിഗണിക്കരുത്; മറിച്ച് ഒരു സഹോദരനെ എന്നപോലെ ഉപദേശിക്കുകയാണ് വേണ്ടത്.
16
സമാധാനത്തിന്റെ കര്ത്താവുതന്നെ നിങ്ങള്ക്ക് എക്കാലത്തും എല്ലാവിധത്തിലും സമാധാനം നല്കട്ടെ. കര്ത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.
17
ഈ അഭിവാദനം പൗലോസായ ഞാന് എന്റെ കൈകൊണ്ടുതന്നെ എഴുതുന്നതാണ്. എല്ലാ കത്തുകളിലും ഇത് എന്റെ അടയാളമാണ്.
18
നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.