☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

വെളിപാട് (Revelation)

☩ Chapter 10
Tools:
ചുരുളേന്തിയ ദൂതന്‍
ചുരുള്‍ വിഴുങ്ങുന്നു
1
മേഘാവൃതനും ശക്തനുമായ വേ റൊരു ദൂതന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവന്റെ ശിരസ് സിനുമീതേ മഴവില്ല്; മുഖം സൂര്യനെപ്പോലെ; പാദങ്ങള്‍ അഗ്‌നിസ്തംഭങ്ങള്‍പോലെയും.
2
അവന്റെ കൈയില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്ഥച്ചുരുള്‍ ഉണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ കടലിലും ഇടത്തുകാല്‍കരയിലും ഉറപ്പിച്ചു.
3
സിംഹഗര്‍ജനംപോലെ ഭയങ്കര സ്വരത്തില്‍ അവന്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ ഏഴ്ഇടിനാദങ്ങള്‍ മുഴങ്ങി.
4
ആ ഏഴു ഇടിനാദങ്ങള്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ എഴുതാന്‍ ഒരുങ്ങി. അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരം പറയുന്നതു കേട്ടു: ആ ഏഴ്ഇടിനാദങ്ങള്‍ പറഞ്ഞതു മുദ്രിതമായിരിക്കട്ടെ. അതു രേഖപ്പെടുത്തരുത്.
5
കടലിലും കരയിലും നിലയുറപ്പിച്ചവനായി ഞാന്‍ കണ്ട ദൂ തന്‍ വലത്തുകൈ സ്വര്‍ഗത്തിലേക്കുയര്‍ത്തി,
6
ആകാശവും അതിലുള്ളവയും, ഭൂമിയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയും സൃഷ്ടിച്ച നിത്യം ജീവിക്കുന്നവന്റെ നാമത്തില്‍ ആണയിട്ടു: ഇനി കാലവിളംബം ഉണ്ടാവുകയില്ല.
7
ഏഴാമത്തെ ദൂതന്‍മുഴക്കാനിരിക്കുന്ന കാഹളധ്വനിയുടെ ദിവസങ്ങളില്‍, തന്റെ ദാസരായ പ്രവാചകന്‍മാരെദൈവം അറിയിച്ച രഹസ്യം നിവൃത്തിയാകും.
8
സ്വര്‍ഗത്തില്‍നിന്നു ഞാന്‍ കേട്ട സ്വരം വീണ്ടും എന്നോടു പറഞ്ഞു: നീപോയി കട ലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന ദൂതന്റെ കൈയില്‍നിന്ന് ആ നിവര്‍ത്തിയ ചുരുള്‍ വാങ്ങുക.
9
ഞാന്‍ ദൂതന്റെ അടുത്തുചെന്ന് ആ ചെറിയ ചുരുള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിന്റെ ഉദരത്തില്‍ ഇതു കയ്പായിരിക്കും: എന്നാല്‍, വായില്‍ തേന്‍പോലെ മധുരിക്കും;
10
ഞാന്‍ ദൂതന്റെ കൈയില്‍നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത് എന്റെ വായില്‍ തേന്‍ പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്പായി മാറി.
11
വീണ്ടും ഞാന്‍ കേ ട്ടു: നീ ഇനിയും അനേകം ജനതകളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്‍മാരെയും കുറിച്ചു പ്രവചിക്കണം.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven