സമരിയായ്‌ക്കെതിരേ ആരോപണം ജറുസലെമിനെക്കുറിച്ചു വിലാപം
1
മൊരേഷെത്തുകാരനായ മിക്കായ്ക്ക് യോഥാം, ആഹാസ്, ഹെസക്കിയാ എന്നീ യൂദാരാജാക്കന്‍മാരുടെ നാളുകളില്‍ കര്‍ത്താവില്‍നിന്ന് അരുളപ്പാടുണ്ടായി. സമരിയായെയും ജറുസലെമിനെയും സംബന്ധിക്കുന്ന ഒരു ദര്‍ശനത്തിലാണ് ഇതു ലഭിച്ചത്.
2
ജനതകളേ, കേള്‍ക്കുവിന്‍. ഭൂമിയും അതിലുള്ള സമസ്തവും ശ്രദ്ധിക്കട്ടെ! ദൈവമായ കര്‍ത്താവ്, തന്റെ വിശുദ്ധഭവനത്തില്‍നിന്നു നിങ്ങള്‍ക്കെതിരേ സാക്ഷ്യം വഹിക്കട്ടെ!
3
കര്‍ത്താവ് തന്റെ വിശുദ്ധ സ്ഥലത്തുനിന്നു പുറപ്പെടുന്നു. ഭൂമിയിലെ പൂജാഗിരികള്‍ ചവിട്ടിമെതിക്കാന്‍ ഇറങ്ങിവരുന്നു.
യാക്കോബിന്റെ അതിക്രമവും ഇസ്രായേല്‍ഭവനത്തിന്റെ പാപവുമാണ് ഇതിനു കാരണം. എന്താണ് യാക്കോബിന്റെ അതിക്രമം? അത് സമരിയാ അല്ലേ? എന്താണ്‌യൂദാഭവനത്തിന്റെ പാപം? അത് ജറുസലെം അല്ലേ?
6
അതിനാല്‍, ഞാന്‍ സമരിയായെ വെളിമ്പ്രദേശത്തെ കൂനയാക്കും. മുന്തിരി കൃഷിചെയ്യാനുള്ള സ്ഥലംതന്നെ. അവളുടെ കല്ലുകള്‍ ഞാന്‍ താഴ്‌വരയിലേക്കു വലിച്ചെ റിയും. അവളുടെ അസ്തിവാരങ്ങള്‍ ഞാന്‍ അനാവൃതമാക്കും.
7
അവളുടെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കും. അവളുടെ വേതനം അഗ്‌നിയില്‍ ദഹിപ്പിക്കും; ബിംബങ്ങള്‍ നശിപ്പിക്കും. വേശ്യയുടെ വേതനംവഴിയാണ് അവള്‍ അവ സമ്പാദിച്ചത്. വേശ്യയുടെ വേതനമായി അതു തിരിച്ചുകൊടുക്കും.
മരേഷാനിവാസികളേ, നിങ്ങളെ കീഴടക്കാന്‍ ഒരുവനെ വീണ്ടും ഞാന്‍ കൊണ്ടുവരും. ഇസ്രായേലിന്റെ മഹത്ത്വം അദുല്ലാം ഗുഹയില്‍ ഒളിക്കും.
16
നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെപ്രതി ശിരസ്‌സ് മുണ്ഡനം ചെയ്യുവിന്‍; അവര്‍ നാടുകടത്തപ്പെടും. അതിനാല്‍, കഴുകനെപ്പോലെ നിങ്ങളുടെ ശിര സ്‌സ് കഷണ്ടിയാക്കുവിന്‍.