അതിനാല്, ഈ റ്റുനോവെടുത്തവള് പ്രസവിക്കുന്നതുവരെ അവന് അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരില് അവശേഷിക്കുന്നവര് ഇസ്രായേല് ജനത്തിലേക്കു മടങ്ങിവരും.
4
കര്ത്താവിന്റെ ശക്തിയോടെ തന്റെ ദൈവമായ കര്ത്താവിന്റെ മഹത്വത്തോടെ, അവന് വന്ന് തന്റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിര്ത്തിയോളം അവന് പ്രതാപവാനാകയാല് അവര് സുരക്ഷിതരായി വസിക്കും.
5
അവന് നമ്മുടെ സമാധാനമായിരിക്കും. അസ്സീറിയാ നമ്മുടെ നാട് ആക്രമിക്കുകയും നമ്മുടെ മണ്ണില് കാല്കുത്തുകയും ചെയ്യുമ്പോള് നാം അവനെതിരേ ഏഴ്ഇടയന്മാരെയും എട്ടു പ്രഭുക്കന്മാരെയും അണിനിരത്തും.
6
അസ്സീറിയായെ വാള്കൊണ്ടും നിമ്രോദ്ദേശത്തെ ഊരിയ ഖഡ്ഗം കൊണ്ടും അവര് ഭരിക്കും. അസ്സീറിയാ നമ്മുടെ നാട് ആക്രമിക്കുകയും നമ്മുടെ അതിര്ത്തിയില് പ്രവേശിക്കുകയും ചെയ്യുമ്പോള് അവന് നമ്മെ രക്ഷിക്കും.
7
അന്നു യാക്കോബിന്റെ ഭവനത്തില് അവശേഷിക്കുന്നവര് അനേകം ജനതകളുടെ ഇടയില് കര്ത്താവ് വര്ഷിക്കുന്നതുഷാരംപോലെയും പുല്ത്തലപ്പുകളിലെ മഴത്തുള്ളിപോലെയും ആയിരിക്കും. അതു മനുഷ്യര്ക്കുവേണ്ടി തങ്ങിനില്ക്കുയോ മനുഷ്യ മക്കള്ക്കുവേണ്ടി കാത്തുനില്ക്കുകയോ ചെയ്യുന്നില്ല.
8
യാക്കോബിന്റെ ഭവനത്തില് അവശേഷിക്കുന്നവര് ജനതകള്ക്കിടയില്, അനേകം ജനതകള്ക്കിടയില്, വന്യമൃഗങ്ങള്ക്കിടയില്, സിംഹത്തെപ്പോലെയും ആ ട്ടിന്പറ്റത്തില്യുവസിംഹത്തെപ്പോലെയും ആയിരിക്കും. അത് ചവിട്ടിമെതിച്ചും ചീന്തിക്കീറിയും നടക്കും. രക്ഷിക്കാനാരും ഉണ്ടാവുകയില്ല.
9
പ്രതിയോഗികളുടെ മീതേ നിന്റെ കരം ഉയര്ന്നുനില്ക്കും. നിന്റെ സര്വ ശത്രുക്കളും വിച്ഛേദിക്കപ്പെടും.
10
കര്ത്താവ് അരുളിച്ചെയ്യുന്നു: അന്നു നിന്റെ കുതിരകളെ ഞാന് സംഹരിക്കും; നിന്റെ രഥങ്ങള് നശിപ്പിക്കും.
11
നിന്റെ ദേശത്തെനഗരങ്ങള് ഞാന് നശിപ്പിക്കും; നിന്റെ ശക്തിദുര്ഗങ്ങള് ഞാന് തകര്ക്കും.