ഞാന് സ്വതന്ത്രനല്ലേ? ഞാന് അപ്പസ്തോലനല്ലേ? ഞാന് നമ്മുടെ കര്ത്താവായ യേശുവിനെ കണ്ടിട്ടില്ലേ? കര്ത്താവിനു വേണ്ടിയുള്ള എന്റെ അധ്വാനങ്ങളുടെ ഫലമല്ലേ നിങ്ങള്?
മറ്റ് അപ്പസ്തോലന്മാരും കര്ത്താവിന്റെ സഹോദരന്മാരുംകേപ്പായും ചെയ്യുന്നതുപോലെ സഹോദരിയായ ഒരു സ്ത്രീയെ കൊണ്ടുനടക്കാന് ഞങ്ങള്ക്കും അവകാശമില്ലേ?
6
ജോലി ചെയ്യാതിരിക്കാന് ബാര്ണ ബാസിനും എനിക്കും മാത്രം അവകാശമില്ലെന്നോ?
7
സ്വന്തം ചെലവില് സൈനിക സേവ നത്തിനു പോകുന്നവനുണ്ടോ? മുന്തിരിത്തോട്ടം ഉണ്ടാക്കിയിട്ട് അതിന്റെ ഫലത്തില്നിന്നു ഭക്ഷിക്കാത്തവനുണ്ടോ? ആ ട്ടിന്പറ്റത്തെ വളര്ത്തിയിട്ട് അതിന്റെ പാല് കുടിക്കാത്തവനുണ്ടോ?
8
ഞാന് ഈ പറയുന്നതു കേവലം മാനുഷികമായിട്ടാണോ? നിയമം അനുശാസിക്കുന്നതും ഇതുതന്നെയല്ലേ?
നിങ്ങളുടെമേലുള്ള ഈന്യായമായ അവകാശത്തില് മറ്റുള്ള വര്ക്കു പങ്കുചേരാമെങ്കില് ഞങ്ങള്ക്ക് അ തിന് കൂടുതല് അര്ഹതയില്ലേ? എങ്കിലും, ഞങ്ങള് ഈ അവകാശം ഉപയോഗപ്പെടുത്തിയിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന് ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കാന് എല്ലാം ഞങ്ങള് സഹിക്കുന്നു.
13
ദേവാലയജോലിക്കാര്ക്കുള്ള ഭക്ഷണം ദേവാലയത്തില്നിന്നാണെന്നും അള്ത്താര ശുശ്രൂഷകര് ബലിവസ്തുക്കളുടെ പങ്കു പറ്റുന്നുവെന്നും നിങ്ങള് അറിയുന്നില്ലേ?
14
അതുപോലെ, സുവിശേഷപ്രഘോഷകര് സുവിശേഷംകൊണ്ടുതന്നെ ഉപജീവനംകഴിക്കണമെന്നു കര്ത്താവ് കല്പിച്ചിരിക്കുന്നു.