ക്രിസ്തുവിന്റെ ഉത്ഥാനം മരിച്ചവരുടെ ഉത്ഥാനം ശരീരത്തിന്റെ ഉയിര്പ്പ്
1
സഹോദരരേ, നിങ്ങള് സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്ക്കു രക്ഷപ്രദാനം ചെയ്തതുമായ സുവിശേഷം ഞാന് എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്മരിപ്പിക്കാം.
2
അതനുസരിച്ചു നിങ്ങള് അചഞ്ചലരായി അതില് നിലനിന്നാല് നിങ്ങളുടെ വിശ്വാസം വ്യര്ഥമാവുകയില്ല.
3
എനിക്കു ലഭിച്ചതു സര്വപ്രധാനമായി കരുതി ഞാന് നിങ്ങള്ക്ക് ഏല്പിച്ചുതന്നു. വിശുദ്ധ ലിഖിതങ്ങളില് പറഞ്ഞിട്ടുളളതുപോലെ,
4
ക്രിസ്തു നമ്മുടെ പാപങ്ങള്ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള് ഉയിര്പ്പിക്കപ്പെടുകയും ചെയ്തു.
5
അവന് കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്ക്കും പ്രത്യക്ഷനായി.
6
അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്ക്കു പ്രത്യക്ഷനായി. അവരില് ഏതാനുംപേര് മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്.
7
പിന്നീട് അവന് യാക്കോബിനും, തുടര്ന്ന് മറ്റെല്ലാ അപ്പസ്തോലന്മാര്ക്കും കാണപ്പെട്ടു.
8
ഏറ്റവും ഒടുവില് അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്ഷ നായി.
9
ഞാന് അപ്പസ്തോലന്മാരില് ഏറ്റ വും നിസ്സാരനാണ്. ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചതുനിമിത്തം അപ്പസ്തോലനെന്ന നാമത്തിനു ഞാന് അയോഗ്യനുമാണ്.
10
ഞാന് എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. എന്റെ മേല് ദൈവം ചൊരിഞ്ഞകൃപ നിഷ്ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച് മറ്റെല്ലാവരെയുംകാള് അധികം ഞാന് അധ്വാനിച്ചു. എന്നാല്, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അധ്വാനിച്ചത്.
11
അതുകൊണ്ട്, ഞാനോ അവരോ, ആരുതന്നെയായാലും ഇതാണ് ഞങ്ങള് പ്രസംഗിക്കുന്നതും നിങ്ങള് വിശ്വസിച്ചതും.
12
ക്രിസ്തു മരിച്ചവരില്നിന്ന് ഉയിര്പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില് മരിച്ചവര്ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില് ചിലര് പറയുന്നതെങ്ങനെ?
ക്രിസ്തു ഉയിര്പ്പിക്കപ്പെട്ടില്ലെങ്കില് ഞങ്ങളുടെ പ്രസംഗം വ്യര്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്ഥം.
15
മാത്രമല്ല, ഞങ്ങള് ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്, ദൈവം ക്രിസ്തുവിനെ ഉയിര്പ്പിച്ചു എന്നു ഞങ്ങള് സാക്ഷ്യ പ്പെടുത്തി. മരിച്ചവര്യഥാര്ഥത്തില് ഉയിര്പ്പിക്കപ്പെടുന്നില്ലെങ്കില് ദൈവം ക്രിസ്തുവിനെയും ഉയിര്പ്പിച്ചിട്ടില്ല.
ദൈവം സമസ്തവും അധീനമാക്കി തന്റെ പാദത്തിന്കീഴാക്കിയിരിക്കുന്നു. എന്നാല്, സമസ്തവും അധീനമാക്കി എന്നു പറയുമ്പോള് അവ അധീനമാക്കിയവന് ഒഴികെ എന്നതു സ്പ ഷ്ടം.
28
സമസ്തവും അവിടുത്തേക്ക് അധീനമായിക്കഴിയുമ്പോള് സമസ്തവും തനിക്ക് അധീനമാക്കിയവന് പുത്രന്തന്നെയും അധീനനാകും. ഇത് ദൈവം എല്ലാവര്ക്കും എല്ലാമാകേണ്ടതിനുതന്നെ.
നിങ്ങള് നീതിപൂര്വം സമചിത്തതപാലിക്കയും പാപം വര്ജിക്കയും ചെയ്യുവിന്. ചിലര്ക്കുദൈവത്തെപ്പറ്റി ഒരറിവുമില്ല. നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാന് ഇതു പറയുന്നത്.
35
ആരെങ്കിലും ചോദിച്ചേക്കാം: മരിച്ചവര് എങ്ങനെയാണ് ഉയിര്പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവര് പ്രത്യക്ഷപ്പെടുക?
36
വിഡ്ഢിയായ മനുഷ്യാ, നീ വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കില് അതു പുനര്ജീവിക്കുകയില്ല.
37
ഉണ്ടാകാനിരിക്കുന്ന പദാര്ഥമല്ല നീ വിതയ്ക്കുന്നത്; ഗോതമ്പിന്റെ യോ മറ്റു വല്ല ധാന്യത്തിന്റെ യോ വെറുമൊരു മണിമാത്രം.
38
എന്നാല്, ദൈവം തന്റെ ഇഷ്ടമനുസരിച്ച് ഓരോ വിത്തിനും അതിന്േറ തായ ശരീരം നല്കുന്നു.
39
എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേത് ഒന്ന്, മൃഗങ്ങളുടേതു മറ്റൊന്ന്, പക്ഷികളുടേത് വേറൊന്ന്, മത്സ്യങ്ങളുടേതു വേറൊന്ന്.
അങ്ങനെ, നശ്വരമായത് അനശ്വരതയും മര്ത്യമായത് അമര്ത്യതയും പ്രാപിച്ചുകഴിയുമ്പോള്, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതുയാഥാര്ഥ്യമാകും. മരണമേ, നിന്റെ വിജയം എവിടെ?
55
മരണമേ, നിന്റെ ദംശനം എവിടെ?
56
മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്തി നിയമവുമാണ്.
57
നമ്മുടെ കര്ത്താവായ യേശുക്രിസ്തുവഴി നമുക്കു വിജയം നല്കുന്ന ദൈവത്തിനു നന്ദി.
58
അതിനാല്, എന്റെ വത്സലസഹോദരരേ, കര്ത്താവില് നിങ്ങളുടെജോലി നിഷ്ഫലമല്ലെന്നു ബോധ്യപ്പെട്ട്, അവിടുത്തെജോലിയില് സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്.