ഇസ്രായേലിന്റെ പുത്രന്മാര്: റൂബന്, ശിമയോന്, ലേവി, യൂദാ, ഇസാക്കര്, സെബുലൂണ്,
2
ദാന്, ജോസഫ്, ബഞ്ചമിന്, നഫ്താലി, ഗാദ്, ആഷേര്.
3
യൂദായുടെ പുത്രന്മാര്: ഏര്, ഓനാന്, ഷേലഹ്. ഇവരുടെ മാതാവ് കാനാന്കാരിയായ ബത്ഷുവാ ആയിരുന്നു. യൂദായുടെ ആദ്യജാതനായ ഏര് കര്ത്താവിന്റെ ദൃഷ്ടിയില് ദുഷ്ടനായിരുന്നതിനാല് അവിടുന്ന് അവനെ നിഹനിച്ചു.
4
മരുമകളായ താമാറിന് പേരെസ്, സേറഹ് എന്നീ രണ്ടു പുത്രന്മാര് ജനിച്ചു. അങ്ങനെ യൂദായുടെ പുത്രന്മാര് ആകെ അഞ്ചു പേര്.
5
പേരെസിന്റെ പുത്രന്മാര്: ഹെസ്രോന്, ഹാമൂല്.
6
സേറഹിന് സിമ്റി, ഏഥാന്, ഹേമാന്, കല്ക്കോല്, ദാരാ എന്നീ അഞ്ചു പുത്രന്മാര്.
7
അര്പ്പിതവസ്തു അപഹരിച്ചെടുത്ത് ഇസ്രായേലില് തിന്മ വരുത്തിയ ആഖാര് കര്മിയുടെ പുത്രനാണ്.
സെറുയായും അബിഗായിലും ഇവരുടെ സഹോദരിമാരായിരുന്നു. സെറുയായുടെ മൂന്നു പുത്രന്മാര്: അബിഷായി, യോവാബ്, അസഹേല്.
17
അബിഗായിലിന് അമാസ എന്നൊരു പുത്രനുണ്ടായി. ഇസ്മായേല്യനായ യഥെറായിരുന്നു അവന്റെ പിതാവ്.
18
ഹെസ്രോന്റെ മകനായ കാലെബിന് ഭാര്യയായ അസൂബായില്യറിയോത് ജനിച്ചു. അവളുടെ പുത്രന്മാര്: യേഷെര്, ഷോബാബ്, അര്ദോന്.
19
അസൂബായുടെ മരണത്തിനുശേഷം കാലെബ് എഫ്രാത്തിനെ വിവാഹം ചെയ്തു.
20
അവളില് ഹൂര് ജനിച്ചു. ഹൂര് ഊറിയുടെയും ഊറി ബസാലേലിന്റെയും പിതാവായി.
21
ഹെസ്രോന് അറുപതാം വയസ്സില് ഗിലയാദിന്റെ പിതാവായ മാഖീറിന്റെ മകളെ വിവാഹം ചെയ്തു. അവളില് നിന്ന് സെഗൂബ് ജനിച്ചു.
22
സെഗൂബിന്യായിര് എന്നൊരു പുത്രന് ജനിച്ചു. യായിറിന് ഗിലയാദില് ഇരുപത്തിമൂന്നു നഗരങ്ങള് ഉണ്ടായിരുന്നു.
23
ഹാവോത്തും, കെനാത്തും അതിന്റെ ഗ്രാമങ്ങളും ഉള്പ്പെടെ അറുപതു പട്ടണങ്ങള് ഗഷൂറും ആരാമും പിടിച്ചെടുത്തു. ഇവരെല്ലാവരും ഗിലയാദിന്റെ പിതാവായ മാഖീറിന്റെ വംശത്തില്പ്പെടുന്നു.
24
ഹെസ്രോന്റെ മരണത്തിനു ശേഷം കാലെബ് പിതാവിന്റെ വിധവയായ എഫ്രാത്തായെ പ്രാപിച്ചു. അവളില് അവന് ആഷ്ഹൂര് ജനിച്ചു. ആഷ്ഹൂര് തെക്കോവായുടെ പിതാവാണ്.