അവര്‍ എണ്ണത്തില്‍ കുറവും നിസ്‌സാരരും, പരദേശികളും ആയിരുന്നപ്പോള്‍,
20
ദേശങ്ങളില്‍ നിന്നു ദേശങ്ങളിലേക്കും രാജ്യങ്ങളില്‍ നിന്നു രാജ്യങ്ങളിലേക്കും അലഞ്ഞുനടന്നപ്പോള്‍,
21
ആരും അവരെ പീഡിപ്പിക്കാന്‍ അവിടുന്ന് അനുവദിച്ചില്ല. അവര്‍ക്കു വേണ്ടി രാജാക്കന്‍മാരെ അവിടുന്നു ശാസിച്ചു.
22
അവിടുന്ന് അരുളിച്ചെയ്തു: എന്റെ അഭിഷിക്തരെ തൊടരുത്. എന്റെ പ്രവാചകന്‍മാരെ ഉപദ്രവിക്കരുത്.
23
ഭൂതലമേ, കര്‍ത്താവിനു ഗാനം ആലപിക്കുവിന്‍, അവിടുത്തെ രക്ഷ അനുദിനം പ്രകീര്‍ത്തിക്കുവിന്‍.
24
രാജ്യങ്ങളോട് അവിടുത്തെ മഹത്വംപ്രഖ്യാപിക്കുവിന്‍, ജനതകളോട് അവിടുത്തെ അദ്ഭുതങ്ങള്‍ പ്രഘോഷിക്കുവിന്‍.
25
എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനാണ്; അത്യന്തം സ്തുത്യര്‍ഹനാണ്; സര്‍വദേവന്‍മാരെയുംകാള്‍ ആരാധ്യനുമാണ്.
26
ജനതകളുടെ ദേവന്‍മാരോ വിഗ്രഹങ്ങളും. കര്‍ത്താവ് ആകാശങ്ങളെ സൃഷ്ടിച്ചു.
27
മഹത്വവും തേജസ്‌സും അവിടുത്തെ വലയം ചെയ്യുന്നു, ശക്തിയും ആനന്ദവും അവിടുത്തെ ആലയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.
28
കര്‍ത്താവിന്റെ ശക്തിയും മഹത്വവും സകല ജനതകളും പ്രകീര്‍ത്തിക്കട്ടെ!
29
അവിടുത്തെ നാമത്തെ യഥായോഗ്യം മഹത്വപ്പെടുത്തുവിന്‍; തിരുമുന്‍പില്‍ കാഴ്ച സമര്‍പ്പിക്കുവിന്‍, കര്‍ത്താവിന്റെ പരിശുദ്ധതേജസ്‌സിനു മുന്‍പില്‍ വണങ്ങുവിന്‍.
30
ഭൂതലം കര്‍ത്താവിന്റെ മുന്‍പില്‍ പ്രകമ്പനം കൊള്ളട്ടെ! അവിടുന്നല്ലോ ലോകത്തെ അചഞ്ചലമായി ഉറപ്പിച്ചത്.
31
സ്വര്‍ഗം ആനന്ദിക്കട്ടെ! ഭൂമി ആഹ്‌ളാദിക്കട്ടെ! കര്‍ത്താവ് വാഴുന്നു എന്ന് ജനതകളുടെ മധ്യേ അവ ഉദ്‌ഘോഷിക്കട്ടെ!
32
സമുദ്രവും അതിലുള്ള സകലതും അട്ടഹസിക്കട്ടെ! ഭൂമിയും അതിലുള്ള സകലതും ആഹ്‌ളാദിക്കട്ടെ!
33
വനാന്തരങ്ങളിലെ തരുനിരകള്‍ ആനന്ദഗീതം ആലപിക്കട്ടെ! കര്‍ത്താവ് ഭൂമിയെ വിധിക്കാന്‍ വരുന്നു.
34
കര്‍ത്താവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍, അവിടുന്ന് നല്ലവനാണ്. അവിടുത്തെ സ്‌നേഹം ശാശ്വതമാണ്.
35
ഞങ്ങളുടെ രക്ഷകനായ ദൈവമേ,
36
ഞങ്ങളെ മോചിപ്പിക്കണമേ! ജനതകളുടെയിടയില്‍ നിന്നു ഞങ്ങളെ വീണ്ടെടുത്ത് ഒരുമിച്ചുകൂട്ടണമേ! ഞങ്ങള്‍ അങ്ങയുടെ വിശുദ്ധനാമത്തിനു നന്ദി പ്രകാശിപ്പിക്കട്ടെ! അങ്ങയെ സ്തുതിക്കുന്നതാണ് ഞങ്ങളുടെ അഭിമാനം. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അനാദി മുതല്‍ അനന്തത വരെ വാഴ്ത്തപ്പെടട്ടെ എന്നു പറയുവിന്‍.ജനം ആമേന്‍ എന്നു പറഞ്ഞ് കര്‍ത്താവിനെ സ്തുതിച്ചു.
ഹേമാനും യദുഥൂനും ആണ് ആരാധനാഗീതത്തിന് കാഹളവും കൈത്താളവും മറ്റു വാദ്യോപകരണങ്ങളും വാദനം ചെയ്തത്. യദുഥൂന്റെ പുത്രന്‍മാരെ വാതില്‍കാവല്‍ക്കാരായി നിയോഗിച്ചു.
43
പിന്നീട് ജനം വീടുകളിലേക്കു മടങ്ങി. ദാവീദ് തന്റെ കുടുംബത്തെ ആശീര്‍വദിക്കാന്‍ പോയി.