അഹറോന്‍കുടുംബത്തിന്റെ ശാഖകള്‍ ഇവയാണ്. അഹറോന്റെ പുത്രന്‍മാര്‍: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.
2
നാദാബും അബീഹുവും പിതാവിനു മുന്‍പേ മരിച്ചു. അവര്‍ക്കു മക്കളില്ലായിരുന്നു. അതുകൊണ്ട്, എലെയാസറും ഇത്താമറും പുരോഹിതന്‍മാരായി.
3
അഹറോന്റെ സന്തതികളെ ദാവീദ് ശുശ്രൂഷയുടെ ക്രമമനുസരിച്ച് എലെയാസര്‍ കുടുംബത്തിന്റെ തലവനായ സാദോക്കിന്റെയും, ഇത്താമര്‍കു കുടുംബത്തിന്റെ തലവനായ അഹിമെലെക്കിന്റെയും സഹായത്തോടെ ഗണംതിരിച്ചു.
4
ഇത്താമര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നായകന്‍മാര്‍ എലെയാസര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനാല്‍ , എലെയാസറിന്റെ പിന്‍ഗാമികളെ പതിനാറു ഗണങ്ങളായും ഇത്താമറിന്റെ പിന്‍ഗാമികളെ എട്ടുഗണങ്ങളായും തിരിച്ചു.
5
ഇരുവിഭാഗത്തിലും ദേവാലയ ശുശ്രൂഷകന്‍മാരും ആധ്യാത്മിക നേതാക്കന്‍മാരും ഉണ്ടായിരുന്നതുകൊണ്ട് കുറിയിട്ടാണ് അവരെ തിരഞ്ഞെടുത്തത്.
6
രാജാവ്, പ്രഭുക്കന്‍മാര്‍, പുരോഹിതനായ സാദോക്ക്, അബിയാഥറിന്റെ മകന്‍ അഹിമെലെക്ക്, പുരോഹിതന്‍മാരുടെയും ലേവ്യരുടെയും പിതൃകുലത്തലവന്‍മാര്‍ എന്നിവരുടെ മുന്‍പാകെ ലേവ്യനായ നെഥാനേലിന്റെ പുത്രനും നടപടിയെഴുത്തുകാരനുമായ ഷെമായാ എലെയാസറിന്റെയും ഇത്താമറിന്റെയും കുലങ്ങള്‍ക്കു വീണ കുറികള്‍ രേഖപ്പെടുത്തി.
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചതനുസരിച്ച് അവരുടെ പിതാവായ അഹറോന്‍ നിശ്ചയിച്ച ക്രമമനുസരിച്ച് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ അവര്‍ വരേണ്ടിയിരുന്നു.
20
ലേവിയുടെ മറ്റു പുത്രന്‍മാര്‍: അമ്‌റാമിന്റെ മക്കളില്‍ ഷുബായേല്‍. അവന്റെ മക്കളില്‍ യഹ്‌ദേയാ,