ബലിപീഠത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം - അഗ്നികലശങ്ങള്, മുള്ക്കരണ്ടികള്, കോരികകള്, തട്ടങ്ങള് എന്നിവ - അതിന്മേല് വയ്ക്കണം. അതിനുമുകളില് ആട്ടിന്തോല് വിരിച്ച് അതു വഹിക്കാനുള്ള തണ്ടുകള് ഉറപ്പിക്കണം.
15
അഹറോനും പുത്രന്മാരുംകൂടി വിശുദ്ധസ്ഥലവും അതിലെ ഉപകരണങ്ങളും പൊതിഞ്ഞുകഴിഞ്ഞ് സമൂഹം പുറപ്പെടുമ്പോള് വാഹകരായി കൊഹാത്യര് വരണം. എന്നാല്, അവര് വിശുദ്ധ വസ്തുക്കളെ സ്പര്ശിക്കരുത്; സ്പര്ശിച്ചാല് മരിക്കും. ഇവയെല്ലാമാണ് കൊഹാത്യര് വഹിക്കേണ്ട സമാഗമകൂടാരത്തിലെ സാധനങ്ങള്.
16
പുരോഹിതനായ അഹറോന്റെ മകന് എലെയാസര് ദീപത്തിനുവേണ്ടി എണ്ണ, സുഗന്ധധൂപം, അനുദിനധാന്യബലിക്കുള്ള സാധനങ്ങള്, അഭിഷേകതൈലം എന്നിവയുടെ മേല്നോട്ടം വഹിക്കണം. കൂടാരത്തിന്റെയും അതിലുള്ള സകല സാധനങ്ങളുടെയും വിശുദ്ധ സ്ഥലത്തിന്റെയും അതിലെ ഉപകരണങ്ങളുടെയും ചുമതലയും അവന് തന്നെ വഹിക്കണം.
മുപ്പതു മുതല് അമ്പതുവരെ വയസ്സും സമാഗമകൂടാരത്തില് സേവനം ചെയ്യാന് ശേഷിയുമുള്ളവരുടെ എണ്ണമെടുക്കുക.
24
ഗര്ഷോന്യകുടുംബങ്ങള്ക്ക് ശുശ്രൂഷ ചെയ്യുന്നതിലും ഭാരം വഹിക്കുന്നതിലുമുള്ള പങ്ക് ഇതാണ്:
25
കൂടാരവിരികള്, സമാഗമകൂടാരം, അതിന്റെ ആവരണം, കൂടാരവാതിലിന്റെ തിരശ്ശീല,
26
കൂടാരത്തിനും ബലിപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിന്റെ വിരികള്, അങ്കണകവാടത്തിലെ യവനിക, അവയുടെ ചരടുകള്, അവിടെ ശുശ്രൂഷചെയ്യാനുള്ള ഉപകരണങ്ങള് എന്നിവ അവര് വഹിക്കണം. ഇതു സംബന്ധിച്ചുള്ള എല്ലാക്കാര്യങ്ങളും അവര് ചെയ്യണം.
27
ഭാരം വഹിക്കലും ഇതര സേവനങ്ങളുമടക്കം തങ്ങള് ചെയ്യേണ്ട എല്ലാ ജോലികളിലും ഗര്ഷോന്യര് അഹറോന്റെയും പുത്രന്മാരുടെയും നിര്ദേശങ്ങള് അനുസരിക്കണം. അവരുടെ കര്ത്തവ്യങ്ങള് നീ ഏല്പിച്ചുകൊടുക്കണം.
28
ഇതാണ് സമാഗമകൂടാരത്തില് ഗര്ഷോന്യര് ചെയ്യേണ്ട ജോലികള്. പുരോഹിതനായ അഹറോന്റെ പുത്രന് ഇത്താമറിന്റെ മേല്നോട്ടത്തിലായിരിക്കണം അവരുടെ ജോലി.
ചുറ്റുമുള്ള അങ്കണത്തിലെ തൂണുകള്, അവയുടെ പാദകുടങ്ങള്, കൊളുത്തുകള്, ചരടുകള്, ഇവയോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികള്. അവര് വഹിക്കേണ്ട സാധനങ്ങള് ഇനംതിരിച്ച് അവരെ ഏല്പിക്കണം.
33
ഇവയെല്ലാമാണ് മെറാര്യര് പുരോഹിതനായ അഹറോന്റെ മകന് ഇത്താമറിന്റെ മേല്നോട്ടത്തില് സമാഗമകൂടാരത്തില് ചെയ്യേണ്ട ജോലികള്.
കുടുംബമനുസരിച്ച് അവരുടെ എണ്ണം രണ്ടായിരത്തിയെഴുനൂറ്റമ്പത് ആയിരുന്നു.
37
മോശയോട് കര്ത്താവ് കല്പിച്ചതനുസരിച്ച് മോശയും അഹറോനും കൂടി കൊഹാത്യ കുടുംബങ്ങളില് നിന്ന് സമാഗമ കൂടാരത്തില് സേവനം ചെയ്യാനുള്ളവരുടെ കണക്കെടുത്തപ്പോള് ലഭിച്ച സംഖ്യയാണിത്.
38
മുപ്പതുമുതല് അമ്പതുവരെ വയസ്സും
39
സമാഗമകൂടാരത്തില് സേവനംചെയ്യാന് ശേഷിയുമുള്ള
40
ഗര്ഷോന്യരുടെ എണ്ണം അവരുടെ കുലവും കുടുംബവുമനുസരിച്ച് രണ്ടായിരത്തിയറുനൂറ്റിമുപ്പതായിരുന്നു.
41
കര്ത്താവിന്റെ കല്പനയനുസരിച്ച് മോശയും അഹറോനുംകൂടി ഗര്ഷോന്കുടുംബങ്ങളില് നിന്ന് സമാഗമകൂടാരത്തില് സേവനം ചെയ്യാനുള്ളവരുടെ കണക്കെടുത്തപ്പോള് ലഭിച്ച സംഖ്യയാണിത്.
42
മുപ്പതുമുതല് അമ്പതുവരെ വയസ്സും
43
സമാഗമകൂടാരത്തില് സേവനംചെയ്യാന് ശേഷിയുമുള്ള മെറാര്യരുടെ എണ്ണം
44
അവരുടെ കുടുംബമനുസരിച്ച് മൂവായിരത്തിയിരുനൂറായിരുന്നു.