മോശയുടെയും അഹറോന്റെയും നേതൃത്വത്തില്‍ ഗണംഗണമായി ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ യാത്രയിലെ താവളങ്ങള്‍ ഇവയാണ്.
2
യാത്രാമധ്യേ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍ കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു മോശ ക്രമമായി കുറിച്ചുവച്ചു.
3
ഒന്നാം മാസം പതിനഞ്ചാം ദിവസം അവര്‍ റമ്‌സെസില്‍നിന്നു യാത്ര പുറപ്പെട്ടു. പെസഹായുടെ പിറ്റേന്നാളാണ് ഇസ്രായേല്‍ജനം, ഈജിപ്തുകാര്‍ കാണ്‍കെ, കര്‍ത്താവിന്റെ ശക്തമായ സംരക്ഷണത്തില്‍ പുറപ്പെട്ടത്.
4
അപ്പോള്‍ ഈജിപ്തുകാര്‍, കര്‍ത്താവു സംഹരിച്ച തങ്ങളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെ സംസ്‌കരിക്കുകയായിരുന്നു. അവരുടെ ദേവന്‍മാരെയും കര്‍ത്താവു ശിക്ഷിച്ചു.
ലിബ്‌നയിലും ലിബ്‌നയില്‍ നിന്നു റിസ്സായിലും പാളയമടിച്ചു.
22
അവിടെ നിന്നു കെഹേലാത്തായില്‍ എത്തി, പാളയമടിച്ചു.
23
കെഹേലാത്തായില്‍നിന്നു പുറപ്പെട്ട്
24
ഷേഫെര്‍ മലയിലും
25
അവിടെ നിന്നു ഹരാദായിലും ഹരാദായില്‍ നിന്നു
26
മക്‌ഹേലോത്തിലും അവിടെ നിന്നു തഹത്തിലും എത്തി, പാളയമടിച്ചു.
27
തഹത്തില്‍നിന്നു പുറപ്പെട്ടു തേരഹിലും പാളയമടിച്ചു.
28
അവിടെ നിന്നു മിത്കായിലും
29
മിത്കായില്‍ നിന്നു ഹഷ്‌മോനായിലും
30
അവിടെ നിന്നു മൊസേറോത്തിലും എത്തി, പാളയമടിച്ചു.
31
മൊസേറോത്തില്‍ നിന്നു പുറപ്പെട്ടു ബനേയാക്കാനിലും
32
അവിടെ നിന്നു ഹോര്‍ഹഗ്ഗിദ്ഗാദിലും
33
അവിടെ നിന്നു യോത്ബാത്തായിലും യോത്ബാത്തായില്‍ നിന്ന്
34
അബ്രോനായിലും എത്തി, പാളയമടിച്ചു.
35
അബ്രോനായില്‍ നിന്നു പുറപ്പെട്ട്
36
എസിയോന്‍ഗേബറിലും അവിടെനിന്നു പുറപ്പെട്ട്
37
സിന്‍മരുഭൂമിയിലും - കാദെഷിലും - അവിടെ നിന്ന് ഏദോം ദേശത്തിന്റെ അതിര്‍ത്തിയിലുള്ള ഹോര്‍ മലയിലും എത്തി, പാളയമടിച്ചു.
38
പുരോഹിതനായ അഹറോന്‍ കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു ഹോര്‍മലയില്‍ കയറി; അവിടെവച്ചു മരിച്ചു. ഇത്, ഇസ്രായേല്‍ ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ നാല്‍പതാം വര്‍ഷം അഞ്ചാം മാസം ഒന്നാം ദിവസമായിരുന്നു.
അവിടെ നിന്ന് അബാറിം മലകളില്‍ നെവോബിനു കിഴക്കുവശത്തും എത്തി, പാളയമടിച്ചു.
48
അവിടെ നിന്നു പുറപ്പെട്ടു ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മോവാബു സമതലത്തില്‍ പാളയമടിച്ചു.
49
ആ പാളയം ബേത്‌യെഷീമോത് മുതല്‍ ആബേല്‍ഷിത്തീം വരെ വ്യാപിച്ചിരുന്നു.
50
ജറീക്കോയുടെ എതിര്‍വശത്ത്, ജോര്‍ദാന്‍ തീരത്ത് മൊവാബു സമതലത്തില്‍വച്ചു കര്‍ത്താവു മോശയോടരുളിച്ചെയ്തു:
51
ജോര്‍ദാന്‍ കടന്നു കാനാന്‍ ദേശത്തു പ്രവേശിക്കുമ്പോള്‍,
52
തദ്‌ദേശവാസികളെ ഓടിച്ചുകളഞ്ഞ് അവരുടെ ശിലാവിഗ്രഹങ്ങളും ലോഹപ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയും വേണമെന്ന് ഇസ്രായേല്‍ ജനത്തോടു പറയുക.
53
നിങ്ങള്‍ ദേശം കൈവശമാക്കി വാസമുറപ്പിക്കണം. എന്തെന്നാല്‍, ആ ദേശം ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തന്നിരിക്കുന്നു.
54
നിങ്ങള്‍ ഗോത്രം ഗോത്രമായി നറുക്കിട്ടു ദേശം അവകാശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയ ഗോത്രത്തിനു ചെറിയ അവകാശവും നല്‍കണം. കുറി എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ചാണു നിങ്ങള്‍ ദേശം അവകാശമാക്കേണ്ടത്.