☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സുഭാഷിതങ്ങൾ (Proverbs)

☩ Chapter 24
Tools:

1
ദുഷ്ടരെക്കുറിച്ച് അസൂയതോന്നരുത്; അവരോടു കൂട്ടുകൂടാന്‍ ആഗ്രഹിക്കുകയുമരുത്.
2
അവരുടെ മനസ്‌സ് അക്രമം ചിന്തിക്കുകയും അവരുടെ അധരങ്ങള്‍ ഏഷണിപറയുകയും ചെയ്യുന്നു.
3
ജ്ഞാനത്താല്‍ വീടു പണിയപ്പെടുന്നു; വിവേകത്താല്‍ അത് ഉറപ്പിക്കപ്പെടുന്നു.
4
അമൂല്യവും മനോഹരവുമായവസ്തുക്കളാല്‍ വിജ്ഞാനം അതിലെ മുറികള്‍ നിറയ്ക്കുന്നു.
5
ജ്ഞാനി കരുത്തനെക്കാള്‍ ബലവാനത്രേ; അറിവുള്ളവന്‍ ശക്തനെക്കാളും.
6
വിവേകിയായ മാര്‍ഗദര്‍ശിയുണ്ടെങ്കിലേയുദ്ധത്തിനു പുറപ്പെടാവൂ; ഉപദേഷ്ടാക്കള്‍ ധാരാളം ഉണ്ടെങ്കില്‍വിജയം നേടാം.
7
ജ്ഞാനം ഭോഷനു കൈയെത്താത്ത ഉയരത്തിലാണ്; സദസ്‌സില്‍ അവന്‍ വായ് തുറക്കുകയില്ല.
8
തിന്‍മ നിനയ്ക്കുന്നവന്‍ ഉപജാപകന്‍എന്ന് അറിയപ്പെടും.
9
ഭോഷന്‍ ആലോചിക്കുന്നതെന്തുംപാപമാണ്; പരിഹാസകന്‍മനുഷ്യരെ വെറുപ്പിക്കുന്നു.
10
ആപദ്ഘട്ടങ്ങളില്‍ പതറിപ്പോകുന്നവന്‍ദുര്‍ബലനത്രേ.
11
കൊലയ്ക്കു കൊണ്ടുപോകുന്നവരെമോചിപ്പിക്കുക; കൊലക്കളത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നവരെ രക്ഷപെടുത്തുക.
12
ഞാന്‍ ഇത് അറിഞ്ഞില്ല എന്നു നീപറഞ്ഞാല്‍ത്തന്നെ ഹൃദയത്തെ തൂക്കിനോക്കുന്നവന്‍ സത്യം ഗ്രഹിക്കുന്നില്ലേ? നിന്റെ ആത്മാവിനെനിരീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍അതറിയുകയില്ലേ? അവിടുന്ന് പ്രവൃത്തിക്കു തക്കപ്രതിഫലമല്ലേ നല്‍കുക?
13
മകനേ, തേന്‍ കുടിക്കുക, അതു നല്ലതാണ്. തേന്‍തുള്ളികള്‍ നാവിന് ആസ്വാദ്യമാണ്.
14
നിന്റെ ആത്മാവിനു ജ്ഞാനവുംഅതുപോലെയാണെന്നറിയുക; അതു നേടിയാല്‍ നിനക്കു നല്ല ഭാവിയുണ്ടാകും; നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയുമില്ല.
15
നീതിമാന്റെ പാര്‍പ്പിടത്തിനെതിരേദുഷ്ടനെപ്പോലെ പതിയിരിക്കരുത്; അവന്റെ ഭവനത്തെ ആക്രമിക്കയുമരുത്.
16
എന്തെന്നാല്‍, നീതിമാന്‍ ഏഴുതവണവീണാലും വീണ്ടും എഴുന്നേല്‍ക്കും; ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത്പൂര്‍ണനാശത്തിലേക്കാണ്.
17
ശത്രുവിന്റെ പതനത്തില്‍ ആഹ്ലാദിക്കരുത്; അവന്‍ തട്ടിവീഴുമ്പോള്‍ സന്തോഷിക്കയുമരുത്.
18
സന്തോഷിച്ചാല്‍, കര്‍ത്താവിനു നിന്നോട് അപ്രീതി തോന്നുകയും നിന്റെ ശത്രുവില്‍നിന്നു തന്റെ കോപം അകറ്റിക്കളയുകയും ചെയ്യും.
19
തിന്‍മ പ്രവര്‍ത്തിക്കുന്നവരെയോര്‍ത്ത്അസ്വസ്ഥനാകേണ്ടാ; ദുഷ്ടരെ നോക്കി അസൂയപ്പെടുകയും വേണ്ടാ.
20
എന്തെന്നാല്‍, തിന്‍മ ചെയ്യുന്നവനു ഭാവിയില്ല; ദുഷ്ടരുടെ വിളക്ക് അണഞ്ഞുപോകും.
21
മകനേ, കര്‍ത്താവിനെയും രാജാവിനെയും ഭയപ്പെടുക, അവരെ ധിക്കരിക്കരുത്.
22
എന്തെന്നാല്‍, അവരില്‍നിന്നുള്ളശിക്ഷ പെട്ടെന്നായിരിക്കും; അതില്‍നിന്നുണ്ടാകുന്ന നാശത്തിന്റെ വലുപ്പം ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയുക?
23
ഇനി പറയുന്നവയും ജ്ഞാനികളുടെസൂക്തങ്ങളാണ്. ന്യായംവിധിക്കുന്നതില്‍ പക്ഷപാതം പാടില്ല.
24
കുറ്റവാളികളോട്, നിങ്ങള്‍ നിരപരാധരാണ് എന്നു പറയുന്നവനെ ജനങ്ങള്‍ ശപിക്കും; ജനതകള്‍ അവനെ വെറുക്കും.
25
എന്നാല്‍, കുറ്റവാളികളെ ശാസിക്കുന്നവര്‍സന്തോഷമനുഭവിക്കും; അവര്‍ക്കു സമൃദ്ധമായ അനുഗ്രഹം ലഭിക്കും.
26
സത്യസന്ധമായ ഉത്തരം നല്‍കുന്നത്ചുംബനം നല്‍കുന്നതുപോലെയാണ്.
27
ആദ്യം പുറത്തെ ജോലികള്‍ ക്രമപ്പെടുത്തുക; വയലിലും എല്ലാം സജ്ജീകരിക്കുക; അതിനുശേഷം വീടുപണി തുടങ്ങുക.
28
അയല്‍ക്കാരനെതിരേ അകാരണമായിസാക്ഷി നില്‍ക്കരുത്; അവനെ വാക്കുകൊണ്ട് വഞ്ചിക്കയുമരുത്.
29
എന്നോടു പ്രവര്‍ത്തിച്ചതുപോലെ ഞാന്‍ അവനോടും പ്രവര്‍ത്തിക്കും, അവന്‍ ചെയ്തതിനു ഞാന്‍ പകരംചെയ്യും എന്നു നീ പറയരുത്.
30
ഞാന്‍ അലസന്റെ വയലുംബുദ്ധിശൂന്യന്റെ മുന്തിരിത്തോപ്പുംകടന്നുപോയി.
31
അവിടെയെല്ലാം മുള്ളുകള്‍ നിറഞ്ഞിരുന്നു; നിലമാകെ കളകള്‍കൊണ്ടു മൂടിയിരുന്നു; അതിന്റെ കല്‍ഭിത്തി ഇടിഞ്ഞുപൊളിഞ്ഞുകിടന്നു.
32
അതുകൊണ്ട് ഞാന്‍ ചിന്തിച്ചു; അതില്‍നിന്ന് ഒരു ഗുണപാഠംപഠിക്കുകയും ചെയ്തു.
33
കുറച്ചുകൂടി ഉറങ്ങാം, തെല്ലുനേരംകൂടി മയങ്ങാം; കൈയുംകെട്ടിയിരുന്ന്അല്‍പംകൂടെ വിശ്രമിക്കാം.
34
ഫലമോ, ദാരിദ്ര്യം കവര്‍ച്ചക്കാരനെപ്പോലെയും, ദുര്‍ഭിക്ഷം ആയുധപാണിയെപ്പോലെയും നിന്നെ സമീപിക്കും.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven