☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സുഭാഷിതങ്ങൾ (Proverbs)

☩ Chapter 28
Tools:

1
ആരും പിന്‍തുടരാത്തപ്പോഴുംദുഷ്ടര്‍ പേടിച്ചോടുന്നു; നീതിമാന്‍മാരാവട്ടെ സിംഹത്തെപ്പോലെ ധീരരാണ്.
2
അന്യായം പെരുകുമ്പോള്‍ നാട്ടില്‍പല ഭരണാധിപന്‍മാര്‍ ഉണ്ടാകുന്നു; ബുദ്ധിയും പരിജ്ഞാനവുമുള്ളവര്‍അതിന്റെ സുസ്ഥിതിദീര്‍ഘകാലം നിലനിര്‍ത്തും.
3
ദരിദ്രനെ പീഡിപ്പിക്കുന്ന അധികാരിഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നപേമാരിയാണ്.
4
നിയമം ലംഘിക്കുന്നവന്‍ ദുഷ്ടരെപ്രശംസിക്കുന്നു; നിയമം പാലിക്കുന്നവന്‍ അവരോട്ഏറ്റുമുട്ടുന്നു.
5
ദുഷ്ടര്‍ നീതി അറിയുന്നില്ല; കര്‍ത്താവിനെ തേടുന്നവര്‍ അതുപൂര്‍ണമായും മനസ്‌സിലാക്കുന്നു.
6
വക്രബുദ്ധിയായ ധനവാനെക്കാള്‍, സത്യസന്ധനായ ദരിദ്രനാണു ശ്രേഷ്ഠന്‍.
7
കല്‍പന പാലിക്കുന്ന പുത്രന്‍ജ്ഞാനിയാണ്; ദുര്‍വൃത്തന്‍മാരുമായി കൂട്ടുകൂടൂന്നവന്‍പിതാവിന് അപമാനം വരുത്തിവയ്ക്കുന്നു.
8
പലിശയും കൊള്ളലാഭവും വഴിനേടിയ സമ്പത്ത് ദരിദ്രരോടു ദയയുളളവന്റെ കൈയില്‍ ചെന്നുചേരും.
9
നിയമം വകവയ്ക്കാത്തവന്റെ പ്രാര്‍ഥനപോലും വെറുപ്പുളവാക്കുന്നു.
10
സത്യസന്ധരെ ദുര്‍മാര്‍ഗത്തിലേക്കു നയിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയില്‍ത്തന്നെ വീഴും; നിഷ്‌കളങ്കര്‍ക്കു നന്‍മ ഭവിക്കും.
11
താനൊരു ജ്ഞാനിയാണെന്നു ധനികന്‍വിചാരിക്കുന്നു; ബുദ്ധിമാനായ ദരിദ്രന്‍ അവന്റെ തനിനിറം കണ്ടുപിടിക്കുന്നു.
12
നീതിമാന്‍മാരുടെ വിജയത്തില്‍ എങ്ങുംആഹ്ലാദം തിരതല്ലുന്നു; ദുഷ്ടരുടെ ഉയര്‍ച്ചയില്‍ ജനങ്ങള്‍ഓടിയൊളിക്കുന്നു.
13
തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന്‌ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന്കരുണ ലഭിക്കും.
14
നിരന്തരം ദൈവഭക്തിയില്‍ കഴിയുന്നവന്‍ അനുഗൃഹീതനാണ്; ഹൃദയം കഠിനമാക്കിവയ്ക്കുന്നവന്‍ദുരിതം അനുഭവിക്കും.
15
നിസ്‌സഹായരുടെമേല്‍ ഭരണം നടത്തുന്ന ദുഷ്ടനായരാജാവ് ഗര്‍ജിക്കുന്ന സിംഹത്തെയോ ഇരതേടുന്ന കരടിയെയോപോലെയാണ്.
16
ബുദ്ധിശൂന്യനായരാജാവ് പ്രജകളെക്രൂരമായി പീഡിപ്പിക്കുന്നു; കൊള്ളലാഭം വെറുക്കുന്നവന്ആയുസ്‌സു വര്‍ധിക്കും.
17
കൊലപാതകി മരണംവരെഅലഞ്ഞുതിരിയട്ടെ; ആരും അവന് ഇടം കൊടുക്കരുത്.
18
ധര്‍മമാര്‍ഗത്തില്‍ ചരിക്കുന്നവന്‍സുരക്ഷിതനായിരിക്കും; ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നവന്‍കുഴിയില്‍ വീഴും.
19
മണ്ണില്‍ അധ്വാനിക്കുന്നവനു വേണ്ടത്രആഹാരം കിട്ടും; പാഴ്‌വേല ചെയ്യുന്നവന്‍ കടുത്തദാരിദ്ര്യമനുഭവിക്കും.
20
വിശ്വസ്തന്‍ സമൃദ്ധമായിഅനുഗ്രഹിക്കപ്പെടും; ധനികനാവാന്‍ തിടുക്കംകൂട്ടുന്നവന്‍ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
21
പക്ഷപാതം നന്നല്ല; എങ്കിലും; ഒരപ്പക്കഷണത്തിനു വേണ്ടിപ്പോലുംമനുഷ്യന്‍ തെറ്റുചെയ്യുന്നു.
22
ലുബ്ധന്‍ സമ്പത്തിനു പിന്നാലെപരക്കംപായുന്നു; തന്നെ ദാരിദ്ര്യംപിടികൂടുമെന്ന് അവന്‍ അറിയുന്നില്ല.
23
മുഖസ്തുതിപറയുന്നവനെക്കാള്‍ശാസിക്കുന്നവനാണു പിന്നീട്പ്രീതിപാത്രമാവുക.
24
അപ്പനില്‍നിന്നോ അമ്മയില്‍നിന്നോപിടിച്ചുപറിച്ചിട്ട് അതു തെറ്റല്ല എന്നു പറയുന്നവന്‍ ധ്വംസകന്റെ കൂട്ടുകാരനാണ്.
25
അത്യാഗ്രഹികള്‍ കലഹം ഇളക്കിവിടുന്നു; കര്‍ത്താവില്‍ ആശ്രയിക്കുന്നവരാകട്ടെഐശ്വര്യം നേടും.
26
സ്വന്തം ബുദ്ധിയില്‍ വിശ്വാസംഅര്‍പ്പിക്കുന്നവന്‍ ഭോഷനാണ്; ജ്ഞാനമാര്‍ഗത്തില്‍ ചരിക്കുന്നവന്‍സുരക്ഷിതനായിരിക്കും.
27
ദരിദ്രര്‍ക്കു ദാനം ചെയ്യുന്നവന്‍ക്ഷാമം അനുഭവിക്കുകയില്ല; അവരുടെ നേരേ കണ്ണടയ്ക്കുന്നവനുശാപത്തിന്‍മേല്‍ ശാപമുണ്ടാകും.
28
ദുഷ്ടരുടെ ഉയര്‍ച്ചയില്‍ ആളുകള്‍ഓടിയൊളിക്കുന്നു; അവര്‍ അധഃപതിക്കുമ്പോള്‍ നീതിമാന്‍മാര്‍ പ്രബലരാകും.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven