☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സുഭാഷിതങ്ങൾ (Proverbs)

☩ Chapter 17
Tools:

1
കലഹം നിറഞ്ഞവീട്ടിലെവിരുന്നിനെക്കാള്‍ അഭികാമ്യംസ്വസ്ഥതയോടെ കഴിക്കുന്നഉണങ്ങിയ അപ്പക്കഷണമാണ്.
2
ബുദ്ധിമാനായ അടിമ ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്നയജമാനപുത്രന്റെ മേല്‍ ഭരണം നടത്തും; അവന്‍ പുത്രന്‍മാര്‍ക്കൊപ്പം കുടുംബ സ്വത്തിന് അവകാശിയുമാകും.
3
മൂശയില്‍ വെള്ളിയും ഉലയില്‍ സ്വര്‍ണവും ശോധന ചെയ്യപ്പെടുന്നു; ഹൃദയങ്ങളെ പരിശോധിക്കുന്നത്കര്‍ത്താവാണ്.
4
ദുഷ്ടന്‍ ദുര്‍വചസ്‌സുകള്‍ ശ്രദ്ധിക്കുന്നു; നുണയന്‍ അപവാദത്തിനുചെവികൊടുക്കുന്നു.
5
ദരിദ്രരെ പരിഹസിക്കുന്നവന്‍സ്രഷ്ടാവിനെ നിന്ദിക്കുന്നു; മറ്റുള്ളവരുടെ അത്യാഹിതത്തില്‍സന്തോഷിക്കുന്നവന്‍ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
6
പേരക്കിടാങ്ങള്‍ വൃദ്ധര്‍ക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്‍മാരത്രേ.
7
ഉത്തമമായ സംസാരം ഭോഷനു ചേരുകയില്ല; കപടഭാഷണം അഭിജാതര്‍ക്ക്അത്രപോലുമില്ല.
8
കൈക്കൂലി മാന്ത്രികക്കല്ലാണെന്നത്രേകൊടുക്കുന്നവന്റെ സങ്കല്‍പം; തിരിയുന്നിടത്തെല്ലാം അവന്‍ വിജയം നേടുന്നു.
9
തെറ്റു പൊറുക്കുന്നവന്‍ സ്‌നേഹം നേടുന്നു; കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവന്‍സ്‌നേഹിതനെ പിണക്കി അകറ്റുന്നു.
10
ഭോഷനെ നൂറ് അടിക്കുന്നതിനെക്കാള്‍ ബുദ്ധിമാനെ ഒന്നു ശകാരിക്കുന്നതുകൂടുതല്‍ ഉള്ളില്‍തട്ടും.
11
അധമന്‍ എപ്പോഴും കലാപകാരിയാണ്; ക്രൂരനായ ഒരു ദൂതന്‍ അവനെതിരായിഅയയ്ക്കപ്പെടും.
12
ഭോഷനെ അവന്റെ ഭോഷത്തത്തില്‍നേരിടുന്നതിനെക്കാള്‍ എളുപ്പം, കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ടഒരു പെണ്‍കരടിയെ നേരിടുകയാണ്.
13
ഉപകാരത്തിനു പകരം അപകാരംചെയ്യുന്നവന്റെ ഭവനത്തില്‍നിന്ന്തിന്‍മ വിട്ടകലുകയില്ല.
14
കലഹത്തിന്റെ ആരംഭംഅണപൊട്ടുന്നതുപോലെയാണ്; കലഹം തുടങ്ങുന്നതിനുമുന്‍പുതന്നെഅത് ഒഴിവാക്കിക്കൊള്ളുക.
15
ദുഷ്ടരുടെ പ്രവൃത്തികളെന്യായീകരിക്കുന്നവനും, നീതിമാന്‍മാരില്‍ കുറ്റം ചുമത്തുന്നവനും, ഒന്നുപോലെ കര്‍ത്താവിനെ വെറുപ്പിക്കുന്നു.
16
ഭോഷനു ധനമുണ്ടായിട്ടെന്തു പ്രയോജനം? അവനു ജ്ഞാനം വിലയ്ക്കുവാങ്ങാന്‍ കഴിയുമോ?
17
മിത്രം എപ്പോഴും മിത്രം തന്നെ; ആപത്തില്‍ പങ്കുചേരാന്‍ ജനിച്ചവനാണുസഹോദരന്‍.
18
ബുദ്ധിഹീനന്‍ അയല്‍ക്കാരന് വാക്കുകൊടുക്കുകയും ജാമ്യം നില്‍ക്കുകയും ചെയ്യുന്നു.
19
നിയമനിഷേധകന്‍ കലഹപ്രിയനാണ്; വാതില്‍ ഉയര്‍ത്തിപ്പണിയുന്നവന്‍ നാശം ക്ഷണിച്ചുവരുത്തുന്നു.
20
കുടിലമാനസന്‍ ഐശ്വര്യം പ്രാപിക്കുകയില്ല; വികടഭാഷണം നടത്തുന്നവന്‍ആപത്തില്‍ പതിക്കുന്നു.
21
വിഡ്ഢിയായ പുത്രന്‍ പിതാവിന്റെ ദുഃഖമാണ്; ഭോഷന്റെ പിതാവിന് ഒരിക്കലും സന്തോഷമില്ല.
22
സന്തുഷ്ടഹൃദയം ആരോഗ്യദായകമാണ്; തളര്‍ന്ന മനസ്‌സ് ആരോഗ്യം കെടുത്തുന്നു.
23
നീതിയുടെ വഴി തെറ്റിക്കാന്‍ ദുഷ്ടന്‍രഹസ്യമായി കൈക്കൂലി വാങ്ങുന്നു.
24
ബുദ്ധിമാന്‍ ജ്ഞാനോന്‍മുഖനായിരിക്കുന്നു; ഭോഷന്റെ ദൃഷ്ടി അങ്ങുമിങ്ങുംഅലഞ്ഞുതിരിയുന്നു.
25
മൂഢനായ പുത്രന്‍ പിതാവിനു ദുഃഖവുംഅമ്മയ്ക്കു കയ്പുമാണ്.
26
നീതിമാന്റെ മേല്‍ പിഴചുമത്തുന്നതു നന്നല്ല; ഉത്തമനെ പ്രഹരിക്കുന്നതു തെറ്റാണ്.
27
വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ വിജ്ഞനാണ്; പ്രശാന്തമായ മനസ്‌സുള്ളവന്‍ ബുദ്ധിമാനത്രേ.
28
മൗനം ഭജിക്കുന്ന മൂഢന്‍പോലുംജ്ഞാനിയെന്നു കരുതപ്പെടുന്നു; അവന്‍ വായ് പൂട്ടിയിരുന്നാല്‍ബുദ്ധിമാനെന്നു ഗണിക്കപ്പെടുന്നു.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven