☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സുഭാഷിതങ്ങൾ (Proverbs)

☩ Chapter 15
Tools:

1
സൗമ്യമായ മറുപടി ക്രോധംശമിപ്പിക്കുന്നു; പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു.
2
വിവേകിയുടെ നാവ് അറിവു വിതറുന്നു; വിഡ്ഢിയുടെ അധരങ്ങള്‍ ഭോഷത്തംവര്‍ഷിക്കുന്നു.
3
കര്‍ത്താവിന്റെ ദൃഷ്ടികള്‍ എല്ലായിടത്തും പതിയുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന്ഉറ്റുനോക്കുന്നു.
4
സൗമ്യന്റെ വാക്ക് ജീവന്റെ വൃക്ഷമാണ്; വികടമായ വാക്ക് മനസ്‌സ് പിളര്‍ക്കുന്നു.
5
ഭോഷന്‍ തന്റെ പിതാവിന്റെ ഉപദേശംപുച്ഛിച്ചുതള്ളുന്നു; വിവേകി ശാസനം ആദരിക്കുന്നു.
6
നീതിമാന്‍മാരുടെ ഭവനത്തില്‍ധാരാളം നിക്‌ഷേപങ്ങളുണ്ട്; ദുഷ്ടരുടെ ആദായം കുഴപ്പം സൃഷ്ടിക്കുന്നു.
7
വിവേകികളുടെ അധരങ്ങള്‍ അറിവ് പരത്തുന്നു; ഭോഷന്‍മാരുടെ മനസ്‌സ് അങ്ങനെയല്ല.
8
ദുഷ്ടരുടെ ബലി കര്‍ത്താവിന് വെറുപ്പാണ്; സത്യസന്ധരുടെ പ്രാര്‍ഥനഅവിടുത്തെ സന്തോഷിപ്പിക്കുന്നു.
9
ദുഷ്ടരുടെ മാര്‍ഗം കര്‍ത്താവിന് വെറുപ്പാണ്; നീതിയില്‍ ചരിക്കുന്നവരെഅവിടുന്ന് സ്‌നേഹിക്കുന്നു.
10
നേര്‍വഴിവിട്ടു നടക്കുന്നവന്‍ കര്‍ക്കശമായ ശിക്ഷണത്തിന് വിധേയനാകും; ശാസനം വെറുക്കുന്നവന്‍മരിക്കും.
11
പാതാളവും അധോലോകവും കര്‍ത്താവിന് മുന്‍പില്‍ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?
12
പരിഹാസകന്‍ ശാസനം ഇഷ്ടപ്പെടുന്നില്ല; അവന്‍ ജ്ഞാനികളെ സമീപിക്കുകയുമില്ല.
13
സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു; ഹൃദയവ്യഥ ഉന്‍മേഷം കെടുത്തിക്കളയുന്നു.
14
ബുദ്ധിമാന്റെ മനസ്‌സ് വിജ്ഞാനം തേടുന്നു; ഭോഷന്‍മാരുടെ വദനത്തിന് ആഹാരംഭോഷത്തമാണ്.
15
ദുഃഖിതരുടെ ദിനങ്ങള്‍ ക്ലേശഭൂയിഷ്ഠമാണ്; സന്തുഷ്ടമായ ഹൃദയം നിരന്തരംവിരുന്ന് ആസ്വദിക്കുന്നു.
16
വലിയ സമ്പത്തും അതോടൊത്തുള്ളഅനര്‍ഥങ്ങളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം ദൈവഭക്തിയോടെഅല്‍പംകൊണ്ടു കഴിയുന്നതാണ്.
17
സ്‌നേഹപൂര്‍വം വിളമ്പുന്നസസ്യാഹാരമാണ് വെറുപ്പോടെവിളമ്പുന്ന കാളയിറച്ചിയെക്കാള്‍ മെച്ചം.
18
മുന്‍കോപി കലഹം ഇളക്കിവിടുന്നു; ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു.
19
അലസന്റെ മാര്‍ഗം മുള്‍പ്പടര്‍പ്പുകളാല്‍ആവൃതമാണ്; സ്ഥിരോത്‌സാഹിയുടെ വഴി നിരപ്പായരാജവീഥിയത്രേ.
20
വിവേകിയായ പുത്രന്‍ പിതാവിനെസന്തോഷിപ്പിക്കുന്നു; ഭോഷന്‍ അമ്മയെ നിന്ദിക്കുന്നു.
21
ബുദ്ധിഹീനന്‍ ഭോഷത്തത്തില്‍ആനന്ദിക്കുന്നു; ബുദ്ധിമാന്‍ നേര്‍വഴിക്കു നടക്കുന്നു.
22
സദുപദേശമില്ലെങ്കില്‍ പദ്ധതികള്‍പാളിപ്പോകും; വേണ്ടത്ര ഉപദേഷ്ടാക്കളുള്ളപ്പോള്‍അവ വിജയിക്കുന്നു.
23
ഉചിതമായ മറുപടി പറയുക ഒരുവന്ആഹ്ലാദകരമത്രേ, സന്ദര്‍ഭോചിതമായ വാക്ക് എത്രനന്ന്.
24
വിവേകിയുടെ വഴി മേലോട്ട്,ജീവനിലേക്ക് നയിക്കുന്നു; താഴെയുള്ള പാതാളത്തെ വിട്ടകലുന്നു.
25
അഹങ്കാരിയുടെ ഭവനം കര്‍ത്താവ്‌നിലംപരിചാക്കുന്നു; വിധവയുടെ അതിര് അവിടുന്ന്‌സംരക്ഷിക്കുന്നു.
26
ദുഷ്ടരുടെ ആലോചനകള്‍ കര്‍ത്താവിന് വെറുപ്പാണ്; നിഷ്‌കളങ്കരുടെ വാക്കുകള്‍അവിടുത്തേക്കു പ്രീതികരവും.
27
നീതിരഹിതമായ നേട്ടം ആഗ്രഹിക്കുന്നവന്‍ സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു; കൈക്കൂലി വെറുക്കുന്നവന്‍ ഏറെനാള്‍ജീവിക്കും.
28
നീതിമാന്‍മാര്‍ ആലോചിച്ച് ഉത്തരം കൊടുക്കുന്നു; ദുഷ്ടരുടെ അധരങ്ങള്‍ ദുഷ്ടതവമിക്കുന്നു.
29
കര്‍ത്താവ് ദുഷ്ടരില്‍നിന്ന്അകന്നിരിക്കുന്നു; നീതിമാന്‍മാരുടെ പ്രാര്‍ഥനചെവിക്കൊള്ളുന്നു.
30
തിളങ്ങുന്ന കണ്ണ് ഹൃദയത്തെസന്തോഷിപ്പിക്കുന്നു; സദ്‌വാര്‍ത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു.
31
ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കും.
32
പ്രബോധനം അവഗണിക്കുന്നവന്‍തന്നെത്തന്നെ ദ്രോഹിക്കുന്നു; ശാസനം അനുസരിക്കുന്നവന്‍അറിവു നേടുന്നു.
33
ദൈവഭക്തി ജ്ഞാനത്തിനുള്ളപരിശീലനമാണ്; വിനയം ബഹുമതിയുടെ മുന്നോടിയും.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven