മനുഷ്യനെന്നു കരുതാനാവാത്തമൂഢനാണു ഞാന്; മനുഷ്യന്റെ ബുദ്ധിശക്തി എനിക്കില്ല.
3
ഞാന് ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനെക്കുറിച്ചുള്ള അറിവും എനിക്കില്ല.
4
സ്വര്ഗത്തിലേക്കു കയറുകയുംഇറങ്ങുകയും ചെയ്തത് ആര്? കാറ്റിനെ മുഷ്ടിയില് ഒതുക്കുന്നത് ആര്? സമുദ്രങ്ങളെ വസ്ത്രത്തില്പൊതിഞ്ഞുവച്ചിരിക്കുന്നതാര്? ഭൂമിയുടെ അതിരുകള് ഉറപ്പിച്ചതാര്? അവന്റെ പേരെന്ത്? അവന്റെ പുത്രന്റെ പേരെന്ത്? തീര്ച്ചയായും നിനക്കറിയാമല്ലോ.
5
ദൈവത്തിന്റെ ഓരോ വാക്കുംസത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്ക്ക് അവിടുന്ന് കവചമാണ്.
6
അവിടുത്തെ വാക്കുകളോട്ഒന്നും കൂട്ടിച്ചേര്ക്കരുത്; അങ്ങനെ ചെയ്താല്, അവിടുന്ന്നിന്നെ കുറ്റപ്പെടുത്തും; നീ നുണയനാവുകയും ചെയ്യും.
7
രണ്ടു കാര്യങ്ങള് ഞാന് അങ്ങയോട്അപേക്ഷിക്കുന്നു; മരണംവരെ എനിക്ക് അവനിഷേധിക്കരുതേ.
8
അസത്യവും വ്യാജവും എന്നില്നിന്ന്അകറ്റി നിര്ത്തണമേ; ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ; ആവശ്യത്തിന് ആഹാരം തന്ന്എന്നെ പോറ്റണമേ.
കന്നട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്; തരുക, തരുക, എന്ന് അവര്മുറവിളികൂട്ടുന്നു. ഒരിക്കലും തൃപ്തിയടയാത്തമൂന്നു കാര്യങ്ങളുണ്ട്. നാലു കാര്യങ്ങള് ഒരിക്കലും മതിഎന്നു പറയുന്നില്ല;