ഞാന് ആശയറ്റവനാണ്; ഞാന് എന്നേക്കും ജീവിച്ചിരിക്കുകയില്ല. എന്നെ ഏകനായി വിടുക; എന്റെ ജീവിതം ഒരു ശ്വാസം മാത്രമാണ്.
17
അങ്ങ് മനുഷ്യനെ ഇത്ര കാര്യമാക്കാനും അവന്റെ പ്രവൃത്തികള് ഉറ്റുനോക്കാനും
18
ഓരോ പ്രഭാതത്തിലും അവനെ പരിശോധിക്കാനും, ഓരോ നിമിഷവും അവനെപരീക്ഷിക്കാനും അവന് ആരാണ്?
19
ഉമിനീര് ഇറക്കാന്പോലും ഇടതരാതെ എത്രനാള് അങ്ങ് എന്നെ നോക്കിയിരിക്കും?
20
മനുഷ്യനെ ഉറ്റുനോക്കിയിരിക്കുന്നവനേ, ഞാന് പാപം ചെയ്താല്ത്തന്നെ അങ്ങേക്ക് അതിനെന്താണ്? അങ്ങ് എന്തുകൊണ്ട് എന്നെ ഉന്നം വച്ചിരിക്കുന്നു? എന്തുകൊണ്ടാണ്, ഞാന് അങ്ങേക്ക് ഒരു ഭാരമായിത്തീര്ന്നത്?
21
എന്റെ പാപങ്ങള് അങ്ങേക്ക് ക്ഷമിച്ചുകൂടേ? എന്റെ തെറ്റുകള് പൊറുത്തുകൂടേ? ഞാന് ഇപ്പോള് പൊടിയില് ചേരും. അങ്ങ് എന്നെ അന്വേഷിക്കും, എന്നാല്, ഞാന് ഉണ്ടായിരിക്കുകയില്ല.