നഗരത്തില് മരിക്കുന്നവരുടെ ഞരക്കം കേള്ക്കുന്നു. മുറിവേറ്റവരുടെ പ്രാണന് സഹായത്തിനു വേണ്ടി കേഴുന്നു. എന്നിട്ടും ദൈവം അവരുടെ പ്രാര്ഥന ശ്രവിക്കുന്നില്ല.
13
പ്രകാശത്തിന്റെ വഴി പരിചയിക്കുകയോ അതില് സഞ്ചരിക്കുകയോ ചെയ്യാതെ അതിനെ എതിര്ക്കുന്നവരുണ്ട്.
14
ദരിദ്രരെയും നിരാലംബരെയും കൊല്ലുന്നതിന് കൊലപാതകി നേരം വെളുക്കും മുന്പ് ഉണരുന്നു; രാത്രിയില് അവന് മോഷണം നടത്തുന്നു.
15
ആരും എന്നെ കാണുകയില്ല എന്നുപറഞ്ഞ് വ്യഭിചാരി ഇരുട്ടാകാന് കാത്തിരിക്കുന്നു; അവന് മുഖംമൂടി അണിയുന്നു.
16
രാത്രിയില് അവര് വീടുകള് തുരക്കുന്നു; പകല്സമയം കതകടച്ച് മുറികളില് കഴിയുന്നു; അവര് പ്രകാശം കാണുന്നില്ല.
17
കടുത്ത അന്ധകാരമാണവരുടെ പ്രഭാതം. അന്ധകാരത്തിന്റെ ക്രൂരതകളുമായിട്ടാണ് അവരുടെ കൂട്ടുകെട്ട്.
18
നിങ്ങള് പറയുന്നു, വെള്ളം അവരെ അതിവേഗം ഒഴുക്കിക്കളയുന്നു, ഭൂമിയില് അവരുടെ അവകാശം ശപിക്കപ്പെട്ടിരിക്കുന്നു. കച്ചവടക്കാര് അവരുടെ മുന്തിരിത്തോട്ടങ്ങളെ സമീപിക്കുന്നില്ല.
19
വരള്ച്ചയും ചൂടും ഹിമജലത്തെ എന്നപോലെ പാപിയെ പാതാളം തട്ടിക്കൊണ്ടു പോകുന്നു.
20
മാതൃഗര്ഭം പോലും അവരെ വിസ്മരിക്കുന്നു; അവരുടെ നാമം ഒരിക്കലും ഓര്മിക്കപ്പെടുന്നില്ല; അങ്ങനെ ദുഷ്ടതയെ വൃക്ഷം എന്നപോലെ വെട്ടി നശിപ്പിക്കും.
21
മക്കളില്ലാത്ത വന്ധ്യകളെ അവര് ഇരയാക്കുന്നു. വിധവയ്ക്ക് അവര് ഒരു നന്മയും ചെയ്യുന്നില്ല.
22
ദൈവം തന്റെ ശക്തിയാല് ബലവാന്മാരുടെ ആയുസ്സ് വര്ധിപ്പിക്കുന്നു; ജീവിതത്തെപ്പറ്റി നിരാശരാകുമ്പോള് അവര് ഉണര്ന്നെഴുന്നേല്ക്കുന്നു.
23
ദൈവം അവര്ക്കു സുരക്ഷിതത്വം നല്കി സഹായിക്കുന്നു; അവരുടെ വഴികളില് അവിടുത്തെ ദൃഷ്ടികള് പതിഞ്ഞിരിക്കുന്നു.