കാഹളം കേള്ക്കുമ്പോള് അവന് ഹേഷാരവം മുഴക്കുന്നു. അവന് അകലെ നിന്നു തന്നെ യുദ്ധം മണത്തറിയുന്നു. സൈന്യാധിപന്മാരുടെ അട്ടഹാസവും ആജ്ഞാ സ്വരവും തിരിച്ചറിയുന്നു.
26
നിന്റെ ജ്ഞാനം കൊണ്ടാണോ പരുന്ത് ഉയരുകയും ചിറകുകള് തെക്കോട്ട് വിടര്ത്തുകയും ചെയ്യുന്നത്?
27
നിന്റെ കല്പനയാലാണോ കഴുകന് പറന്നുയരുകയും ഉയരത്തില് കൂടു കൂട്ടുകയും ചെയ്യുന്നത്?
28
അതു പാറപ്പുറത്ത്, ആര്ക്കും കയറാന്പറ്റാത്ത പാറക്കൂട്ടങ്ങളുടെതുഞ്ചത്ത്, പാര്ക്കുന്നു.
29
അവിടെ നിന്ന് അത് ഇര തിരയുന്നു. അതിന്റെ കണ്ണ് ദൂരെ നിന്ന് ഇരയെ കാണുന്നു.
30
അതിന്റെ കുഞ്ഞുങ്ങള് രക്തം വലിച്ചു കുടിക്കുന്നു; ശവമുള്ളിടത്ത് അവനും ഉണ്ട്.