ഇപ്പോഴാകട്ടെ, എന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ എന്നെ പരിഹസിക്കുന്നു. അവരുടെ പിതാക്കന്‍മാരെ എന്റെ ആട്ടിന്‍കൂട്ടത്തിന്റെ നായ്ക്കളോടുകൂടെപ്പോലും എണ്ണാന്‍ ഞാന്‍ കൂട്ടാക്കുമായിരുന്നില്ല.
2
യുവത്വം ക്ഷയിച്ച അവരുടെ കരബലത്തില്‍ നിന്ന് എനിക്കെന്തുനേട്ടമാണുള്ളത്?
3
ദാരിദ്ര്യവും കഠിനമായ വിശപ്പും നിമിത്തം അവര്‍ വരണ്ടു ശൂന്യമായ ഭൂമി കാര്‍ന്നു തിന്നുന്നു.
4
വിശപ്പടക്കാന്‍ വേണ്ടി അവര്‍ കാട്ടുചെടികളും പച്ചിലകളും കാട്ടുകിഴങ്ങുകളും പറിച്ചെടുക്കുന്നു.
5
ജനമധ്യത്തില്‍ നിന്ന് അവര്‍ തുരത്തപ്പെടുന്നു; കള്ളനെ എന്നപോലെ അവരെ ആട്ടിപ്പായിക്കുന്നു.
6
മലയിടുക്കുകളില്‍ കുഴികളിലും ഗുഹകളിലും അവര്‍ക്കു പാര്‍ക്കേണ്ടി വരുന്നു.