☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

ജോബ് (Job)

☩ Chapter 36
Tools:
സ്രഷ്ടാവിന്റെ നീതി
1
എലീഹു തുടര്‍ന്നു:
2
എന്നോട് അല്‍പം ക്ഷമിക്കുക. ഞാന്‍ വ്യക്തമാക്കാം; ദൈവത്തിനു വേണ്ടി എനിക്ക് ഇനിയും പറയാനുണ്ട്.
3
എന്റെ വാദത്തിന് വിശാലമായ അടിസ്ഥാനമുണ്ട്; എന്റെ സ്രഷ്ടാവിന്റെ നീതി ഞാന്‍ സമര്‍ഥിക്കും.
4
എന്റെ വാക്ക് വ്യാജമല്ല; ജ്ഞാനത്തില്‍ തികഞ്ഞവന്‍ നിന്റെ മുന്‍പില്‍ നില്‍ക്കുന്നു.
5
ദൈവം ശക്തനാണ്; അവിടുന്ന് ആരെയും വെറുക്കുന്നില്ല; ശക്തിയിലും ജ്ഞാനത്തിലും അവിടുന്ന് പ്രഗദ്ഭന്‍ തന്നെ.
6
ദുഷ്ടനെ അവിടുന്ന് വകവരുത്തുന്നു; ദുഃഖിതരുടെ അവകാശം സംരക്ഷിക്കുകയും ചെയ്യുന്നു.
7
അവിടുന്ന് നീതിമാന്‍മാരില്‍ നിന്നു തന്റെ കടാക്ഷം പിന്‍വലിക്കുന്നില്ല; അവരെ രാജാക്കന്‍മാരോടുകൂടെ എന്നേക്കും സിംഹാസനത്തിലിരുത്തുന്നു. അവര്‍ക്കു മഹത്വം നല്‍കുന്നു.
8
അവര്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെടുകയും പീഡാപാശങ്ങളില്‍ കുടുങ്ങുകയും ചെയ്യുമ്പോള്‍,
9
അവിടുന്ന് അവരുടെ പ്രവൃത്തികളും അഹങ്കാരം നിമിത്തമുണ്ടായ പാപങ്ങളും അവര്‍ക്കു വെളിപ്പെടുത്തുന്നു.
10
അവിടുന്ന് പ്രബോധനത്തിന് അവരുടെ ചെവി തുറക്കുകയും അകൃത്യങ്ങളില്‍ നിന്ന് പിന്തിരിയാന്‍ അവരോടു കല്‍പിക്കുകയും ചെയ്യുന്നു.
11
അവര്‍ അതു ശ്രവിക്കുകയും അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്താല്‍, അവരുടെ ദിനങ്ങള്‍ ഐശ്വര്യത്തിലും വത്‌സരങ്ങള്‍ ആനന്ദത്തിലും പൂര്‍ത്തിയാകും.
12
എന്നാല്‍, ശ്രവിക്കുന്നില്ലെങ്കില്‍ അവര്‍ വാളാല്‍ നശിക്കുകയും ഓര്‍ക്കാപ്പുറത്തു മരിക്കുകയും ചെയ്യും.
13
അധര്‍മികളില്‍ നിന്നു കോപം ഒഴിയുന്നില്ല. അവിടുന്ന് ബന്ധിക്കുമ്പോള്‍ അവര്‍ സഹായത്തിനു വേണ്ടി നിലവിളിക്കുന്നില്ല.
14
അവര്‍ യൗവനത്തില്‍ത്തന്നെ മരിക്കുകയും അവരുടെ ജീവിതം അപമാനത്തില്‍ കലാശിക്കുകയും ചെയ്യുന്നു.
15
പീഡിതരെ അവരുടെ പീഡകള്‍കൊണ്ടു തന്നെ അവിടുന്ന് രക്ഷിക്കുകയും ദുരിതം കൊണ്ട് അവരുടെ ചെവി തുറക്കുകയും ചെയ്യുന്നു.
16
നിന്നെയും അവിടുന്ന് കഷ്ടതകളിലൂടെ ഞെരുക്കമില്ലാത്ത വിശാലസ്ഥലത്തേക്ക് ആകര്‍ഷിച്ചു. നിന്റെ മേശമേല്‍ ഒരുക്കിയിരുന്നത്‌ കൊഴുപ്പുള്ള പദാര്‍ഥങ്ങളാണ്.
17
എന്നാല്‍, നിന്നില്‍ ദുഷ്ടരുടെ ന്യായവിധി നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടികൂടും.
18
കോപം നിന്നെ പരിഹാസത്തിലേക്കുതിരിക്കാതിരിക്കാന്‍ നീ സൂക്ഷിച്ചുകൊള്ളുക. മോചനദ്രവ്യത്തിന്റെ വലുപ്പവും നിന്നെ വ്യതിചലിപ്പിക്കാതിരിക്കട്ടെ.
19
കഷ്ടതയില്‍ അകപ്പെടാതിരിക്കാന്‍ നിന്റെ നിലവിളിയോ നിന്റെ കരുത്തോ ഉതകുമോ?
20
ജനതകള്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്ന് വിച്‌ഛേദിക്കപ്പെടുന്ന രാത്രികള്‍ വരാന്‍ നീ കാംക്ഷിക്കരുത്.
21
അകൃത്യങ്ങളിലേക്കുതിരിയാതിരിക്കാന്‍ നീ സൂക്ഷിച്ചുകൊള്ളുക. കാരണം, പീഡനങ്ങളെക്കാള്‍ ഇതാണല്ലോ നീ തിരഞ്ഞെടുത്തിരിക്കുന്നത്.
22
ദൈവത്തിന്റെ ശക്തി എത്ര മഹത്താണ്! അവിടുത്തേക്കു തുല്യനായ ഗുരു ആരുണ്ട്?
23
അവിടുത്തേക്കു മാര്‍ഗനിര്‍ദേശം നല്‍കിയവന്‍ ആരുണ്ട്? അല്ലെങ്കില്‍, നീ ചെയ്തതു തെറ്റാണ് എന്ന് അവിടുത്തോടു പറയാന്‍ ആര്‍ക്കു കഴിയും?
24
മനുഷ്യര്‍ പാടി പ്രകീര്‍ത്തിച്ചിട്ടുള്ള അവിടുത്തെ പ്രവൃത്തികളെ സ്തുതിക്കാന്‍ മറക്കരുത്.
25
എല്ലാവരും അതു നോക്കിനിന്നിട്ടുണ്ട്; ദൂരെ നിന്നു കാണാനേ മനുഷ്യനു കഴിയൂ.
26
നമുക്കു ഗ്രഹിക്കാനാവാത്ത വിധം ദൈവം മഹോന്നതനാണ്. അവിടുത്തെ വത്‌സരങ്ങള്‍ തിട്ടപ്പെടുത്താനാവില്ല.
27
അവിടുന്ന് നീര്‍ത്തുള്ളി വലിച്ചെടുക്കുന്നു. അവിടുന്ന് മൂടല്‍മഞ്ഞില്‍ നിന്നു മഴ പൊഴിക്കുന്നു.
28
ആകാശം അതു വര്‍ഷിക്കുകയും മനുഷ്യന്റെ മേല്‍ സമൃദ്ധമായി ചൊരിയുകയും ചെയ്യുന്നു.
29
മേഘങ്ങള്‍ പരക്കുന്നതും അവിടുത്തെ വിതാനത്തില്‍ നിന്ന് ഇടിമുഴങ്ങുന്നതും എങ്ങനെയെന്ന് ആര്‍ക്കു ഗ്രഹിക്കാനാവും?
30
അവിടുന്ന് ചുറ്റും മിന്നലുകളെ ചിതറിച്ച് സമുദ്രമൂലങ്ങളെ മറയ്ക്കുന്നു.
31
ഇവവഴി അവിടുന്ന് ജനതകളെ വിധിക്കുകയും സമൃദ്ധമായി ആഹാരം നല്‍കുകയും ചെയ്യുന്നു.
32
അവിടുന്ന് മിന്നലുകള്‍കൊണ്ട് തന്റെ കൈകള്‍ മറയ്ക്കുന്നു. ലക്ഷ്യത്തില്‍ തറയ്ക്കാന്‍ അതിനെ നിയോഗിക്കുകയും ചെയ്യുന്നു.
33
അകൃത്യങ്ങള്‍ക്കെതിരേ രോഷംപൂണ്ട്, അസഹിഷ്ണുവായവനെക്കുറിച്ച് ഇടിനാദം വിളംബരം ചെയ്യുന്നു.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven