☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

പ്രഭാഷകൻ (Sirach)

☩ Chapter 7
Tools:
വിവിധോപദേശങ്ങള്‍
1
തിന്‍മ പ്രവര്‍ത്തിക്കരുത്; നിനക്കു തിന്‍മ ഭവിക്കുകയില്ല.
2
ദുഷ്ടതയില്‍നിന്ന് അകലുക;അതു നിന്നില്‍നിന്ന് അകന്നുപോകും.
3
മകനേ, അനീതിയുടെ ഉഴവുചാലുകളില്‍ വിതയ്ക്കരുത്; ഏഴിരട്ടി നീ അതില്‍നിന്നു കൊയ്യുകയില്ല.
4
കര്‍ത്താവിനോട് ഉയര്‍ന്ന സ്ഥാനവുംരാജാവിനോടു ബഹുമതിയുംഅപേക്ഷിക്കരുത്.
5
കര്‍ത്താവിന്റെ മുമ്പില്‍ നീതിമാനെന്നുംരാജാവിന്റെ സന്നിധിയില്‍വിജ്ഞനെന്നും നടിക്കരുത്.
6
അനീതി തുടച്ചുനീക്കാന്‍ കരുത്തില്ലെങ്കില്‍,ന്യായാധിപനാകാന്‍ ശ്രമിക്കരുത്; ശക്തനെ നീ ഭയപ്പെടുകയും അങ്ങനെ നിന്റെ നീതിനിഷ്ഠകളങ്കിതമാവുകയും ചെയ്യും.
7
സമൂഹത്തെനിന്ദിക്കരുത്. ജനങ്ങളുടെ മുമ്പാകെ നിനക്ക്അപകീര്‍ത്തി വരുത്തുകയുമരുത്.
8
പാപം ആവര്‍ത്തിക്കരുത്;ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
9
എന്റെ നിരവധിയായ കാഴ്ചകള്‍അവിടുന്ന് പരിഗണിക്കും, ഞാന്‍ അര്‍പ്പിക്കുന്നത് അത്യുന്നതനായദൈവം സ്വീകരിക്കും എന്നു പറയരുത്.
10
പ്രാര്‍ഥനയില്‍ മടുപ്പു തോന്നരുത്; ദാനധര്‍മത്തില്‍ വൈമുഖ്യം കാണിക്കരുത്.
11
സന്തപ്തഹൃദയനെ പരിഹസിക്കരുത്;ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഒരുവന്‍ ഉണ്ട്.
12
സഹോദരനെ ചതിക്കാന്‍ ശ്രമിക്കരുത്; സ്‌നേഹിതനോടും അങ്ങനെതന്നെ.
13
കള്ളം പറയരുത്; കളവുപറയുന്ന ശീലം നന്‍മ വരുത്തുകയില്ല.
14
മുതിര്‍ന്നവരുടെ മുമ്പില്‍ പുലമ്പരുത്;പ്രാര്‍ഥനയില്‍ വാചാലത വേണ്ടാ.
15
കഠിനാദ്ധ്വാനമോ വയലിലെവേലയോ വെറുക്കരുത്; അത്യുന്നതന്‍ നിശ്ചയിച്ചതാണ് അത്.
16
പാപികളുടെ ഗണത്തില്‍ ചേരരുത്. ശിക്ഷ വിദൂരത്തല്ലെന്നോര്‍ക്കുക.
17
അത്യന്തം വിനീതനാകുക; എന്തെന്നാല്‍, അധര്‍മിക്ക് അഗ്‌നിയുംപുഴുവുമാണു ശിക്ഷ.
18
സ്‌നേഹിതനെ പണത്തിനുവേണ്ടിയോസഹോദരനെ ഓഫീര്‍പ്പൊന്നിനുവേണ്ടിയോ കൈമാറരുത്.
19
നല്ലവളും വിവേകിനിയുമായ ഭാര്യയെ ഉപേക്ഷിക്കരുത്; എന്തെന്നാല്‍, അവളുടെ സ്വഭാവവൈശിഷ്ട്യം സ്വര്‍ണത്തെക്കാള്‍ വിലയേറിയതാണ്.
20
വിശ്വസ്തനായ ദാസനോടോ സത്യസന്ധനായ വേലക്കാരനോടോനീചമായി പെരുമാറരുത്.
21
ബുദ്ധിമാനായ ദാസനെ ഹൃദയപൂര്‍വം സ്‌നേഹിക്കുക; അവന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തരുത്.
22
നിന്റെ ആടുമാടുകളെ പരിപാലിക്കുക; പ്രയോജനകരമെങ്കില്‍ അവയെ സൂക്ഷിക്കുക.
23
നിന്റെ പുത്രന്‍മാരെ അച്ചടക്കത്തില്‍ വളര്‍ത്തുക; ചെറുപ്പംമുതലേ അനുസരണം ശീലിപ്പിക്കുക.
24
നിന്റെ പുത്രിമാര്‍ ചാരിത്രവതികളായിരിക്കാന്‍ ശ്രദ്ധ പതിക്കുക;അതിലാളനമരുത്.
25
പുത്രിയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍, വലിയൊരു ചുമതല തീരുന്നു; വിവേകമുള്ള ഒരുവനുവേണം അവളെ നല്‍കാന്‍.
26
ഇഷ്ടപത്‌നിയെ ഉപേക്ഷിക്കരുത്; ഇഷ്ടമില്ലാത്ത ഭാര്യയെ വിശ്വസിക്കരുത്.
27
പൂര്‍ണഹൃദയത്തോടെ പിതാവിനെബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്കരുത്.
28
മാതാപിതാക്കന്‍മാരാണു നിനക്കുജന്‍മം നല്‍കിയതെന്ന് ഓര്‍ക്കുക; നിനക്ക് അവരുടെ ദാനത്തിന്എന്തു പ്രതിഫലം നല്‍കാന്‍ കഴിയും?
29
പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ ഭയപ്പെടുക; അവിടുത്തെ പുരോഹിതന്‍മാരെബഹുമാനിക്കുക.
30
സര്‍വശക്തിയോടുംകൂടി സ്രഷ്ടാവിനെ സ്‌നേഹിക്കുക; അവിടുത്തെ ശുശ്രൂഷകരെ പരിത്യജിക്കരുത്.
31
കര്‍ത്താവിനെ ഭയപ്പെടുകയും പുരോഹിതനെ ബഹുമാനിക്കുകയുംകല്‍പനപ്രകാരമുള്ള വിഹിതംഅവനു നല്‍കുകയും ചെയ്യുക. ആദ്യഫലങ്ങള്‍, പ്രായശ്ചിത്തബലി,ബലിമൃഗത്തിന്റെ കുറക്,പ്രതിഷ്ഠാബലി, വിശുദ്ധവസ്തുക്കളുടെ ഓഹരി എന്നിവയാണ് അവന്റെ വിഹിതം.
32
ദരിദ്രനു കൈതുറന്നു കൊടുക്കുക; അങ്ങനെ നീ അനുഗ്രഹപൂര്‍ണനാകട്ടെ.
33
ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക; മരിച്ചവരോടുള്ള കടമ മറക്കരുത്.
34
കരയുന്നവനില്‍നിന്നു മുഖം തിരിക്കരുത്; വിലപിക്കുന്നവനോടുകൂടെ വിലപിക്കുക.
35
രോഗിയെ സന്ദര്‍ശിക്കുന്നതില്‍വൈമനസ്യം കാണിക്കരുത്; അത്തരം പ്രവൃത്തികള്‍ നിന്നെ പ്രിയങ്കരനാക്കും.
36
ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം; എന്നാല്‍, നീ പാപംചെയ്യുകയില്ല.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven