☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

പ്രഭാഷകൻ (Sirach)

☩ Chapter 19
Tools:

സംസാരത്തില്‍ സൂക്ഷിക്കുക
യഥാര്‍ഥ ജ്ഞാനം
യഥാര്‍ഥ ജ്ഞാനം
1
മദ്യപനായ തൊഴിലാളി ഒരിക്കലുംധനവാനാകയില്ല; ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍അല്‍പാല്‍പമായി നശിക്കും.
2
വീഞ്ഞും സ്ത്രീയും ബുദ്ധിമാന്‍മാരെവഴി തെറ്റിക്കുന്നു; വേശ്യകളുമായി ഇടപഴകുന്നവനുവീണ്ടുവിചാരം നഷ്ടപ്പെടുന്നു.
3
വ്രണങ്ങളും പുഴുക്കളും അവനെ അവകാശപ്പെടുത്തും; വീണ്ടുവിചാരമില്ലാത്തവന്‍ നശിക്കും.
4
മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നവന്റെ മനസ്‌സിന് ആഴമില്ല; പാപം ചെയ്യുന്നവന്‍ തനിക്കുതന്നെതിന്‍മ വരുത്തുന്നു.
5
ദുഷ്ടതയില്‍ ആനന്ദിക്കുന്നവന്‍ശിക്ഷിക്കപ്പെടും.
6
വ്യര്‍ഥഭാഷണത്തെ വെറുക്കുന്നവന്‍തിന്‍മയില്‍ നിന്ന് ഒഴിഞ്ഞിരിക്കും.
7
കേള്‍ക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്; നിനക്കൊന്നും നഷ്ടപ്പെടുകയില്ല.
8
മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു പറയരുത്; പാപം ആവുകയില്ലെങ്കില്‍, അതുനീ വെളിപ്പെടുത്തരുത്.
9
കേള്‍ക്കുന്നവനു നിന്നില്‍ വിശ്വാസം നഷ്ടപ്പെടും; ക്രമേണ അവന്‍ നിന്നെ വെറുക്കും.
10
കേട്ടകാര്യം നിന്നോടൊത്തു മരിക്കട്ടെ; ധൈര്യമായിരിക്കുക; നീപൊട്ടിത്തെറിക്കുകയില്ല.
11
രഹസ്യം കേട്ട വിഡ്ഢി പ്രസവവേദനഅനുഭവിക്കുന്ന സ്ത്രീയെപ്പോലെക്‌ളേശിക്കും.
12
തുടയില്‍ തുളഞ്ഞുകയറിയ അസ്ത്രം പോലെയാണ് ഭോഷന്റെ ഉള്ളില്‍രഹസ്യം.
13
കേട്ട കാര്യം സ്‌നേഹിതനോടുനേരിട്ടു ചോദിക്കുക; അവന്‍ അതു ചെയ്തിട്ടില്ലായിരിക്കാം; ചെയ്താല്‍തന്നെ, മേലില്‍അങ്ങനെ ചെയ്യാതിരിക്കട്ടെ.
14
അയല്‍ക്കാരനോടു നേരിട്ടു ചോദിക്കുക; അവനതു പറഞ്ഞിട്ടില്ലായിരിക്കാം; പറഞ്ഞാല്‍തന്നെ, മേലില്‍അങ്ങനെ പറയാതിരിക്കട്ടെ.
15
സ്‌നേഹിതനോടു ചോദിക്കുക;അതു മിഥ്യാപവാദമായിരിക്കും; കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്.
16
ആര്‍ക്കും തെറ്റുപറ്റാം; നാവുകൊണ്ട് ഒരിക്കലും പാപംചെയ്തിട്ടില്ലാത്ത ആരെങ്കിലും ഉണ്ടോ?
17
അയല്‍ക്കാരനെ ഭീഷണിപ്പെടുത്തുന്നതിനുമുമ്പ്
18
അവനുമായി സംസാരിക്കുക;
19
അത്യുന്നതന്റെ നിയമം നിറവേറ്റാന്‍ഇടനല്‍കുക.
20
എല്ലാ ജ്ഞാനവും ദൈവഭക്തിയിലടങ്ങുന്നു;
21
ജ്ഞാനത്തില്‍ നിയമത്തിന്റെ പൂര്‍ത്തീകരണമുണ്ട്.
22
തിന്‍മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്.
23
നിന്ദ്യമായ സാമര്‍ഥ്യവും ഉണ്ട്; ജ്ഞാനമില്ലാത്തതുകൊണ്ടുമാത്രംഭോഷനായിരിക്കുന്നവനുമുണ്ട്.
24
നിയമം ധിക്കരിക്കുന്ന ബുദ്ധിമാനെക്കാള്‍ ഭേദമാണ് ദൈവഭയമുള്ള ബുദ്ധിഹീനന്‍.
25
സൂക്ഷമവും എന്നാല്‍ അനീതി നിറഞ്ഞതുമായ സാമര്‍ഥ്യവും ഉണ്ട്; തന്‍കാര്യം നേടാന്‍ നിഷ്‌കരുണംപ്രവര്‍ത്തിക്കുന്നവരുണ്ട്.
26
ശിരസ്‌സു നമിച്ചു വിലപിച്ചുനടക്കുന്നആഭാസന്‍ ഉണ്ട്; അവന്റെ ഹൃദയം നിറയെ കാപട്യമാണ്.
27
അവന്‍ മുഖം മറച്ച് ഒന്നും കേള്‍ക്കുന്നില്ലെന്നു നടിക്കും; ആരും ശ്രദ്ധിക്കാത്തപ്പോള്‍ അവന്‍ നിന്റെ മേല്‍ ചാടിവീഴും.
28
അശക്തികൊണ്ടു പാപത്തില്‍നിന്ന്ഒഴിഞ്ഞുനിന്നാലും തക്കം കിട്ടുമ്പോള്‍തിന്‍മ പ്രവര്‍ത്തിക്കും.
29
ബാഹ്യഭാവം നോക്കിയാണുമനുഷ്യനെ അറിയുന്നത്; ബുദ്ധിമാനെ മുഖം കണ്ടാല്‍ അറിയാം.
30
വേഷം, ചിരി, നടപ്പ് ഇവ മനുഷ്യന്റെ സത്ത്വം വെളിപ്പെടുത്തുന്നു.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven