ദുഷ്ടന്‍ സ്‌നേഹിതനെ ദ്രോഹിക്കുകയുംസമാധാനത്തില്‍ കഴിയുന്നവരുടെ ഇടയില്‍ ശത്രുത ഉളവാക്കുകയും ചെയ്യുന്നു.
10
വിറകിനൊത്തു തീ ആളുന്നു;ദുശ്ശാഠ്യത്തിനൊത്തു കലഹം,കരുത്തിനൊത്ത് കോപം,ധനത്തിനൊത്ത് ക്രോധം.
11
തിടുക്കത്തിലുള്ള വാഗ്വാദംഅഗ്‌നി ജ്വലിപ്പിക്കുന്നു; പെട്ടെന്നുള്ള ശണ്ഠ രക്തച്ചൊരിച്ചില്‍ ഉളവാക്കുന്നു.
12
ഊതിയാല്‍ തീപ്പൊരി ജ്വലിക്കും;തുപ്പിയാല്‍ കെട്ടുപോകും; രണ്ടും ഒരേ വായില്‍നിന്നു തന്നെവരുന്നു.
13
പരദൂഷകനും ഏഷണിക്കാരനുംശപിക്കപ്പെട്ടവര്‍; സമാധാനത്തില്‍ കഴിഞ്ഞിരുന്ന അനേകരെ അവര്‍ നശിപ്പിച്ചിട്ടുണ്ട്.
14
അപവാദം അനേകരെ തകര്‍ക്കുകയും, ദേശാന്തരങ്ങളിലേക്കു ചിതറിക്കുകയും ചെയ്തിട്ടുണ്ട്; അത് പ്രബലനഗരങ്ങളെ നശിപ്പിക്കുകയും ഉന്നതന്‍മാരുടെ ഭവനങ്ങള്‍ തട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്.
15
അപവാദം ധീരവനിതകളുടെ ബന്ധംവിച്‌ഛേദിക്കുകയും അവര്‍ക്ക് അദ്ധ്വാനഫലം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
അപവാദം ഏല്‍ക്കാത്തവരും അതിന്റെ കോപത്തിന് ഇരയാകാത്തവരുംഅതിന്റെ നുകം വഹിക്കാത്തവരുംഅതിന്റെ ചങ്ങല വീഴാത്തവരുംഭാഗ്യവാന്‍മാര്‍.
20
അതിന്റെ നുകം ഇരുമ്പും ചങ്ങല പിച്ചളയും ആണ്.
21
അതു വരുത്തുന്ന മരണം ദുര്‍മരണമാണ്: പാതാളമാണ് അതിനേക്കാള്‍ അഭികാമ്യം.
22
ദൈവഭക്തന്റെ മേല്‍ അതിന് അധികാരമില്ല; അവന്‍ അതിന്റെ അഗ്‌നിയില്‍ദഹിക്കുകയുമില്ല.
23
കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ അതിന്റെ പിടിയില്‍ അമരും; അത് അവരുടെയിടയില്‍ കത്തി ജ്വലിക്കും; കെടുത്താന്‍ കഴിയുകയില്ല. സിംഹത്തെപ്പോലെ അത് അവരുടെമേല്‍ ചാടിവീഴും; പുലിയെപ്പോലെ അത് അവരെ ചീന്തിക്കളയും.
24
നിങ്ങളുടെ ഭൂസ്വത്ത് മുള്ളുവേലികൊണ്ടു സുരക്ഷിതമാക്കുക; സ്വര്‍ണവും വെള്ളിയും പൂട്ടി സൂക്ഷിക്കുക.
25
വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക; വായ്ക്ക് വാതിലും പൂട്ടും നിര്‍മിക്കുക.
26
നിനക്കുവേണ്ടി പതിയിരിക്കുന്നവരുടെ മുമ്പില്‍ ചെന്നു വീഴാതിരിക്കണമെങ്കില്‍ നാവുകൊണ്ടു തെറ്റു ചെയ്യാതിരിക്കുക.