ഓനിയാസിന്റെ പുത്രനുംപ്രധാനപുരോഹിതനുമായ ശിമയോന് സഹോദരന്മാര്ക്കു നേതാവുംജനത്തിന് അഭിമാനവും ആയിരുന്നു. അവന് ദേവാലയം പുതുക്കിപ്പണിയുകയും കോട്ടകെട്ടി സുരക്ഷിതമാക്കുകയും ചെയ്തു.
അഹറോന്റെ പുത്രന്മാര് ആര്ത്തുവിളിക്കുകയും ലോഹനിര്മിതമായ കാഹളംഊതുകയും ചെയ്തു. അത്യുന്നതന് തങ്ങളെ സ്മരിക്കുന്നതിനുവേണ്ടി അവര് ഉച്ചഘോഷം മുഴക്കി.
17
ഉടനെ ജനം അത്യുന്നതനായ ദൈവത്തെ സര്വശക്തനായ കര്ത്താവിനെ,ആരാധിക്കുന്നതിന് സാഷ്ടാംഗം വീണു.
18
ഗായകര് അവിടുത്തെ ശ്രുതിമധുരമായിസ്തുതിച്ചുപാടി.
19
കര്ത്താവിന്റെ ആരാധന ക്രമപ്രകാരംപൂര്ത്തിയാക്കുന്നതുവരെ ജനം കാരുണ്യവാനും അത്യുന്നതനുമായകര്ത്താവിന്റെ മുമ്പില് പ്രാര്ഥിച്ചു; ഇങ്ങനെ അവര് ശുശ്രൂഷ പൂര്ത്തിയാക്കി.
20
കര്ത്താവിന്റെ നാമത്തെമഹത്വപ്പെടുത്തുന്നതിനും അവിടുത്തെ അനുഗ്രഹംപ്രഖ്യാപിക്കുന്നതിനും വേണ്ടിശിമയോന് ഇറങ്ങിവന്ന്, ഇസ്രായേല് മക്കളുടെ മുമ്പാകെകൈകള് ഉയര്ത്തി.
21
അത്യുന്നതന്റെ ആശീര്വാദംസ്വീകരിക്കാന് ജനം വീണ്ടും കുമ്പിട്ടു.
22
എല്ലായിടത്തും വന്കാര്യങ്ങള് ചെയ്യുന്ന സകലത്തിന്റെയും ദൈവത്തെ വാഴ്ത്തുക; അവിടുന്ന് നമ്മെ ജനനംമുതല് ഉയര്ത്തുകയും കാരുണ്യപൂര്വം നമ്മോടുവര്ത്തിക്കുകയും ചെയ്യുന്നു.
23
അവിടുന്ന് നമുക്കു ഹൃദയാഹ്ളാദംനല്കുകയും പൂര്വകാലങ്ങളിലേതുപോലെ ഇസ്രായേലിലെ നമ്മുടെ ദിനങ്ങള് സമാധാനപൂര്ണമാക്കുകയും ചെയ്യട്ടെ!
24
അവിടുന്ന് നമ്മുടെമേല്കാരുണ്യം വര്ഷിക്കുകയും ഈ നാളുകളില് നമ്മെ രക്ഷിക്കുകയും ചെയ്യട്ടെ!
25
രണ്ടു ജനതകള്നിമിത്തം ഞാന് ക്ളേശിക്കുന്നു; മൂന്നാമത്തേത് ജനതയേയല്ല;