☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

പ്രഭാഷകൻ (Sirach)

☩ Chapter 15
Tools:
നീതിമാന്റെ സമ്മാനം
മനുഷ്യന്റെ ഉത്തരവാദിത്വം
1
കര്‍ത്താവിന്റെ ഭക്തന്‍ ഇതു ചെയ്യും; കല്‍പനകളില്‍ ഉറച്ചു നില്‍ക്കുന്നവനു ജ്ഞാനം ലഭിക്കും.
2
അമ്മയെപ്പോലെ അവള്‍ അവനെ സമീപിക്കും; നവവധുവിനെപ്പോലെ സ്വീകരിക്കും.
3
അറിവിന്റെ അപ്പംകൊണ്ട് അവള്‍അവനെ പോഷിപ്പിക്കും; ജ്ഞാനത്തിന്റെ ജലം കുടിക്കാന്‍ കൊടുക്കും.
4
അവന്‍ അവളെ ചാരി നില്‍ക്കും;വീഴുകയില്ല. അവളില്‍ ആശ്രയിക്കും;ലജ്ജിതനാവുകയില്ല.
5
അവള്‍ അവന് അയല്‍ക്കാരുടെ ഇടയില്‍ ഔന്നത്യം നല്‍കും; സമൂഹമധ്യേ സംസാരിക്കാന്‍അവനു കഴിവു നല്‍കും.
6
അവന്‍ സന്തോഷിച്ച് ആനന്ദത്തിന്റെ കിരീടം അണിയും; അനന്തമായ കീര്‍ത്തി ആര്‍ജിക്കുകയും ചെയ്യും.
7
ഭോഷന്‍മാര്‍ക്ക് അവളെ സ്വന്തമാക്കാനോ പാപിക്ക് അവളെ കാണാനോ കഴിയുകയില്ല.
8
അഹങ്കാരികളില്‍നിന്ന് അവള്‍അകന്നു വര്‍ത്തിക്കുന്നു; നുണയരുടെ ചിന്തയ്ക്ക് അവള്‍അപ്രാപ്യയാണ്.
9
സ്‌തോത്രഗീതം പാപിക്ക് ഇണങ്ങുന്നില്ല. അവന്‍ കര്‍ത്താവില്‍നിന്നുപ്രചോദനം ഉള്‍ക്കൊള്ളുന്നില്ല.
10
ജ്ഞാനത്തിന്റെ ബഹിര്‍സ്ഫുരണമാണ്‌സ്‌തോത്രഗീതം; കര്‍ത്താവാണ് അതിനെ പ്രചോദിപ്പിക്കുന്നത്.
11
എന്റെ വീഴ്ചയ്ക്കു കാരണംകര്‍ത്താവാണെന്ന് പറയരുത്; എന്തെന്നാല്‍, താന്‍ വെറുക്കുന്നത് അവിടുന്ന് ചെയ്യുകയില്ല.
12
അവിടുന്നാണ് എന്നെ വഴിതെറ്റിച്ചത് എന്നു പറയരുത്; അവിടുത്തേക്ക് പാപിയെ ആവശ്യമില്ല.
13
എല്ലാ മ്‌ളേച്ഛതകളും കര്‍ത്താവ്‌വെറുക്കുന്നു; അവിടുത്തെ ഭക്തരും അത് ഇഷ്ടപ്പെടുന്നില്ല.
14
ആദിയില്‍ കര്‍ത്താവ് മനുഷ്യനെ സൃഷ്ടിച്ചു; അവനു സ്വാതന്ത്ര്യവും നല്‍കി.
15
മനസ്‌സുവച്ചാല്‍ നിനക്കു കല്‍പനകള്‍പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്.
16
അഗ്‌നിയും ജലവും അവിടുന്ന്‌നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു;ഇഷ്ടമുള്ളത് എടുക്കാം.
17
ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും.
18
കര്‍ത്താവിന്റെ ജ്ഞാനം മഹോന്നതമാണ്; സര്‍വശക്തനും സര്‍വജ്ഞനുംആണ് അവിടുന്ന്.
19
കര്‍ത്താവ് തന്റെ ഭക്തരെ കടാക്ഷിക്കുന്നു; മനുഷ്യന്റെ ഓരോ പ്രവൃത്തിയുംഅവിടുന്നറിയുന്നു.
20
പാപം ചെയ്യാന്‍ അവിടുന്ന്ആരോടും കല്‍പിച്ചിട്ടില്ല; ആര്‍ക്കും അനുവാദം കൊടുത്തിട്ടുമില്ല.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven