സമുദ്രസഞ്ചാരികള്‍ അതിലെഅപകടങ്ങളെപ്പറ്റി സംസാരിക്കുന്നു; നാം അതുകേട്ടു വിസ്മയിക്കുന്നു.
25
അസാധാരണവും അദ്ഭുതകരവുമായസൃഷ്ടികള്‍ അതിലുണ്ട്; എല്ലാത്തരം ജീവജാലങ്ങളും അതികായങ്ങളായ സമുദ്രസത്വങ്ങളും അതിലുണ്ട്.
26
സ്വന്തം ശക്തിയാല്‍ അവിടുന്ന്‌ലക്ഷ്യം പ്രാപിക്കുന്നു; അവിടുത്തെ വചനത്താല്‍ എല്ലാംനിശ്ചിതമാര്‍ഗത്തില്‍ ചരിക്കുന്നു.
27
എത്ര പറഞ്ഞാലും മുഴുവനാവുകയില്ല; എല്ലാറ്റിന്റെയും സാരമിതാണ്-അവിടുന്നാണ് സര്‍വവും.
28
അവിടുത്തെ പ്രകീര്‍ത്തിക്കാന്‍ എവിടെനിന്നാണ് നമുക്കുശക്തി ലഭിക്കുക? എല്ലാ സൃഷ്ടികളെയുംകാള്‍ അവിടുന്ന്ഉന്നതമാണ്.
29
കര്‍ത്താവ് ഭയവും ഭക്തിയും ജനിപ്പിക്കുന്നു; അവിടുന്ന് അത്യുന്നതനും അവിടുത്തെശക്തി അദ്ഭുതകരവും ആണ്.
30
എല്ലാ കഴിവും ഉപയോഗിച്ച്കര്‍ത്താവിനെ സ്തുതിക്കുവിന്‍;അവിടുന്ന് അതിനും ഉപരിയാണ്. സര്‍വശക്തിയോടും കൂടെഅവിടുത്തെ പുകഴ്ത്തുവിന്‍;തളര്‍ന്നുപോകരുത്. എത്ര പുകഴ്ത്തിയാലുംപരിധിയില്‍ എത്തുകയില്ല.
31
ആര് അവിടുത്തെ കണ്ടിട്ടുണ്ട്? ആര്‍ക്ക് അവിടുത്തെ വര്‍ണിക്കാന്‍ കഴിയും? ആര്‍ക്ക് അവിടുത്തെ വേണ്ടവിധംപുകഴ്ത്താന്‍ കഴിയും?
32
ഇവയെക്കാള്‍ മഹത്തായ നിരവധികാര്യങ്ങള്‍ നമുക്കജ്ഞാതമായിവര്‍ത്തിക്കുന്നു; അവിടുത്തെ ഏതാനും സൃഷ്ടികള്‍മാത്രമേ നാം ദര്‍ശിച്ചിട്ടുള്ളു.
33
എല്ലാം സൃഷ്ടിച്ചത് കര്‍ത്താവാണ്;തന്റെ ഭക്തര്‍ക്ക് അവിടുന്ന്ജ്ഞാനം പ്രദാനംചെയ്യുന്നു.