എന്തെന്നാല്, അവിടുന്ന് എന്റെ സംരക്ഷകനും സഹായനും ആയിരുന്നു; അവിടുന്ന് എന്റെ ശരീരത്തെനാശത്തില്നിന്നു രക്ഷിക്കുകയും പരദൂഷകന്റെ വലയില്നിന്നും,വ്യാജംപറയുന്നവന്റെ ചുണ്ടുകളില്നിന്നും എന്നെ മോചിപ്പിക്കുകയും ചെയ്തു; എന്നെ വലയംചെയ്തവര്ക്കെതിരേഅവിടുന്ന് എന്നെ സഹായിച്ചു.
3
എന്നെ വിഴുങ്ങാന് പകയോടെകാത്തിരുന്നവരില്നിന്ന് എന്റെ ജീവനെ വേട്ടയാടിയവരുടെ കരങ്ങളില്നിന്ന്, ഞാന് സഹിച്ച നിരവധി പീഡനങ്ങളില്നിന്ന്, അങ്ങയുടെ കാരുണ്യാതിരേകവും നാമത്തിന്റെ മഹത്വവും എന്നെ മോചിപ്പിച്ചു.
രാജാവിനോടു ദൂഷണം പറയുന്നഅനീതി നിറഞ്ഞനാവില്നിന്ന്, അവിടുന്ന് എന്നെ മോചിപ്പിച്ചു. ഞാന് മരണത്തോട് അടുത്തു; എന്റെ ജീവന് പാതാളത്തിന്റെ അഗാധത്തെ സമീപിച്ചു.
7
എല്ലാവശത്തും നിന്ന് അവരെന്നെവലയംചെയ്തു; എന്നെ സഹായിക്കാന് ആരുമുണ്ടായില്ല; മനുഷ്യരുടെ സഹായത്തിനുവേണ്ടി ഞാന് ചുറ്റും നോക്കി, ആരെയും കണ്ടില്ല.
8
കര്ത്താവേ, അപ്പോള് ഞാന് അങ്ങയുടെ കാരുണ്യം അനുസ്മരിച്ചു; പണ്ടുമുതലുള്ള അങ്ങയുടെ പ്രവൃത്തികളും. അങ്ങയില് പ്രത്യാശ അര്പ്പിക്കുന്നവരെഅവിടുന്ന് രക്ഷിക്കുന്നു; ശത്രുകരങ്ങളില് നിന്ന് അവരെ മോചിപ്പിക്കുന്നു.
9
ഭൂമിയില്നിന്ന് എന്റെ പ്രാര്ഥനകള് ഉയര്ന്നു; മരണത്തില്നിന്നു മോചനത്തിനായിഞാന് പ്രാര്ഥിച്ചു.
10
ക്ളേശകാലങ്ങളില് അഹങ്കാരിയുടെ മധ്യേ ഞാന് നിരാശ്രയനായി നിന്നപ്പോള് എന്നെ ഉപേക്ഷിക്കരുതേ എന്ന്എന്റെ നാഥനും പിതാവുമായ കര്ത്താവിനോടു കേണപേക്ഷിച്ചു.
11
അങ്ങയുടെ നാമം ഞാന് നിരന്തരംപ്രകീര്ത്തിക്കും; അങ്ങേക്ക് ഞാന് കൃതജ്ഞതാസ്തോത്രങ്ങള് ആലപിക്കും; എന്റെ പ്രാര്ഥന അവിടുന്ന് ശ്രവിച്ചു.
12
അവിടുന്ന് എന്നെ നാശത്തില്നിന്നുരക്ഷിക്കുകയും ദുഃസ്ഥിതിയില്നിന്നു മോചിപ്പിക്കുകയും ചെയ്തു. അതിനാല് ഞാന് അങ്ങേക്കുനന്ദിയും സ്തുതിയും അര്പ്പിക്കും; കര്ത്താവിന്റെ നാമത്തെ ഞാന് വാഴ്ത്തും.
ദേവാലയത്തിനുമുമ്പില്അവള്ക്കുവേണ്ടി ഞാന് യാചിച്ചു; അവസാനംവരെ ഞാന് അവളെ തേടും.
15
മുന്തിരി പുഷ്പിക്കുന്നതുമുതല്പഴുക്കുന്നതുവരെ എന്റെ ഹൃദയം അവളില് ആനന്ദിച്ചു. ഞാന് നേരിയ പാതയില് ചരിച്ചു;യൗവനംമുതല് ഞാന് അവളുടെകാലടികളെ പിന്തുടര്ന്നു;
16
അല്പം ശ്രദ്ധിച്ചതേയുള്ളു,എനിക്ക് അവളെ ലഭിച്ചു; ധാരാളം പ്രബോധനങ്ങളും ലഭിച്ചു.
17
അതില് ഞാന് മുന്നേറി; എനിക്കു ജ്ഞാനം നല്കിയവനെഞാന് മഹത്വപ്പെടുത്തും.