സര്വശക്തനായ കര്ത്താവു കനിഞ്ഞാല് ജ്ഞാനത്തിന്റെ ചൈതന്യം അവനില് നിറയും; വിജ്ഞാനവചസ്സുകള് പൊഴിഞ്ഞ്പ്രാര്ഥനാപൂര്വം അവന് കര്ത്താവിനു നന്ദി പറയും.
7
അവന്റെ ചിന്തയും അറിവുംനേരായ മാര്ഗത്തിലേക്കു തിരിയും; അവിടുത്തെ രഹസ്യങ്ങളെക്കുറിച്ചുധ്യാനിക്കുകയും ചെയ്യും.
8
അവന് പ്രബോധനങ്ങളിലൂടെഅറിവു പ്രകടമാക്കുകയും കര്ത്താവിന്റെ ഉടമ്പടിയുടെ നിബന്ധനകളില് അഭിമാനം കൊള്ളുകയും ചെയ്യും.
9
അനേകര് അവന്റെ ജ്ഞാനത്തെ പുകഴ്ത്തും; അതൊരിക്കലും മാഞ്ഞുപോവുകയില്ല; അവന്റെ സ്മരണ അപ്രത്യക്ഷമാവുകയില്ല; അവന്റെ നാമം തലമുറകളിലൂടെ ജീവിക്കും.
10
ജനതകള് അവന്റെ വിജ്ഞാനംപ്രഘോഷിക്കും; സമൂഹം അവന്റെ സ്തുതി ഉദ്ഘോഷിക്കും.
11
ദീര്ഘകാലം ജീവിച്ചിരുന്നാല്ആയിരങ്ങളുടേതിനെക്കാള് ശ്രേഷ്ഠമായ ഒരു നാമം അവന് അവശേഷിപ്പിക്കും; അവന് മരണമടഞ്ഞാലും അതു നിലനില്ക്കും. സ്രഷ്ടാവായ ദൈവത്തിനു സ്തുതി
കുന്തുരുക്കംപോലെ സൗരഭ്യം പരത്തുകയും ലില്ലിപോലെ പൂവണിയുകയും ചെയ്യുവിന്. സുഗന്ധം പരത്തുകയും സ്തുതിഗീതംആലപിക്കുകയും ചെയ്യുവിന്; കര്ത്താവിന്റെ എല്ലാ പ്രവൃത്തികളും നിമിത്തം അവിടുത്തെ വാഴ്ത്തുവിന്.
15
സ്തുതികളോടും ഗാനാലാപത്തോടുംവീണാനാദത്തോടും കൂടെ അവിടുത്തെനാമത്തെ മഹത്വപ്പെടുത്തുകയും അവിടുത്തോടുനന്ദി പറയുകയും ചെയ്യുവിന്. നിങ്ങള് ഇങ്ങനെ പറയണം:
16
എല്ലാം കര്ത്താവിന്റെ പ്രവൃത്തിയാണ്, അവയെല്ലാം അത്യുത്തമമാണ്, അവിടുന്ന് കല്പിക്കുന്നതൊക്കെയുംഅവിടുത്തെനാമത്തില് നിര്വഹിക്കപ്പെടും.
17
ഇതെന്ത്? എന്തുകൊണ്ട്? എന്നിങ്ങനെആര്ക്കും ചോദിക്കാന് സാധിക്കുകയില്ല; യഥാകാലം എല്ലാം വെളിവാകും. അവിടുന്ന് അരുളിച്ചെയ്തപ്പോള് ജലം കുന്നുകൂടി. അവിടുന്ന് കല്പിച്ചപ്പോള്ജലാശയങ്ങള് ഉണ്ടായി.
18
അവിടുന്ന് കല്പിക്കുമ്പോള്അവിടുത്തെ ഇഷ്ടം നിറവേറുന്നു; അവിടുത്തെ രക്ഷാകരശക്തിയെപരിമിതമാക്കുക ആര്ക്കും സാധ്യമല്ല.
19
മര്ത്ത്യന്റെ പ്രവൃത്തികള്അവിടുന്ന് കാണുന്നു; അവിടുത്തെ ദൃഷ്ടിയില്നിന്ന്ഒന്നും മറഞ്ഞിരിക്കുന്നില്ല.
20
അനാദിമുതല് അനന്തതവരെഅവിടുന്ന് അവയെ കണ്ടുകൊണ്ടിരിക്കുന്നു; അവിടുത്തേക്ക് ഒന്നും വിസ്മയകരമല്ല.
21
ഇതെന്ത്? എന്തുകൊണ്ട്? എന്നിങ്ങനെ ആര്ക്കും ചോദിക്കാന് സാധിക്കുകയില്ല; ഓരോന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്നിശ്ചിതോപയോഗത്തിനാണ്.
22
അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; വെള്ളപ്പൊക്കംപോലെ അതിനെ കുതിര്ക്കുന്നു.
അവിടുത്തെ കല്പനയില് അവആഹ്ളാദം കൊള്ളുകയും കര്ത്തവ്യനിര്വഹണത്തിനുവേണ്ടിഒരുങ്ങിയിരിക്കുകയും ചെയ്യുന്നു; സമയം വരുമ്പോള് അവ അവിടുത്തെവാക്കു ലംഘിക്കുകയില്ല.
32
ആദിമുതല് തന്നെ ഇത് എനിക്കുബോധ്യപ്പെടുകയാല് ഞാന് അതെപ്പറ്റി ചിന്തിച്ചു രേഖപ്പെടുത്തി.