അനന്തരം, പ്രവാചകനായ ഏലിയ അഗ്‌നിപോലെ പ്രത്യക്ഷപ്പെട്ടു; അവന്റെ വാക്കുകള്‍ പന്തംപോലെ ജ്വലിച്ചു.
2
അവന്‍ അവരുടെമേല്‍ ക്ഷാമം വരുത്തി; അവന്റെ തീക്ഷണതയില്‍അവരുടെ എണ്ണം ചുരുങ്ങി.
3
കര്‍ത്താവിന്റെ വാക്കുകൊണ്ട് അവന്‍ ആകാശവാതിലുകള്‍ അടച്ചു. മൂന്നു പ്രാവശ്യം അഗ്‌നിയിറക്കി.
4
ഏലിയാ, അദ്ഭുതപ്രവൃത്തികളില്‍നീ എത്ര മഹത്വമുള്ളവന്‍! അത്തരം പ്രവൃത്തികളുടെ പേരില്‍അഭിമാനിക്കാന്‍ കഴിയുന്നവര്‍ മറ്റാരുണ്ട്?
5
അത്യുന്നതന്റെ വാക്കുകൊണ്ട് നീ മരിച്ചവരുടെ ഇടയില്‍നിന്ന്,പാതാളത്തില്‍നിന്ന്ഒരു ജഡത്തെ ഉയിര്‍പ്പിച്ചു.
6
നീ രാജാക്കന്‍മാരെ നാശത്തിലേക്കുനയിക്കുകയും പ്രസിദ്ധന്‍മാരെകിടക്കയില്‍നിന്നുതാഴെയിറക്കുകയും ചെയ്തു.
7
നീ സീനായില്‍വച്ചു ഭീഷണികളുംഹോറെബില്‍വച്ചു പ്രതികാരത്തിന്റെ വിധികളും ശ്രവിച്ചു.
8
ശിക്ഷ നടത്താന്‍ രാജാക്കന്‍മാരെയും നിന്നെ പിന്തുടരാന്‍ പ്രവാചകന്‍മാരെയും നീ അഭിഷേകം ചെയ്തു.
9
ആഗ്‌നേയാശ്വങ്ങളെ ബന്ധിച്ചരഥത്തില്‍ അഗ്‌നിയുടെ ചുഴലിക്കാറ്റിലാണല്ലോ നീ സംവഹിക്കപ്പെട്ടത്.
10
ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനു മുമ്പ് അതിനെ തണുപ്പിക്കുന്നതിനും പിതാവിന്റെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനുംഅങ്ങനെ യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി നിശ്ചിതസമയത്തു നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.
11
നിന്നെ കണ്ടവരും നിന്റെ സ്‌നേഹത്തിനു പാത്രമായവരുംഅനുഗൃഹീതര്‍; അവര്‍ ജീവിക്കും.
12
ചുഴലിക്കാറ്റ് ഏലിയായെ വലയംചെയ്തു; എലീഷായില്‍ അവന്റെ ചൈതന്യം നിറഞ്ഞു; ജീവിതകാലത്ത് അവന്‍ അധികാരികളുടെ മുമ്പില്‍ ഭയന്നുവിറച്ചില്ല; ആരും അവനെ കീഴടക്കിയില്ല.
13
ഒന്നും അവന് ദുസ്‌സാധ്യമായിരുന്നില്ല; മരിച്ചിട്ടും അവന്‍ പ്രവചിച്ചു.