കണ്ണു ചിമ്മുന്നവന്‍ തിന്‍മ നിനയ്ക്കുന്നു; അവനെ തടയാന്‍ ആര്‍ക്കും കഴിയുകയില്ല.
23
നീ കേള്‍ക്കേ അവന്‍ മധുരമായി സംസാരിക്കും, നിന്റെ വാക്കുകളെ അവന്‍ ശ്ലാഘിക്കും. എന്നാല്‍, പിന്നീട് അവന്‍ സ്വരം മാറ്റും; നിന്റെ വാക്കുകൊണ്ടുതന്നെ നിന്നെ കുടുക്കും.
24
ഞാന്‍ വെറുക്കുന്ന പലതുമുണ്ട്.എന്നാല്‍, ഒന്നും അവനു തുല്യമല്ല; കര്‍ത്താവുപോലും അവനെ വെറുക്കും.
25
നേരേ മുകളിലേക്കു കല്ലെറിയുന്നവന്‍തന്റെ തലയിലേക്കു തന്നെയാണ്എറിയുന്നത്; ചതിപ്രയോഗം ചുറ്റും മുറിപ്പെടുത്തുന്നു.
26
താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും; താന്‍ വച്ച കെണിയില്‍ താന്‍തന്നെ കുടുങ്ങും.
27
താന്‍ ചെയ്ത തിന്‍മ തന്റെ മേല്‍തന്നെ പതിക്കും. അത് എവിടെനിന്നു വന്നെന്ന്അവന്‍ അറിയുകയില്ല.
28
അഹങ്കാരിയില്‍നിന്ന് പരിഹാസവുംദൂഷണവും പുറപ്പെടുന്നു; പ്രതികാരം സിംഹത്തെപ്പോലെഅവനുവേണ്ടി പതിയിരിക്കുന്നു.
29
ഭക്തന്‍ വീഴുമ്പോള്‍ ആനന്ദിക്കുന്നവന്‍ കെണിയില്‍ കുടുങ്ങും; മരണത്തിനുമുമ്പ് വേദന അവനെ വിഴുങ്ങും.
30
കോപവും ക്രോധവും മ്ലേച്ഛമാണ്; അവ എപ്പോഴും ദുഷ്ടനോടുകൂടെയുണ്ട്.