☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

പ്രഭാഷകൻ (Sirach)

☩ Chapter 13
Tools:
വ്യാജ സുഹൃത്തുക്കള്‍
1
കീല്‍ തൊട്ടാല്‍ കറ പറ്റും; അഹങ്കാരിയോട് അടുക്കുന്നവന്‍അവനെപ്പോലെയാകും.
2
ശക്തിക്കതീതമായ ഭാരം എടുക്കരുത്; നിന്നെക്കാള്‍ ശക്തനും ധനികനുമായഒരുവനുമായി ഇടപഴകരുത്. മണ്‍കലത്തിന് ഇരുമ്പുപാത്രവുമായിഒത്തുപോകാന്‍ കഴിയുമോ? മണ്‍കലം അതില്‍ തട്ടി തകരുകയില്ലേ?
3
ധനവാന്‍ ദ്രോഹിക്കുക മാത്രമല്ലനിന്ദിക്കുകകൂടി ചെയ്യുന്നു; പാവപ്പെട്ടവന്‍ ദ്രോഹം സഹിച്ചാല്‍ പോരാ; ക്ഷമായാചനവും ചെയ്യണം.
4
നിന്നെക്കൊണ്ടു പ്രയോജനം ഉണ്ടെന്നു കണ്ടാല്‍ ധനവാന്‍ നിന്നെ ചൂഷണം ചെയ്യും; എന്നാല്‍ നിനക്ക് ആവശ്യം വന്നാല്‍ അവന്‍ നിന്നെ പരിത്യജിക്കും.
5
നിനക്കു വകയുണ്ടെങ്കില്‍ അവന്‍ നിന്നോടുകൂടെ കാണും; കൂസലില്ലാതെ നിന്റെ വിഭവങ്ങള്‍ചോര്‍ത്തിയെടുക്കും.
6
നിന്നെക്കൊണ്ട് ആവശ്യമുള്ളപ്പോള്‍അവന്‍ നിന്നെ വഞ്ചിക്കും; നിന്നെ നോക്കി പുഞ്ചിരിച്ച് അവന്‍ നിന്നില്‍ പ്രതീക്ഷ ഉണര്‍ത്തും; കാരുണ്യപൂര്‍വകമായ സ്വരത്തില്‍നിനക്കെന്താണാവശ്യം എന്നു ചോദിക്കും.
7
സത്കാരംകൊണ്ട് അവന്‍ നിന്നെ ലജ്ജിപ്പിക്കും; പ്രതിസത്കാരംകൊണ്ടു നീപൂര്‍ണദരിദ്രനാകും; അപ്പോള്‍, അവന്‍ നിന്നെ അവഹേളിക്കും; നിന്നെ പുറന്തള്ളുകയും തലകുലുക്കിരസിക്കുകയും ചെയ്യും.
8
വഞ്ചിക്കപ്പെടാതിരിക്കാനും ഭോഷത്തംമൂലം നിന്ദിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കുക.
9
പ്രബലന്‍മാരുടെ ക്ഷണം സ്വീകരിക്കുന്നതില്‍ വിമുഖനായിരിക്കുക; അവര്‍ വീണ്ടും വീണ്ടുംക്ഷണിച്ചുകൊണ്ടിരിക്കും.
10
തള്ളിക്കയറരുത്, പിന്‍തള്ളപ്പെടും. വളരെ അകന്നു നില്‍ക്കരുത്;വിസ്മരിക്കപ്പെടും.
11
അവരോട് സമത്വഭാവത്തില്‍ വര്‍ത്തിക്കരുത്; അവന്റെ വാചാലത കണ്ടു ഭ്രമിക്കയുമരുത്; അതിഭാഷണത്തിലൂടെ നിന്നെ പരീക്ഷിക്കുകയും പുഞ്ചിരിയിലൂടെ നിന്നെ അളക്കുകയുമാണ് അവന്‍ ചെയ്യുന്നത്.
12
രഹസ്യം സൂക്ഷിക്കാത്തവന്‍നിര്‍ദയനാണ്; ദ്രോഹിക്കാനോ തടവിലാക്കാനോഅവന്‍ മടിക്കുകയില്ല.
13
രഹസ്യങ്ങള്‍ ചോര്‍ന്നുപോകാതെ സൂക്ഷിക്കുക;
14
നീ സഞ്ചരിക്കുമ്പോള്‍ നിന്റെ നാശവും കൂടെയുണ്ട്.
15
ഓരോ ജീവിയും സ്വവര്‍ഗത്തെസ്‌നേഹിക്കുന്നു; മനുഷ്യന്‍ അയല്‍ക്കാരനെയും.
16
ജീവികളെല്ലാം സ്വവര്‍ഗത്തില്‍ ഇണങ്ങി നില്‍ക്കുന്നു; മനുഷ്യന്‍ തന്റെ തരത്തില്‍പെട്ടവനോടും.
17
ചെന്നായ്ക്ക് കുഞ്ഞാടിനോട് എന്തുചങ്ങാത്തം? പാപിക്കു ദൈവഭക്തനോടും അതിലേറെയില്ല.
18
കഴുതപ്പുലിക്കും നായ്ക്കും ഇടയില്‍ എന്തു സമാധാനം? ധനികനും ദരിദ്രനും തമ്മിലും അങ്ങനെ തന്നെ.
19
കാട്ടുകഴുതകള്‍ സിംഹങ്ങള്‍ക്ക് ഇര;പാവപ്പെട്ടവര്‍ ധനവാന്‍മാര്‍ക്കും.
20
അഹങ്കാരി വിനയം വെറുക്കുന്നു;ധനവാന്‍ ദരിദ്രനെയും.
21
ധനവാന്‍ കാലിടറിയാല്‍സ്‌നേഹിതന്‍മാര്‍ താങ്ങും; പാവപ്പെട്ടവര്‍ വഴുതിയാല്‍ കൂട്ടുകാര്‍ അവനെ തള്ളിയിടും.
22
ധനികനു കാല്‍ പിഴച്ചാല്‍വളരെപ്പേര്‍ സഹായിക്കും; അവന്‍ പറയുന്നത് അനുചിതമായാലുംഅവര്‍ന്യായീകരിക്കും. എളിയവന്‍ വീണാല്‍ അവര്‍ അവനെ ശകാരിക്കും; അവന്‍ ബുദ്ധിപൂര്‍വം സംസാരിച്ചാലുംഅവര്‍ ഗൗനിക്കുകയില്ല.
23
ധനവാന്‍ സംസാരിക്കുമ്പോള്‍ എല്ലാവരും നിശ്ശബ്ദരായിരിക്കും;മാനംമുട്ടെ പുകഴ്ത്തും, ദരിദ്രന്‍ സംസാരിക്കുമ്പോള്‍ ഇവന്‍ആര് എന്ന് അവര്‍ ചോദിക്കും; അവനു കാലിടറിയാല്‍ അവര്‍അവനെ തള്ളിയിടും.
24
പാപവിമുക്തമെങ്കില്‍ സമ്പത്ത് നല്ലതുതന്നെ; ദൈവഭയം ഇല്ലാത്തവന്റെ ദൃഷ്ടിയില്‍ദാരിദ്ര്യം തിന്‍മയാണ്.
25
ഹൃദയത്തിലെ നന്‍മയും തിന്‍മയുംഅനുസരിച്ചു മുഖഭാവത്തില്‍ മാറ്റംവരും;
26
പ്രസന്നവദനം ഹൃദയസന്തുഷ്ടിയെവെളിപ്പെടുത്തുന്നു. ആഴമേറിയ ചിന്തയില്‍നിന്നാണ് സുഭാഷിതങ്ങള്‍ രൂപംകൊള്ളുക.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven