അടക്കമില്ലാത്ത മകള്‍ പിതാവിനുംഭര്‍ത്താവിനും അപകീര്‍ത്തി വരുത്തുകയും ഇരുവരാലും വെറുക്കപ്പെടുകയും ചെയ്യുന്നു.
6
അനവസരത്തില്‍ പറയുന്ന കഥവിലാപവേളയില്‍ സംഗീതംപോലെയാണ്; എന്നാല്‍, ജ്ഞാനത്തിന്റെ ശിക്ഷണംഎപ്പോഴും ഉചിതമാണ്.
7
?
8
?
9
മൂഢനെ വിദ്യ അഭ്യസിപ്പിക്കുന്നത്‌പൊട്ടിയ കലത്തിന്റെ കഷണങ്ങള്‍ഒട്ടിച്ചു ചേര്‍ക്കുന്നതുപോലെയാണ്; അല്ലെങ്കില്‍, ഗാഢനിദ്രയില്‍ ലയിച്ചവനെ ഉണര്‍ത്തുന്നതുപോലെയാണ്.
10
മൂഢനോടു കഥ പറയുന്നവന്‍അര്‍ദ്ധനിദ്രാവസ്ഥയില്‍കഴിയുന്നവനോടാണ് പറയുന്നത്; പറഞ്ഞുകഴിയുമ്പോള്‍ എന്താണുപറഞ്ഞതെന്ന് അവന്‍ ചോദിക്കും.
11
മരിച്ചവനെയോര്‍ത്തു കരയുക;അവന്റെ പ്രകാശം അണഞ്ഞുപോയി. ഭോഷനെയോര്‍ത്തു കരയുക;അവന്റെ ബുദ്ധി കെട്ടുപോയി. മരിച്ചവനെയോര്‍ത്ത് ഏറെ കരയേണ്ടാ;അവനു വിശ്രമം ലഭിച്ചു; ഭോഷന്റെ ജീവിതം മരണത്തെക്കാള്‍കഷ്ടമാണ്.
12
മരിച്ചവനുവേണ്ടിയുള്ള വിലാപംഏഴു ദിവസംകൊണ്ട് അവസാനിക്കുന്നു; ഭോഷനുവേണ്ടിയോ ദൈവഭയമില്ലാത്തവനുവേണ്ടിയോ ഉള്ളത് അവന്റെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നു.
13
മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്ധിശൂന്യനെ സന്ദര്‍ശിക്കുകയോ അരുത്. അവനില്‍നിന്ന് അകന്നു നില്‍ക്കുക; അവന്‍ നിന്നെ കുഴപ്പത്തിലാക്കും. തന്നെത്തന്നെ കുടഞ്ഞ് അവന്‍ നിന്റെ മേല്‍ ചെളി തെറിപ്പിക്കും; അവനെ ഒഴിവാക്കുക; നിനക്കു സ്വസ്ഥത ലഭിക്കും; അവന്റെ ഭോഷത്തം നിന്നെ വലയ്ക്കുകയില്ല.
14
ഈയത്തെക്കാള്‍ ഭാരമുള്ളത് എന്താണ്? അതിന്റെ പേര് ഭോഷന്‍എന്നല്ലാതെ മറ്റെന്താണ്?
15
മണലും ഉപ്പും ഇരുമ്പുകട്ടിയുംഭോഷനെക്കാള്‍ എളുപ്പത്തില്‍വഹിക്കാവുന്നതാണ്.
16
കെട്ടിടത്തിന്റെ ശക്തിയായിഉറപ്പിച്ചിരിക്കുന്ന ഉത്തരംഭൂമികുലുക്കത്തിലും ഇളകുകയില്ല;
17
ബുദ്ധിപൂര്‍വമായ ആലോചനകൊണ്ടുദൃഢമായ മനസ്‌സ് ഏതു വിപത്‌സന്ധിയിലും കുലുങ്ങുകയില്ല. ബുദ്ധിപൂര്‍വമായ ചിന്തയില്‍ഉറപ്പിച്ച മനസ്‌സ് സ്തൂപനിരയിലെവെണ്‍കളിയലങ്കാരംപോലെയാണ്.