☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

പ്രഭാഷകൻ (Sirach)

☩ Chapter 49
Tools:
ഇസ്രായേലിലെ മറ്റു മഹാന്‍മാര്‍
1
വിദഗ്ധമായി ചേര്‍ത്തൊരുക്കിയസുഗന്ധക്കൂട്ടുപോലെ പരിമളപൂരിതമാണ് ജോസിയായുടെ സ്മരണ; നാവിന് തേന്‍പോലെയുംവീഞ്ഞുസത്കാരത്തില്‍സംഗീതംപോലെയും ആണ് അത്.
2
ഉത്തമമാര്‍ഗത്തില്‍ അവന്‍ ചരിച്ചു; ജനത്തെ മാനസാന്തരപ്പെടുത്തി; പാപത്തിന്റെ മ്‌ളേച്ഛത നീക്കിക്കളഞ്ഞു.
3
അവന്‍ ഹൃദയം കര്‍ത്താവില്‍ ഉറപ്പിച്ചു; ദുഷ്ടരുടെ നാളുകളില്‍ അവന്‍ ദൈവഭക്തി ബലപ്പെടുത്തി.
4
ദാവീദ്, ഹെസക്കിയാ, ജോസിയാഎന്നിവരൊഴികെ എല്ലാവരുംപാപത്തില്‍ മുഴുകി; അത്യുന്നതന്റെ നിയമം അവര്‍ നിരസിച്ചു; അങ്ങനെ യൂദാരാജവംശം അസ്തമിച്ചു.
5
അവര്‍ അധികാരം മറ്റുള്ളവര്‍ക്ക് അടിയറവച്ചു; തങ്ങളുടെ മഹത്വം അന്യജനതയ്ക്കും.
6
ജറെമിയാ പ്രവചിച്ചതുപോലെആ ജനത വിശുദ്ധമന്ദിരംസ്ഥിതിചെയ്യുന്നതിരഞ്ഞെടുക്കപ്പെട്ടനഗരത്തിനു തീവച്ചു; അതിന്റെ തെരുവുകള്‍ ശൂന്യമാക്കി.
7
പിഴുതെടുക്കാനും പീഡിപ്പിക്കാനുംനശിപ്പിക്കാനും പണിതുയര്‍ത്താനുംനട്ടുവളര്‍ത്താനും വേണ്ടി അമ്മയുടെ ഉദരത്തില്‍വച്ചുതന്നെതിരഞ്ഞെടുക്കപ്പെട്ട പ്രവാചകനാണു ജറെമിയാ. അവനെ അവര്‍ പീഡിപ്പിച്ചു.
8
കെരൂബുകളുടെ രഥത്തിനു മുകളില്‍ദൈവം വെളിപ്പെടുത്തിയ മഹത്വംഎസെക്കിയേല്‍ ദര്‍ശിച്ചു.
9
ദൈവം ശത്രുക്കളുടെമേല്‍കൊടുങ്കാറ്റ് അയച്ചു; നീതിയുടെ മാര്‍ഗത്തില്‍ചരിച്ചവര്‍ക്കു നന്‍മചെയ്തു.
10
പന്ത്രണ്ടു പ്രവാചകന്‍മാരുടെ അസ്ഥികള്‍ കുടീരങ്ങളില്‍നിന്നുപുനര്‍ജീവിക്കട്ടെ! അവര്‍ യാക്കോബിന്റെ ജനത്തെആശ്വസിപ്പിക്കുകയും ഉറച്ച പ്രത്യാശനല്‍കി രക്ഷിക്കുകയും ചെയ്തു.
11
സെറുബാബേലിന്റെ മഹത്വംഎങ്ങനെ വര്‍ണിക്കും? വലത്തുകൈയിലെ മുദ്രമോതിരംപോലെയായിരുന്നു അവന്‍ ;
12
യഹോസദാക്കിന്റെ പുത്രനായയഷുവയും അങ്ങനെതന്നെ. അവര്‍ തങ്ങളുടെ നാളുകളില്‍ ആലയം പണിതു; കര്‍ത്താവിന്റെ നിത്യമഹത്വത്തിനുവേണ്ടി വിശുദ്ധമന്ദിരം പണിതുയര്‍ത്തി.
13
നെഹെമിയായുടെ സ്മരണയും ശാശ്വതമാണ്; അവന്‍ നമുക്കുവേണ്ടി വീണുപോയ കോട്ടകള്‍ പടുത്തുയര്‍ത്തി; വാതിലുകളും ഓടാമ്പലുകളും നിര്‍മിക്കുകയും വീണുപോയ വീടുകള്‍പുനരുദ്ധരിക്കുകയും ചെയ്തു.
14
ഹെനോക്കിനു തുല്യനായി ആരുംഭൂമുഖത്തുണ്ടായിട്ടില്ല; അവന്‍ ഭൂമിയില്‍നിന്നു സംവഹിക്കപ്പെട്ടു.
15
ജോസഫിനെപ്പോലെ ആരും ജനിച്ചിട്ടില്ല; അവന്റെ അസ്ഥികള്‍ സൂക്ഷിക്കപ്പെടുന്നു.
16
ഷേമും സേത്തും ബഹുമാനിതരാണ്. സൃഷ്ടികള്‍ക്കെല്ലാമുപരിയായി ആദവും.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven