ഞാന്‍ കര്‍ത്താവില്‍ അഭയം തേടുന്നു; പക്ഷിയെപ്പോലെ പര്‍വതങ്ങളില്‍ പോയി ഒളിക്കുക എന്ന് നിങ്ങള്‍ക്കെന്നോട് എങ്ങനെ പറയാന്‍ കഴിയും?
2
നിഷ്‌കളങ്കഹൃദയരെ ഇരുട്ടത്തെയ്യാന്‍ വേണ്ടി ദുഷ്ടന്‍മാര്‍ വില്ലുകുലച്ച് അമ്പു തൊടുത്തിരിക്കുന്നു.
3
അടിത്തറ തകര്‍ന്നാല്‍ നീതിമാന്‍ എന്തുചെയ്യും?
4
കര്‍ത്താവു തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്; അവിടുത്തെ സിംഹാസനം സ്വര്‍ഗത്തിലാണ്. അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു; അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.