☩ ബൈബിൾBible

☩ Books
പഴയ നിയമംOld Testament
പുതിയ നിയമംNew Testament
ഉല്‍പത്തി (Genesis) പുറപ്പാട് (Exodus) ലേവ്യർ (Leviticus) സംഖ്യ (Numbers) നിയമാവർത്തനം (Deuteronomy) ജോഷ്വ (Joshua) ന്യായാധിപന്മാർ (Judges) റൂത്ത് (Ruth) 1 സാമുവൽ (1 Samuel) 2 സാമുവൽ (2 Samuel) 1 രാജാക്കന്മാർ (1 Kings) 2 രാജാക്കന്മാർ (2 Kings) 1 ദിനവൃത്താന്തം (1 Chronicles) 2 ദിനവൃത്താന്തം (2 Chronicles) എസ്രാ (Ezra) നെഹെമിയാ (Nehemiah) തോബിത് (Tobit) യൂദിത്ത് (Judith) എസ്തേർ (Esther) 1 മക്കബായർ (1 Maccabees) 2 മക്കബായർ (2 Maccabees) ജോബ് (Job) സങ്കീർത്തനങ്ങൾ (Psalms) സുഭാഷിതങ്ങൾ (Proverbs) സഭാപ്രസംഗകൻ (Ecclesiastes) ഉത്തമഗീതം (Song of Solomon) ജ്ഞാനം (Wisdom) പ്രഭാഷകൻ (Sirach) ഏശയ്യാ (Isaiah) ജറെമിയാ (Jeremiah) വിലാപങ്ങൾ (Lamentations) ബാറൂക്ക് (Baruch) എസെക്കിയേൽ (Ezekiel) ദാനിയേൽ (Daniel) ഹോസിയാ (Hosea) ജോയേൽ (Joel) ആമോസ് (Amos) ഒബാദിയാ (Obadiah) യോനാ (Jonah) മിക്കാ (Micah) നാഹൂം (Nahum) ഹബക്കൂക്ക് (Habakkuk) സെഫാനിയാ (Zephaniah) ഹഗ്ഗായി (Haggai) സഖറിയാ (Zechariah) മലാക്കി (Malachi)

സങ്കീർത്തനങ്ങൾ (Psalms)

☩ Chapter 48
Tools:
ദൈവത്തിന്റെ നഗരം
1
കര്‍ത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍ അത്യന്തം സ്തുത്യര്‍ഹനുമാണ്.
2
ഉയര്‍ന്നു മനോഹരമായ അവിടുത്തെ വിശുദ്ധ ഗിരി ഭൂമി മുഴുവന്റെയും സന്തോഷമാണ്; അങ്ങു വടക്കുള്ള സീയോന്‍പര്‍വതം ഉന്നതനായ രാജാവിന്റെ നഗരമാണ്.
3
അതിന്റെ കോട്ടകള്‍ക്കുള്ളില്‍ ദൈവം സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.
4
ഇതാ, രാജാക്കന്‍മാര്‍ സമ്മേളിച്ചു; അവര്‍ ഒത്തൊരുമിച്ചു മുന്നേറി.
5
സീയോനെ കണ്ട് അവര്‍ അമ്പരന്നു; പരിഭ്രാന്തരായ അവര്‍ പലായനം ചെയ്തു.
6
അവിടെവച്ച് അവര്‍ ഭയന്നുവിറച്ചു; ഈറ്റുനോവിനൊത്ത കഠിനവേദന അവരെ ഗ്രസിച്ചു.
7
കിഴക്കന്‍ കാറ്റില്‍പെട്ട താര്‍ഷീഷ്‌കപ്പലുകളെപ്പോലെ അവര്‍ തകരുന്നു.
8
നാം കേട്ടതുപോലെതന്നെ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നഗരത്തില്‍ നാം കണ്ടു; ദൈവം എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന അവിടുത്തെ നഗരത്തില്‍ത്തന്നെ.
9
ദൈവമേ, അങ്ങയുടെ ആലയത്തില്‍ ഞങ്ങള്‍ അങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു.
10
ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെ അങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു; അവിടുത്തെ വലംകൈ വിജയം കൊണ്ടു നിറഞ്ഞിരിക്കുന്നു.
11
സീയോന്‍മല സന്തോഷിക്കട്ടെ! അങ്ങയുടെ ന്യായവിധികള്‍മൂലം യൂദായുടെ പുത്രിമാര്‍ ആഹ്‌ളാദിക്കട്ടെ!
12
സീയോനു ചുറ്റും സഞ്ചരിക്കുവിന്‍ ; അതിനു പ്രദക്ഷിണം വയ്ക്കുവിന്‍ , അതിന്റെ ഗോപുരങ്ങള്‍ എണ്ണുവിന്‍ .
13
അതിന്റെ കൊത്തളങ്ങളെ ശ്രദ്ധിക്കുകയും
14
കോട്ടകളെ നടന്നുകാണുകയും ചെയ്യുവിന്‍ ; ഇവിടെയാണു ദൈവം; ഈ ദൈവമാണ് എന്നേക്കുമുള്ള നമ്മുടെ ദൈവം; അവിടുന്ന് എന്നും നമ്മെ നയിക്കുമെന്നു വരുംതലമുറയോടു പറയാന്‍വേണ്ടിത്തന്നെ.
- Advertisement -
☩ Books
പഴയOld
പുതിയNew

Link to Heaven