എന്നിട്ടും അവിടുന്നു തന്റെ മഹാശക്തി വെളിപ്പെടുത്താന്‍വേണ്ടി തന്റെ നാമത്തെപ്രതി അവരെ രക്ഷിച്ചു.
9
അവിടുന്നു ചെങ്കടലിനെ ശാസിച്ചു, അതു വറ്റിവരണ്ടു. അവിടുന്ന് അവരെ മരുഭൂമിയിലൂടെയെന്നപോലെ ആഴിയിലൂടെ നടത്തി.
10
അവിടുന്ന് അവരെ ശത്രുക്കളുടെ കൈയില്‍നിന്നു രക്ഷിച്ചു; വൈരികളുടെ പിടിയില്‍നിന്നു വീണ്ടെടുത്തു.
11
വെള്ളം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിലാരും അവശേഷിച്ചില്ല.
12
അപ്പോള്‍, അവിടുത്തെ വാക്കുകള്‍ അവര്‍ വിശ്വസിച്ചു;
13
അവര്‍ അവിടുത്തേക്കു സ്തുതിപാടി. എങ്കിലും, അവര്‍ അവിടുത്തെപ്രവൃത്തികള്‍ വേഗം മറന്നുകളഞ്ഞു; അവിടുത്തെ ഉപദേശം തേടിയില്ല.
14
മരുഭൂമിയില്‍വച്ച് ആസക്തി അവരെകീഴടക്കി; വിജനപ്രദേശത്തുവച്ച് അവര്‍ ദൈവത്തെ പരീക്ഷിച്ചു;
15
അവര്‍ ചോദിച്ചത് അവിടുന്ന് അവര്‍ക്കുകൊടുത്തു; എങ്കിലും, അവരുടെയിടയിലേക്കു മാരകരോഗം അയച്ചു.
16
ജനം പാളയത്തില്‍വച്ചു മോശയുടെയും കര്‍ത്താവിന്റെ വിശുദ്ധനായ അഹറോന്റെയും നേരെ അസൂയാലുക്കളായി;
17
അപ്പോള്‍ ഭൂമി പിളര്‍ന്നു ദാഥാനെവിഴുങ്ങുകയും, അബീറാമിന്റെ സംഘത്തെ മൂടിക്കളയുകയും ചെയ്തു.
18
അവരുടെ സമൂഹത്തില്‍ അഗ്‌നിബാധയുണ്ടായി; അഗ്‌നിജ്വാല ദുഷ്ടരെ ദഹിപ്പിച്ചുകളഞ്ഞു.
19
അവര്‍ ഹോറബില്‍വച്ചു കാളക്കുട്ടിയഉണ്ടാക്കി; ആ വാര്‍പ്പുവിഗ്രഹത്തെഅവര്‍ ആരാധിച്ചു.
20
അങ്ങനെ അവര്‍ ദൈവത്തിനു നല്‍കേണ്ട മഹത്വം പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നല്‍കി.
21
ഈജിപ്തില്‍വച്ചു വന്‍കാര്യങ്ങള്‍ ചെയ്ത തങ്ങളുടെ രക്ഷകനായ ദൈവത്തെ അവര്‍ മറന്നു.
22
ഹാമിന്റെ നാട്ടില്‍വച്ചു വിസ്മയനീയമായ പ്രവൃത്തികളും ചെങ്കടലില്‍വച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്തവനെ അവര്‍ വിസ്മരിച്ചു.
23
അവരെ നശിപ്പിക്കുമെന്ന് അവിടുന്ന്അരുളിച്ചെയ്തു; അവിടുന്ന്തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി. അവിടുത്തെ മുന്‍പില്‍നിന്നു തടഞ്ഞില്ലായിരുന്നെങ്കില്‍ ക്രോധം അവരെ നശിപ്പിക്കുമായിരുന്നു.
24
അവര്‍ മനോഹരമായ ദേശം നിരസിച്ചു; അവിടുത്തെ വാഗ്ദാനം വിശ്വസിച്ചില്ല.
25
അവര്‍ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു; കര്‍ത്താവിന്റെ കല്‍പന അനുസരിച്ചില്ല.
26
മരുഭൂമിയില്‍ അവരെ വീഴ്ത്തുമെന്നും,
27
അവരുടെ സന്തതികളെജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ചിതറിക്കുമെന്നും അവിടുന്നു കരമുയര്‍ത്തി ശപഥം ചെയ്തു.
അവര്‍ അവരോട് ഇടകലര്‍ന്ന് അവരുടെആചാരങ്ങള്‍ ശീലിച്ചു.
36
അവരുടെ വിഗ്രഹങ്ങളെ അവര്‍ സേവിച്ചു; അത് അവര്‍ക്കു കെണിയായിത്തീര്‍ന്നു.
37
അവര്‍ തങ്ങളുടെ പുത്രീപുത്രന്‍മാരെ പിശാചുക്കള്‍ക്കു ബലിയര്‍പ്പിച്ചു.
38
അവര്‍ നിഷ്‌കളങ്കരക്തം ചൊരിഞ്ഞു; കാനാനിലെ വിഗ്രഹങ്ങള്‍ക്ക് അവര്‍ബലിയര്‍പ്പിച്ച തങ്ങളുടെപുത്രീപുത്രന്‍മാരുടെ രക്തംതന്നെ; അങ്ങനെ നാടു രക്തംകൊണ്ടു മലിനമായി.
39
അവര്‍ തങ്ങളുടെ പ്രവൃത്തികള്‍കൊണ്ട്അശുദ്ധരായിത്തീര്‍ന്നു; ഈ പ്രവൃത്തികള്‍വഴി അവര്‍ ദൈവത്തോട് അവിശ്വസ്തത കാണിച്ചു.
40
കര്‍ത്താവിന്റെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു; അവിടുന്നു തന്റെ അവകാശത്തെ വെറുത്തു.
41
അവിടുന്ന് അവരെ ജനതകളുടെ കൈയില്‍ ഏല്‍പിച്ചുകൊടുത്തു; അവരുടെ വൈരികള്‍ അവരെ ഭരിച്ചു.
42
അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി, അവര്‍ അവരുടെ അധികാരത്തിനു കീഴമര്‍ന്നു.
43
പലപ്രാവശ്യം അവിടുന്ന് അവരെമോചിപ്പിച്ചു; എങ്കിലും, അവര്‍ മനഃപൂര്‍വം അവിടുത്തെ ധിക്കരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അവര്‍ അധഃപതിച്ചു.
44
എന്നിട്ടും അവരുടെ നിലവിളികേട്ട് അവിടുന്ന് അവരുടെ കഷ്ടത പരിഗണിച്ചു.
45
അവിടുന്ന് അവര്‍ക്കുവേണ്ടി തന്റെ ഉടമ്പടി ഓര്‍മിച്ചു; തന്റെ കാരുണ്യാതിരേകംമൂലം അവിടുത്തെ മനസ്‌സലിഞ്ഞു.
46
അവരെ തടവുകാരാക്കിയവര്‍ക്ക് അവരോടു സഹതാപം തോന്നാന്‍ അവിടുന്ന് ഇടയാക്കി.
47
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,ഞങ്ങളെ രക്ഷിക്കണമേ! ജനതകളുടെയിടയില്‍ നിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടണമേ! അവിടുത്തെ പരിശുദ്ധനാമത്തിനുകൃതജ്ഞതയര്‍പ്പിക്കാനും അവിടുത്തെ സ്തുതിക്കുന്നതില്‍ അഭിമാനംകൊള്ളാനും ഞങ്ങള്‍ക്ക് ഇടവരട്ടെ!
48
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ! ജനംമുഴുവനും ആമേന്‍ എന്നു പറയട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍.