ദൈവമേ, പൂര്വകാലങ്ങളില് ഞങ്ങളുടെ പിതാക്കന്മാര്ക്കു വേണ്ടി, അങ്ങു ചെയ്ത പ്രവൃത്തികള് അവര് ഞങ്ങള്ക്കു വിവരിച്ചുതന്നിട്ടുണ്ട്; അതു ഞങ്ങള് കേട്ടിട്ടുമുണ്ട്.
2
അവരെ നട്ടുപിടിപ്പിക്കാന് അവിടുന്നു സ്വന്തം കരത്താല് ജനതകളെ പുറത്താക്കി; അവര്ക്ക് ഇടം നല്കാന് അവിടുന്നു രാജ്യങ്ങളെ പീഡിപ്പിച്ചു.
3
വാളുകൊണ്ടല്ല അവര് നാടു പിടിച്ചടക്കിയത്; കരബലംകൊണ്ടല്ല അവര് വിജയംവരിച്ചത്; അവിടുത്തെ വലത്തുകൈയും ഭുജവും മുഖപ്രകാശവും കൊണ്ടത്രേ; അങ്ങ് അവരില് പ്രസാദിച്ചു.
4
അവിടുന്നാണ് എന്റെ രാജാവും ദൈവവും; അവിടുന്നാണു യാക്കോബിനു വിജയങ്ങള് നല്കുന്നത്.
5
അങ്ങയുടെ സഹായത്താല് ശത്രുക്കളെ ഞങ്ങള് തള്ളിവീഴ്ത്തുന്നു; ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങള് അങ്ങയുടെ നാമം വിളിച്ചു ചവിട്ടിമെതിക്കുന്നു.
6
വില്ലിലല്ല ഞാന് ശരണംവച്ചത്; വാളിന് എന്നെ രക്ഷിക്കാന് കഴിയുകയുമില്ല.
7
എന്നാല് , അവിടുന്നു ഞങ്ങളെ ശത്രുക്കളില് നിന്നു രക്ഷിച്ചു; ഞങ്ങളെ വെറുക്കുന്നവരെ സംഭ്രമിപ്പിച്ചു.
8
ഞങ്ങള് ദൈവത്തില് നിരന്തരം അഭിമാനം കൊണ്ടു; അങ്ങയുടെ നാമത്തിനു ഞങ്ങള് എന്നും നന്ദി പറയും.
9
എന്നിട്ടും അവിടുന്നു ഞങ്ങളെ തള്ളിക്കളയുകയും അപമാനത്തിലാഴ്ത്തുകയും ചെയ്തു; ഞങ്ങളുടെ സൈന്യങ്ങളോടൊപ്പം വന്നതുമില്ല.